Current Date

Search
Close this search box.
Search
Close this search box.

മദ്യവിമുക്തമായ സമൂഹ സൃഷ്ടിക്ക്

ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സമൂഹം മറ്റേതൊരു ജനവിഭാഗത്തെയും പോലെ മദ്യത്തിന് അടിമപ്പെട്ടവരായിരുന്നു. അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു മദ്യം. എന്നാല്‍ ഖുര്‍ആന്‍ മദ്യം നിരോധിച്ച് ഉത്തരവിറക്കിയതോടെ ഇവരെല്ലാം മദ്യം പൂര്‍ണമായി ഉപേക്ഷിക്കുകയാണ് ചെയ്തത്. ഇവ്വിധം മദ്യാസക്തമായ സമൂഹത്തെ മാറ്റിയെടുക്കാന്‍ വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊരു ഗ്രന്ഥത്തിനും സാധിച്ചിട്ടില്ല.

ആരെല്ലാം ഈ ഗ്രന്ഥത്തെ അനുദാവനം ചെയ്യുന്നുവോ അവരെല്ലാം പൂര്‍ണമായി മദ്യമുക്ത സമൂഹമായി മാറിയിട്ടുണ്ട്. പല രാജ്യങ്ങളും സമൂഹങ്ങളും മദ്യം നിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനായി അവര്‍ കോടിക്കണക്കിന് രൂപ നീക്കി വെച്ചിട്ടുമുണ്ട്. എന്നാല്‍ ഒരു രാജ്യത്തിനും സമൂഹത്തിനും ഇക്കാര്യത്തില്‍ പൂര്‍ണമായി വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇസ്‌ലാമിക സമൂഹത്തിനല്ലാതെ. ധാരാളം പണമുണ്ടായിരിക്കെ അതിന് അവസരമുണ്ടായിരിക്കെ ഒരിക്കലും ഒരു വിശ്വാസി മദ്യം കഴിക്കുകയില്ല. ഇത്തരത്തില്‍ മനുഷ്യനെ മാറ്റിയെടുക്കാനും പരിവര്‍ത്തിപ്പിക്കാനും കഴിയുന്ന ഖുര്‍ആനല്ലാത്ത മറ്റൊരു വേദഗ്രന്ഥവും ലോകത്തില്ല.

Related Articles