Vazhivilakk

ചുംബനം ഇഷ്ടപ്പെടാത്തവരുണ്ടോ?

ജീവനുള്ള എല്ലാ ജീവികള്‍ക്കും തുടിപ്പേകുന്ന ഒരു ഉത്തേജന പ്രക്രിയയാണ് ചുംബനം. ഏതെങ്കിലും അര്‍ത്ഥത്തില്‍ ചുംബിക്കാത്ത മനുഷ്യരൊ ജീവജാലകങ്ങളൊ ഉണ്ടാവുകയില്ല. നമുക്ക് സന്തോഷവും ആനന്ദവും നല്‍കുന്ന ഒരു പ്രക്രിയ എന്നതിലുപരി പ്രകൃതിയുടെ അനിവാര്യ ഭാഗമാണത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ചുംബിക്കാത്തവരൊ ചുംബനം ഇഷ്ടപ്പെടാത്തവരൊ ആരാണുണ്ടാവുക? അത്തരക്കാര്‍ മനുഷ്യ വര്‍ഗ്ഗത്തിലെന്നല്ല ജന്തുവിഭാഗത്തില്‍ പോലും ഉള്‍പ്പെടുകയില്ല.

ഭൂമിയിലേക്ക് പിറന്ന് വീണത് മുതല്‍ നമുക്ക് എത്ര എത്ര ചൂംബനങ്ങളാണ് ലഭിച്ചത്. മനസ്സിന് ആനന്ദവും കണ്ണിന് കുളിര്‍മയും ശരീരത്തിന് ഉള്‍പുളകവും നല്‍കുന്ന ഒരു പ്രക്രിയയാണ് ചുംബനം. പരസ്പരമുള്ള ആലിംഗനവും ചുംബനവും ഹസ്തദാനവും നമുക്ക് ഉന്മേശം നല്‍കുന്ന ഒരു ചികില്‍സയാണ്. അതിലൂടെ കൈമാറുന്ന പോസിറ്റിവ് എനര്‍ജി ഒരു മാപിനിയും ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല. നമ്മുടെ മനസ്സിന് ആശ്വാസം നല്‍കുന്ന,മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കാന്‍ കഴിയുന്ന ഒരു അനശ്വരമായ താളപ്രക്രിയയാണ് ആലിംഗനവും ചുംബനവും ഹസ്തദാനവും.

പിഞ്ചുകുഞ്ഞായിരിക്കെ ഉപ്പയും ഉമ്മയും അടുത്ത ബന്ധുക്കളും എന്നല്ല കാണുന്നവരെല്ലാം നമ്മെ ചുംബിക്കാന്‍ എന്ത്മാത്രം തിടുക്കം കാട്ടിയിരന്നു എന്ന് ഓര്‍ക്കാറുണ്ടോ? മല്‍സരിച്ച് മല്‍സരിച്ച് അവര്‍ നമുക്ക് എത്ര ചുംബനങ്ങള്‍ തന്നാണ് സന്തോഷിപ്പിച്ചത്. നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗമാണ് അവരുടെ ചുംബനം സ്പര്‍ഷിക്കാതെ അവശേഷിക്കുന്നത്? അവരുടെ ചുടുചുംബനത്തിന്റെ ഊഷ്മാവ് നമുക്ക് ഒരു ഔഷധമായിരുന്നുവെന്ന് ഓര്‍മ്മയുണ്ടൊ?

അല്‍പം മുതിര്‍ന്ന്, കൗമാരപ്രായം കടന്നതോടെ ആ ചുംബനങ്ങളുടെ പരിലാളനം നമുക്ക് നഷ്ടമായി. പരസ്പരം അകല്‍ച്ചയുടെ നാഴികകല്ലുകള്‍ ആരംഭിക്കുന്നത് ഈ ചുംബനത്തിന്റെ പരിലാളനം നഷ്ടമായത് മുതലാണെന്ന കാര്യം നാം വിസ്മരിക്കുന്നു. പിന്നെ കൗമാരക്കാരുടെ ഒളിച്ചോട്ടമാണ് കേള്‍ക്കുന്നത്. കുടുംബാംഗങ്ങള്‍ അടുപ്പമില്ല എന്നത് ഇന്ന് ഒരു നിത്യ പരാതിയാണ്. എന്നാല്‍ ഈ അടുപ്പമില്ലായ്മയുടെ തുടക്കം പരസ്പരമുള്ള ആശ്ലേഷണത്തിലും ചുംബനത്തിലുമാണ് നിലകൊള്ളുന്നത്.

മക്കള്‍ക്ക് രക്ഷിതാക്കളെ കുറിച്ച് പരാതിയോട് പരാതി. രക്ഷിതാക്കള്‍ക്കും അങ്ങനെതന്നെ. പലതരം അശ്വസ്ഥതകള്‍ കൊണ്ട് നെടുവീര്‍പ്പിടുന്ന അവരെ നാം സമാശ്വസിപ്പിക്കാന്‍ തയ്യാറുണ്ടൊ? അവരുടെ ശരീരത്തെ ഒന്ന് ആശ്ലേഷിച്ചാല്‍ തന്നെ അവര്‍ അനുഭവിക്കുന്ന അശ്വസ്ഥതകളുടെ സിംഹ ഭാഗവും അലിഞ്ഞില്ലാതാവുമെന്ന് ഉറപ്പാണ്. പക്ഷെ ചുക്കി ചുളിഞ്ഞ ആ ശരീരം ഒന്ന് ചുംബിക്കാന്‍, തടവാന്‍, തലോടാന്‍ ആരാണ് തയ്യാറാവുക? ഇതേ പോലെയുള്ള ഒരവസ്ഥയല്ലേ തന്നേയും കാത്തിരിക്കുന്നത്?

ഗള്‍ഫ് രാജ്യങ്ങളില്‍ പലരും ആശ്ചര്യപ്പെടുന്ന ഒരു കാര്യം അറബികള്‍ മുതിര്‍ന്നവരെ സമീപിച്ച് അവരുടെ തലയില്‍ ചുംബനം വെക്കുന്ന കാഴ്ച മനസ്സിന് വല്ലാത്ത ആനന്ദാനുഭൂതിയാണ്. സ്‌നേഹത്തിന്റെ വറ്റാത്ത നീരുറവയുടെ പ്രതീകമാണത്. അവരുടെ തലപ്പാവിന്റെ വാസന അവര്‍ക്ക് കസ്തൂരിയുടെ സുഗന്ധമായി അനുഭവപ്പെടുന്നത് പോലെ. കുട്ടികളും പേരക്കുട്ടികളുമെല്ലാം ഇത് ചെയ്യുമ്പോള്‍ മുതിര്‍ന്നവര്‍ തലതാഴ്തികൊടുക്കുന്നത് ബഹുമാനാദരവുകളുടെ ഉഛിയിലാണ് എത്തിചേരുന്നത്.

ഒരു പുരുഷനെ സംബന്ധിച്ചേടുത്തോളം സഹധര്‍മിണിയില്ലാത്ത ജീവിതം ചിറകുകളില്ലാത്ത പക്ഷിയെ പോലെയാണ്. ദാമ്പത്യ ജീവിതത്തിലെ ചിറകാണ് ചുംബനം. അത് രോഗ പ്രതിരോധവും പണം ആവശ്യമില്ലാത്ത ചികില്‍സയുമാണ്. അവള്‍ ആഗ്രഹിക്കുന്ന ആ സ്പര്‍ഷനത്തിന് ഭര്‍ത്താവ് എന്തിന് പിശുക്ക് കാണിക്കണം? ഭര്‍ത്താവ് ഭാര്യയേയും തിരിച്ചും ചുംബിക്കുന്നതും പുഞ്ചിരിക്കുന്നതും ആലിംഗനം ചെയ്യുന്നതും മനസ്സിന് വളരെ ഏറെ ആശ്വാസം നല്‍കുന്ന കാര്യങ്ങളാണ്.

ചുംബനങ്ങള്‍ തന്നെ പലതരത്തിലുണ്ട്. ബഹുമാനാതിരേകത്താലുള്ള ചുംബനമുണ്ട്. രക്ഷകര്‍ത്താക്കളും കുട്ടികളും തമ്മിലുള്ള ചുംബനമുണ്ട്. സൗഹൃദത്തോടെയുള്ള ചുംബനമുണ്ട്. കാമാതിരേകത്താല്‍ ഇണകള്‍ തമ്മിലുള്ള ചുംബനമുണ്ട്. എന്നാല്‍ അധാര്‍മ്മിക ചുംബനത്തിനാണ് നമ്മുടെ രാജ്യത്ത് പ്രചാരം കിട്ടുന്നത്. ഇതാകട്ടെ ഇന്റെര്‍നെറ്റിന്‍േറയും മറ്റ് ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെയും സ്വാധീനത്താല്‍ അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അവിഹിത ഗര്‍ഭധാരണവും ജാരസന്താനങ്ങളും എയ്ഡ്‌സ് രോഗവുമെല്ലാം അധാര്‍മ്മിക ചൂംബനങ്ങളുടെ തിക്തഫലങ്ങളാണെന്നതില്‍ സംശയമില്ല. പാശ്ചാത്യലോകത്ത് പ്രചാരത്തിലുളള അത്തരം സംസ്‌കാരം നമ്മുടെ ഇടയിലേക്ക് കടന്ന് വരുമ്പോഴുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നാം ഒരിക്കലും വിസ്മരിക്കരുത്.

Facebook Comments
Show More

Related Articles

Check Also

Close
Close
Close