Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സ്ത്രീ വിരുദ്ധമോ ?

ഇസ്‌ലാമിന്റെ ശത്രുക്കള്‍ സസ്ഥിരമായി ഉയര്‍ത്തുന്ന ആരോപണമാണ് ഖുര്‍ആനും ഇസ്ലാമും സ്ത്രീ വിരുദ്ധമാണെന്ന്. യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ സ്ത്രീവിരുദ്ധമാണോ ?.ഇസ്‌ലാമിലെ പുരുഷ മേധാവിത്വത്തെക്കുറിച്ച് പഠിക്കാന്‍ വേണ്ടിയാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി അഫ്ഗാനിസ്ഥാനിലെത്തിയിരുന്നത്. വിസയും പാസ്‌പോര്‍ട്ടുമില്ലാതെ വേഷം മാറി പര്‍ദ്ദ ധരിച്ചാണ് അവര്‍ അഫ്ഗാനിലെത്തിയത്.

തുടര്‍ന്ന് പൊലിസ് പിടിയിലായി ജയില്‍വാസമനുഷ്ടിച്ചു. ജയിലില്‍ വെച്ച് ഖുര്‍ആന്‍ പഠിച്ചതാണ് അവര്‍ക്ക് വഴിത്തിരിവായത്. തുടര്‍ന്ന് ഖുര്‍ആന്‍ പരിഭാഷയിലൂടെ ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന ആദരവും പദവിയും അവര്‍ മനസ്സിലാക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന മാന്യതയും ആദരവും മനസ്സിലാക്കിയാണ് ഇന്നും പടിഞ്ഞാറന്‍ ലോകത്തു നിന്നും ഇസ്ലാമിലേക്ക് കടന്നു വരുന്നതില്‍ കൂടുതലും സ്ത്രീകളാവുന്നതും.

Related Articles