Current Date

Search
Close this search box.
Search
Close this search box.

ഡോ:അംബേദ്കറും ഹിന്ദുത്വവും

ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനനായ നിയമജ്ഞനാണ് ഡോക്ടർ അംബേദ്കർ. ഏഴു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്ന അദ്ദേഹം രാജ്യത്തെ ആയിരക്കണക്കിന് ഗ്രാമങ്ങളിലും നഗരങ്ങളിലും അടിമകളെക്കാൾ അധ:സ്ഥിതരായി കഴിഞ്ഞുകൂടിയിരുന്ന അയിത്തജാതിക്കാരെ ആത്മാഭിമാനമുള്ളവരാക്കാൻ അത്യധ്വാനം ചെയ്ത കരുത്തനായ വിപ്ലവകാരിയാണ്. നമ്മുടെ ഭരണഘടനാ നിർമാതാക്കളിൽ ഏറെ പ്രമുഖനും.

അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് സർക്കാർ സ്ഥാപനത്തിലാണ്. താഴ്ന്ന ജാതിക്കാരനായതിനാൽ കുട്ടിക്കാലം തൊട്ടേ വളരെയേറെ പ്രയാസങ്ങൾക്കും പീഢനങ്ങൾക്കും ഇരയായി. അദ്ദേഹത്തിൻറെ സഹപാഠികളെല്ലാം ജാതി ചിന്തക്ക് അടിപ്പെട്ടവരായിരുന്നു. ഒരുദിവസം അധ്യാപകൻ അംബേദ്കറെ കണക്കു ചെയ്യാൻ ബ്ലാക്ക് ബോർഡിൻറെ അരികിലേക്ക് വിളിച്ചു. ഉടനെ മറ്റു കുട്ടികളെല്ലാം ബഹളംവെച്ച് കൂട്ടത്തോടെ ബോർഡിൻറെ നേരെ പാഞ്ഞു. അതിനു പിറകിലാണ് അവരുടെ ഭക്ഷണപ്പൊതികൾ സൂക്ഷിച്ചിരുന്നത്. താഴ്ന്ന ജാതിക്കാരനായ അംബേദ്കർ അടുത്തുവന്നാൽ തങ്ങളുടെ ആഹാരം അശുദ്ധമാകുമെന്നാണ് ആ സവർണ വിദ്യാർത്ഥികൾ വിശ്വസിച്ചിരുന്നത്. അവർ കൂട്ടത്തോടെ ബോർഡിൻറെ അടുത്തേക്കോടിയെത്തിയതിനാൽ ചിലർ തട്ടിയും മുട്ടിയും നിലത്തുവീണു. പലരുടെയും ഭക്ഷണപ്പൊതികൾ ചിന്നിച്ചിതറി. വിദ്യാർത്ഥിയായ അംബേദ്കറെ ഇതെല്ലാം അങ്ങേയറ്റം അസ്വസ്ഥനാക്കി. അങ്ങനെയാണ് അദ്ദേഹം ജാതി വ്യവസ്ഥയുടെ കൊടും ഭീകരതയെക്കുറിച്ച് പഠിക്കാൻ തുടങ്ങിയത്. മതം മാറാതെ ജാതി വ്യവസ്ഥയിൽ നിന്ന് കുതറി മാറുക സാധ്യമല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു.

1929 ഡിസംബർ 25 ന് ബോംബെയിലെ മഹദിൽ വെച്ച് മനുസ്മൃതി പരസ്യമായി കത്തിച്ച അംബേദ്കർ ജാതിവ്യവസ്ഥയെ ഹിന്ദുമതത്തിൽ നിന്ന് മുറിച്ചു മാറ്റാനാവില്ലെന്ന് ഉറച്ചു വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു:”ഹിന്ദുയിസം എന്നാൽ ജാതിയെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക-രാഷ്ട്രീയ ശൗചമേഖലകളിലെ ഉപരിപ്ളവമായ നിയമങ്ങളും ചട്ടങ്ങളും അല്ലാതെ ഒന്നുമല്ല… ഹിന്ദുക്കൾ എന്തുതന്നെ പറഞ്ഞാലും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്ക് ഭീഷണിയാണ് ഹിന്ദുയിസം. അത്തരത്തിൽ ജനാധിപത്യവുമായി ഹൈന്ദവതക്ക് ഒരു സ്വരച്ചേർച്ചയുമില്ല.”

തൻറെ മതം മാറ്റത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു:”ഞാൻ സ്വയം തീരുമാനിച്ചിരിക്കുകയാണ്;എൻറെ മതംമാറ്റം എന്തായാലും ഉറപ്പാണ്. എൻറെ മതപരിവർത്തനം എന്തെങ്കിലും ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയുള്ളതല്ല. ഒരു തൊട്ടു കൂടാത്തവനായി നിന്നുകൊണ്ട് തന്നെ എനിക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല. എൻറെ മതംമാറ്റം ആത്മീയ ഭാവങ്ങളുടെ ചട്ടക്കൂട്ടിൽ നിന്ന് തികച്ചും പുറത്താണ്. ഹിന്ദു മതം എൻറെ മനസ്സാക്ഷിയെ ഒട്ടും ആകർഷിക്കുന്നില്ല. ആത്മാഭിമാനത്തെ അത് തൃപ്തിപ്പെടുത്തുന്നില്ല. എന്നിരുന്നാലും നിങ്ങളുടെ മതപരിവർത്തനം, ഭൗതികവും ആത്മീയവുമായ നേട്ടത്തിന് ആയിരിക്കാം. ചില മനുഷ്യർ ഭൗതിക നേട്ടത്തിന് വേണ്ടിയുള്ള മതപരിവർത്തനം എന്ന ആശയത്തെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അത്തരം ആളുകളെ വിവേക ശൂന്യർ എന്നു വിളിക്കുന്നതിൽ എനിക്ക് ആശങ്കയൊന്നും അനുഭവപ്പെടുന്നില്ല.”
അദ്ദേഹം തുടരുന്നു:”12 വർഷം പുത്രന്മാർ താമസിച്ച വാല്മീകിയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന ആ കാട്, ശ്രീരാമൻ ഭരണം തുടർന്നിരുന്ന അയോധ്യയിൽ നിന്ന് അത്രയൊന്നും അകലെയായിരുന്നില്ല. ഈ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ ഒരിക്കൽപോലും ആ മാതൃകാ ഭർത്താവും ജീവിച്ചിരിക്കുന്ന അച്ഛനുമായ ശ്രീരാമൻ, സീതക്കും മക്കൾക്കും എന്തുപറ്റിയെന്ന് അന്വേഷിച്ചില്ല. അവർ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും.

തന്നോട് അപരിഷ്കൃത നാംമായി പെരുമാറിയ രാമൻറെ അടുത്തേക്ക് തിരിച്ചുവരുന്നതിലേറെ സീത അഭിലഷിച്ചത് തൻറെ സ്വന്തംഈ മരണമായിരുന്നു.ഹിന്ദുത്വ സാംസ്കാരിക ദേശീയതയിൽ ദലിതർക്കുള്ള സൂചന രാമൻറെ സ്വന്തം ജീവിതത്തിൽ നിന്നു തന്നെ വ്യക്തമാണ്..” ശംഭുകൻ എന്ന ശൂദ്രൻ തപസ്സനുഷ്ഠിച്ച് സ്വർഗ്ഗത്തിലേക്ക് നിർവാണം പ്രാപിക്കാൻ ശ്രമിച്ചപ്പോൾ മുന്നറിയിപ്പോ ഗുണദോഷിക്കലോ അന്വേഷണങ്ങളോ ഒന്നും നടത്താതെ തല അറുത്തു കളയാൻ കൽപ്പിക്കുകയായിരുന്നു ശ്രീരാമൻ.”(ഉദ്ധരണം)

Related Articles