Current Date

Search
Close this search box.
Search
Close this search box.

മുഖ്യധാരയിൽ പ്രചാരം നേടിയ അഞ്ച് ഇസ്ലാമിക പദപ്രയോഗങ്ങൾ

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന താജിക് ഇൻഫ്ലുവൻസറായ അബ്ദു റോസിക്ക് ടൈസൺ ഫ്യൂരിയുടെ വിജയത്തിൽ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെക്കുന്നു. എന്നാൽ ഇതിന് മറുപടിയായി ഒരു ഭക്ത ക്രിസ്ത്യാനി കൂടിയായ ഫ്യൂരി പ്രതികരിച്ചത് ഇപ്രകാരമാണ്: ” From one King to another! Mashallah.” രണ്ടു തവണ ലോക ഹെവി വെയിറ്റിംഗ് ചാമ്പ്യനായ ഫ്യൂരി തൻറെ പ്രീ-മാച്ച് ബിൽഡ് അപ്പുകളിൽ ഇസ്ലാമിക് പ്രാർത്ഥനകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇസ്ലാമിക പദാവലികൾ പലരും പതിവായി ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്.

ഒരു ഫുട്ബോൾ മത്സരത്തിനിടയിലോ ഒരു റാപ്പ് സോങിലോ ഉയർന്നു കേട്ടിരുന്നതിനേക്കാൾ മിഡിൽ ഈസ്റ്റിലെ പ്രഭാഷണങ്ങളിലും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റ്കളിലും മുസ്ലിങ്ങളുടെയോ അറബികളുടെയോ സ്വകാര്യ സംഭാഷണങ്ങളിലും മാത്രം ഇസ്ലാമിക് പദാവലികൾ കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ പുതിയ കാലത്ത് മുസ്ലീങ്ങളും അറബികളും അവർ സ്വയമേവ പോപ്പ് സംസ്കാരത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നതോടൊപ്പം അവരിലെ തന്നെ അന്റ്ലറ്റുകളും എൻറെടെയിനർമാരും അവരുടെ സംസ്കാരിക ചിഹ്നങ്ങളും പദങ്ങളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു.

ഡാഗിസ്താൻകാരനായ വിരമിച്ച റഷ്യൻ ചാമ്പ്യൻ ഖബീബ് നുർമഗോമെഡോവിനെ പോലുള്ള അൾട്ടിമേറ്റ് ഫൈറ്റിംഗ് പോരാളികൾ അവരുടെ മുസ്ലിം പൈതൃകത്തെ കുറിച്ച് തുറന്നു പറയാൻ മടി കാണിക്കാത്തവരാണ്. മാത്രവുമല്ല, ഇൻറർവ്യൂകളിൽ ഇസ്ലാമിക പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് അവർക്ക് പതിവാക്കി മാറ്റുകയും ചെയ്തു. ലിവർപൂളിന്റെ മുഹമ്മദ് സലായും ഇതുപോലെയാണ്, സുജൂദ് ചെയ്താണ് അദ്ദേഹം തൻറെ ഗോൾ നേട്ടങ്ങൾ ആഘോഷിക്കാറുള്ളത്.

മറ്റൊരു വശത്ത്, ഡി.ജെ ഖാലിദിനെ പോലുള്ള എന്റർടെയ്നേഴ്സ് അവരുടെ ഫാൻസിനെ അറബിക് വാക്കുകൾ പഠിപ്പിക്കുന്ന ചാലഞ്ചുകൾ ഏറ്റെടുക്കുന്നു. ഒരു വൈറൽ വീഡിയോയിൽ ബക്ലവ (baklava) എന്ന വാക്ക് അദ്ദേഹം ഉച്ചരിച്ചു കാണിക്കുന്നു.

1. സലാം

അറബിക് നിഷ്പത്തിയായ സലാം എന്ന വാക്ക് മിഡിൽ ഈസ്റ്റിലും ഇസ്ലാമിക ലോകത്തും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആശംസകളിൽ ഒന്നാണ്. കൂടാതെ പേർഷ്യൻ, മലായ്, ടർക്കിഷ് എന്നീ വൈവിധ്യമാർന്ന ഭാഷകളും ഈ പദം കടംകൊണ്ടതായി കാണപ്പെടുന്നു. സെമിറ്റിക് ഭാഷകളായ അറബിയിലും ഹിബ്രുവിലും സമാധാനം എന്നാണ് ഈ പദത്തിന് നൽകിയിട്ടുള്ള അക്ഷരാർത്ഥം. ഹിബ്രു ആശംസയായ ഷലോമിന്റെ സജാതീയ വാക്ക് കൂടിയാണ് സലാം.

ഇസ്ലാമിക് വ്യവഹാരങ്ങളിൽ സലാം ” അസ്സലാമു അലൈക്കും ” എന്നതിന്റെ ചുരുക്ക രൂപമാണ്. ” നിങ്ങളുടെ മേൽ രക്ഷ ഉണ്ടാകട്ടെ ” എന്നാണതിനർത്ഥം. ഇനി തങ്ങളുടെ അഭിവാദനം വിപുലപ്പെടുത്താൻ താല്പര്യപ്പെടുന്നവർക്ക് “അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹ്” എന്ന വിപുലീകൃത രൂപവുമുണ്ട്. അതിനർത്ഥം ” ദൈവത്തിൻറെ സമാധാനവും കാരുണ്യവും അനുഗ്രഹവും നിങ്ങൾക്കു മേൽ ഉണ്ടാകട്ടെ ” എന്നാണ്.

സലാം കൊണ്ടുള്ള അഭിവാദനങ്ങളോട് അതുപോലെയോ കൂടുതൽ മെച്ചപ്പെട്ട രീതിയിലോ പ്രതികരിക്കണമെന്ന് മതം കൽപ്പിക്കുന്നുണ്ടെന്നാണ് മുസ്ലിംകളുടെ വിശ്വാസം. അത് ഉപേക്ഷിക്കുന്നത് പാപമാണെന്ന് വരെ ചിലർ പറയുന്നുണ്ട്.

ഇന്ന്, സലാമിന്റെ വകഭേദങ്ങൾ മിഡിൽ ഈസ്റ്റിനേക്കാൾ കൂടുതൽ മുസ്ലിങ്ങൾ ന്യൂനപക്ഷങ്ങളയ രാജ്യങ്ങളിൽ അമുസ്ലീങ്ങളും മതേതരസമൂഹങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു. മൊറോക്കൻ – അമേരിക്കൻ റാപ്പർ ഫ്രഞ്ച് മൊണ്ടാനയ്ക്ക് സലാം അലൈക്കും എന്ന പേരിൽ ഒരു സിംഗിൾ പുറത്തിറക്കാൻ പര്യപ്തമായ രീതിയിൽ ഈ വാചകം പ്രസിദ്ധമായിരിക്കുന്നു.

2. ഇൻഷാ അല്ലാഹ്

2020 ലെ അമേരിക്കൻ പ്രിസിഡൻഷ്യൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ “ഇൻഷാ അല്ലാഹ്” എന്നത് സർക്കാസ്റ്റിക്കായി പ്രയോഗിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ പദപ്രയോഗം ഏത് സന്ദർഭത്തിലാണ് ഉപയോഗിക്കുന്നത് എന്നതിനെ അധികരിച്ച് ഇസ്ലാമിക ലോകത്ത് വൈവിധ്യമാർന്ന അർത്ഥ വ്യാഖ്യാനങ്ങൾ നിലനിൽക്കുന്നുണ്ട്.

ഇൻഷാ അല്ലാഹ് എന്ന പദത്തിൻറെ അർത്ഥം ” ദൈവം ഇച്ഛിച്ചാൽ ” എന്നാണ്. മുസ്ലിങ്ങൾ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പ്രകടിപ്പിക്കുമ്പോഴെല്ലാം ഇത് ഉപയോഗിക്കുന്നു. ഭാവി കാര്യങ്ങളിൽ ദൈവത്തിനുള്ള നിയന്ത്രണാധികാരത്തെ കുറിച്ചും ദൈവിക വിധിയിൽ ഭേദഗതി വരുത്തുവാൻ കഴിയാത്ത മനുഷ്യകുലത്തിന്റെ അപര്യപ്തതയെക്കുറിച്ചും ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഒരുപക്ഷേ, സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കാൻ ഇൻഷാ അള്ളാഹ് ഒരു പഴഞ്ചൊല്ല് രൂപത്തിൽ ഉപയോഗിക്കുന്നുണ്ട്. ഈ പ്രയോഗമാണ് ബൈഡൻ ട്രെംപുംമായുള്ള സംവാദത്തിൽ പരാമർശിച്ചത്. സംസാരഭാഷയിൽ, ഈ പദപ്രയോഗം ഒരു പിന്തിരിയൽ തന്ത്രമായി ഉപയോഗിക്കുകയോ അല്ലെങ്കിൽ ഒരു പദ്ധതിയോടുള്ള പ്രതിബന്ധതയുടെ അഭാവം അറിയിക്കുകയോ ചെയ്യുന്ന രീതിയുണ്ട്.

” ഇൻഷാ അല്ലാഹ്” ഉപയോഗിച്ച് മുസ്ലിം കുടുംബങ്ങളിലെ രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ അഭ്യർത്ഥനകളിൽ നിന്ന് താന്ത്രപൂർവം ഒഴിഞ്ഞു മാറുന്നതായി പലപ്പോഴും പരാതികൾ കേൾക്കാറുണ്ട്. ഈ പദത്തിന് നമുക്ക് ശ്രമിക്കാം എന്നൊരു ഒരു പ്രായോഗിക അർത്ഥം കൂടി നിലനിൽക്കുന്നുണ്ട്.

കനേഡിയൻ റാപ്പർ ഡ്രേക്ക് തന്റെ 2018ലെ ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി എന്ന ഗാനത്തിൽ ” ഇൻഷാ അല്ലാഹ്” ഉപയോഗിച്ചിരുന്നു. ചലചിത്ര നടിയായ ലിൻഡ്സെ ലോഹൻ 2017 ഇൻഷാ അല്ലാഹ് എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ തൻറെ ഫോട്ടോപോസ്റ്റ് ചെയ്തു. എന്നാൽ ഇതിന്റെ സന്ദർഭം എന്തെന്ന് മനസ്സിലാക്കാനാകാതെ അവരുടെ ആരാധകർ ആശയക്കുഴപ്പത്തിലാകുകയുണ്ടായി.
ഒരു വർഷത്തിനുശേഷം, അന്തരിച്ച സൗദി അറേബ്യ രാജാവ് അബ്ദുള്ള രാജാവിൻറെ വിലാപ പോസ്റ്റിൽ അവൾ അത് വീണ്ടും ഉപയോഗിച്ചു.

സ്വീറ്റ് ഷോപ്പ് ബോയിസിന്റെ ( റാപ്പ് ജോഡികളായ ഹിമാൻഷു കുമാർ സൂരിയും റിസ് വാൻ അഹമ്മദും ) T5 എന്ന ഗാനവും “ഇൻഷാ അല്ലാഹ്” എന്നതു കൊണ്ടാണ് തുടങ്ങുന്നത്. വിരോധാഭാസമെന്നു പറയട്ടെ, ഇത്തരത്തിലുള്ള കാഷ്വൽ ഉപയോഗങ്ങൾ ഈ പദത്തിന്റെ പ്രാധാന്യത്തെ ഒട്ടുമേ ഋണാത്മകമായി ബാധിച്ചിട്ടുമില്ല.

3. വല്ലാഹ് / വല്ലാഹി

വല്ലാഹ് അല്ലെങ്കിൽ വല്ലാഹി എന്നുള്ള പദപ്രയോഗങ്ങൾ വാഗ്വോദങ്ങളിലാണ് സാധാരണയായി ഉയർന്നു കേൾക്കാറുള്ളത്. അസംഭവ്യമെന്ന് തോന്നുന്നതും എന്നാൽ സത്യസന്ധതയ്ക്കു വേണ്ടിയുള്ള അവകാശ വാദങ്ങളുമാകും പലപ്പോഴും ഈ വാഗ്വോദങ്ങളുടെ കാരണം. “വല്ലാഹ് ” എന്നതിന്റെ അക്ഷരാർത്ഥം “അല്ലാഹുവാണേ സത്യം” എന്നാണ്.
സാധാരണ സംസാരങ്ങളിൽ, നിങ്ങൾ ആരോടെങ്കിലും വള്ളാഹി പറയൂ എന്ന് ആവശ്യപ്പെടുന്നത് അത് നിങ്ങൾ ഗൗരവത്തിൽ പറയുകയാണോ എന്ന് ചോദിക്കുന്നതിന് തുല്യമാണ്. ലണ്ടനിലെ യുവാക്കൾക്കിടയിൽ അവരുടെ വംശീയ പശ്ചാത്തലം പരിഗണിക്കാതെ താന്നെ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദമായി മാറിയിരിക്കുന്നു വല്ലാഹി എന്നത് .

മതപരമായി ദൈവത്തിൻറെ നാമത്തിൽ പ്രതിജ്ഞ എടുക്കൽ സാധാരണ സംസാരങ്ങളിൽ ഉപയോഗിക്കാനുള്ളതല്ല. പകരം, ഒരു സത്യവാദത്തിൻറെ ഗൗരവം അറിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഈ വാക്യങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഒരു വ്യക്തി താൻ പറയുന്നത് പരമമായ സത്യമാണെന്ന് ദൈവത്താൽ സത്യം ചെയ്യുന്നു. അതിനാൽ ” വല്ലാഹ്” ഉപയോഗിച്ചു കൊണ്ടുള്ള അവകാശവാദം കേൾക്കുന്നവരെല്ലാം അത് സത്യമാണെന്ന് കണക്കാക്കണം, തെറ്റായ സത്യവാങ്മൂലം ഇസ്ലാമിൽ വലിയ പാപമാണ്.

അറബിക് ഭാഷ അത്രയൊന്നും പരിചിതനല്ലാത്ത ഡ്രേക്ക് തന്റെ സ്വീറ്റർ മാൻ റീമിക്സിൽ ഇങ്ങനെ പറയുന്നു: ” ഇതൊരു അനുഗ്രഹമാണ്. മാഷാ അല്ലാഹ്, വല്ലാഹി അവർ എന്നെക്കുറിച്ച് പറയുന്ന കഥകളേക്കാൾ മികച്ചതാണ് എന്റെ ജീവിത കഥയെന്ന് ഞാൻ സത്യം ചെയ്യുന്നു “.

4. മാഷാ അല്ലാഹ്

മാഷാ അല്ലാഹ് എന്ന പ്രയോഗത്തിന്റെ അർത്ഥം ” ഇതാണ് ദൈവം ഉദ്ദേശിച്ചത് ” അല്ലെങ്കിൽ ” ഇങ്ങനെയാണ് ദൈവം കണക്കാക്കിയത്”എന്നാണ്. ഒരാളുടെ ക്ഷേമശ്വെര്യത്തിലോ ഭാഗ്യത്തിലോ സന്തോഷം പ്രകടിപ്പിക്കാനും മറ്റുള്ളവരുടെ “ദുഷിച്ച കണ്ണേറിൽ ” നിന്ന് സംരക്ഷിക്കാനുമാണ് സാധാരണയായി ഈ വാക്യം ഉപയോഗിക്കാറുള്ളത്. “മാഷാ അല്ലാഹ് ” എന്ന് ഉച്ചരിക്കാതെ ഒരാളെ അഭിനന്ദിക്കുന്നത് അസൂയയുടെ അടയാളമാണെന്നും അത് സ്വീകരിക്കുന്ന വ്യക്തിക്ക് ദോഷം വരുത്തുമെന്നും ചിലർ വിശ്വസിക്കുന്നു.

മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം , ഈ വാചകം എല്ലാം അത്യന്തികമായി ദൈവത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത് എന്ന ഓർമ്മപ്പെടുത്തലും അവരുടെ ക്ഷേമവസ്ഥയിൽ നന്ദിയും സംതൃപ്തിയും പ്രകടിപ്പിക്കലുമാണ്. മേൽ പ്രസ്താവിക്കപ്പെട്ട മറ്റു പദങ്ങളെ പോലെ, ഇത് ജനപ്രിയ സംസ്കാരത്തിലേക്ക് കടന്നു വരികയും പാട്ടിന്റെ വരികളിൽ പോലും ഇത് കാണാനുമാകുന്നു. ട്രിനിഡാഡയിൽ ജനിച്ച റാപ്പർ നിക്കി മിനാജ് A$AP ഐർഗിന്റെ പ്ലെയിൻ ജെയ്ൻ 2017ലെ റീമിക്സിനായി തന്റെ ഗസ്റ്റ് വോക്കലുകളിൽ ഈ പ്രയോഗം അവർ ഉപയോഗിച്ചു : ” മിനാജിനൊപ്പം സവാരി ചെയ്യുക, മാഷാല്ലാഹ്, എന്നോടൊപ്പം ചെക്ക് ഇൻ ചെയ്യുക , തുടർന്ന് നിങ്ങളുടെ ജോലി ചെയ്യുക”.

5- അൽഹംദുലില്ലാഹ്

മുസ്ലിംകളും അറബികളും തങ്ങളുടെ സംതൃപ്തി പ്രകടിപ്പിക്കുവാൻ ” അൽഹംദുലില്ലാഹ് ” എന്ന പദപ്രയോഗം ഉപയോഗിക്കുന്നു. ” ദൈവത്തിന് നന്ദി ” എന്നാണ് ഈ പദത്തിനർത്ഥം. അക്ഷരാർത്ഥത്തിൽ ” സർവ്വ സ്തുതിയും ദൈവത്തിനാണ് ” എന്നാണ്. കൂടാതെ അൽ- ഫാത്തിഹ അല്ലെങ്കിൽ പ്രാരംഭം എന്നറിയപ്പെടുന്ന ഖുർആനിന്റെ തുടക്ക അധ്യായം ആശ്ചര്യത്തോടെയാണ് ആരംഭിക്കുന്നു. എല്ലാ സൗഭാഗ്യങ്ങളും ദൈവത്തിൽ നിന്നാണെന്ന് വിശ്വാസികൾക്കുള്ള മറ്റൊരു ഓർമ്മപ്പെടുത്തലാണ് ഈ പ്രയോഗം. ഒരു അതിഥിയോട് അവർക്ക് കൂടുതൽ എന്തെങ്കിലും വേണോ എന്ന് ചോദിക്കുമ്പോൾ ” അൽഹംദുലില്ലാഹ്” എന്ന് മറുപടി നൽകുന്നത് അവർക്ക് മതിയെന്ന് പറയാനുള്ള ഒരു മാർഗമാണ്.

mixed martial arts ( MMA) ന്റെ ആരാധകർക്ക് ഈ പദം സുപരിചിതമായിരിക്കാം. കാരണം ഖബീബ് നർമഗോമെഡോവ് കോനോർ മക്ഗ്രെഗമായുള്ള ഏറ്റുമുട്ടലിന് മുന്നോടിയായി നടത്തിയ അഭിമുഖത്തിൽ ഐറിഷ് പോരാളി നൂർമെഗോനെയും അവന്റെ ഇസ്ലാമിക വിശ്വാസത്തെയും പരിഹസിച്ചു കൊണ്ട് തന്റെ ബിൽഡ് അപ്പിന്റെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നു. ഈ സന്ദർഭത്തിൽ നൂർമേഗോമെഡോവ് പ്രഖ്യാപിക്കുന്നു:
“അൽഹംദുലില്ലാഹ് … നിങ്ങൾക്ക് ഇത് ഇഷ്ടമില്ലെന്ന് എനിക്കറിയാം, അൽഹംദുലില്ലാഹ്, നാളെ രാത്രി ഞാൻ നിങ്ങളെ തകർക്കാൻ പോകുന്നു” .

വിവ: മുജ്തബ മുഹമ്മദ്‌

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles