Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ ഖുര്‍ആനൊപ്പം യാത്ര ചെയ്യാറുണ്ടോ ?

quran1.jpg

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നാം അതിനൊന്നിച്ച് യാത്ര ചെയ്യുകയാണ് വേണ്ടത്. അങ്ങിനെയാവുമ്പോള്‍ സ്വര്‍ഗ്ഗത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ നാം അകക്കണ്ണ് കൊണ്ട് സ്വര്‍ഗത്തിന്റെ സൗന്ദര്യം കാണുന്നു. മനസ്സ് കൊണ്ട് അതിന്റെ മനോഹാരിത ആസ്വദിക്കുന്നു. നരകത്തെക്കുറിച്ച് പാരായണം ചെയ്യുമ്പോള്‍ അതിലെ അട്ടഹാസങ്ങളും തീജ്വാലകളും കാണണം.

ഇത്തരത്തില്‍ പ്രവാചകന്മാരുടെ ചരിത്രം കേള്‍ക്കുമ്പോള്‍ അവരോടൊപ്പം നാം യാത്ര ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തില്‍ എല്ലാ പ്രവാചകന്മാരോടൊന്നിച്ചും യാത്ര ചെയ്യുമ്പോള്‍ അവര്‍ നടത്തിയ യാത്രകള്‍,പ്രബോധനപ്രവര്‍ത്തനങ്ങള്‍,ശത്രുക്കളുടെ പ്രതികരണങ്ങള്‍ തുടങ്ങി എല്ലാറ്റിനും നാം സാക്ഷിയാകുന്നു. ഇത് നമ്മള്‍ക്ക് വല്ലാത്ത നിര്‍വൃതിയുണ്ടാക്കുന്നു. ഇത് അത്യന്തികം ആഹ്ലാദകരമായ അനുഭവമാണ്. ഇത്തരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്.

Related Articles