Current Date

Search
Close this search box.
Search
Close this search box.

പേടിക്കരുത്, പേടിപ്പിക്കരുത്

നമ്മുടെ നാട്ടിൽ ഇസ്ലാമിനെതിരെ ഉണ്ടാകുന്ന ആക്ഷേപ ശകാരങ്ങളും മുസ്ലിംകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും കണ്ടും കേട്ടും ആരും പേടിക്കരുത്. മതനേതാക്കളും എഴുത്തുകാരും പ്രഭാഷകരും അവരെ പേടിപ്പിക്കരുത്.

ഇസ്‌ലാമിക സമൂഹം അതിൻറെ ചരിത്രത്തിൽ ഇതിനെക്കാൾ എത്രയോ കടുത്ത പ്രതിസന്ധികളെയും പ്രയാസങ്ങളെയും അഭിമുഖീകരിക്കുകയും അവയെയൊക്കെ അതിജീവിക്കുകയും അതി ജയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാചകനാൽ സ്ഥാപിതമായ രാഷ്ട്രത്തിൻറെ പിന്മുറക്കാർ പ്രവാചകൻറെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ പ്രതിഷേധിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല.ഇമാം അബൂഹനീഫക്കും ഇമാം മാലിക്കിനും ഇമാം ഷാഫിഈക്കും ഇമാം അഹമ്മദ് ബ്നു ഹൻബലിനും(റ) കൊടിയ പീഢനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.പതിനൊന്നാം നൂറ്റാണ്ടിൻറെ രണ്ടാം പാതിയിൽ കുരിശ് സേന ഫലസ്തീനിൽ പതിനായിരങ്ങളെ കൊന്നൊടുക്കി. താർത്താരികൾ മുസ്ലിം നാടുകളിൽ ഇരച്ചുകയറി ലക്ഷങ്ങളെ കൊലപ്പെടുത്തിയാണ് അവിടം അധീനപ്പെടുത്തിയത്. 1924 ൽ 13 നൂറ്റാണ്ടുകാലം അവിരാമം നിലനിന്നുപോന്ന ഇസ്ലാമിക ഖിലാഫത്തിന് മുസ്തഫാ കമാൽ ഒരു പ്രഖ്യാപനത്തിലൂടെ അന്ത്യം കുറിച്ചു. ഇത്തരം എല്ലാ പ്രതിസന്ധികളെയും അത്ഭുതകരമായി അതിജയിക്കുകയും അതിജീവിക്കുകയും ചെയ്ത ഇസ്ലാമിന് ഏത് വെല്ലുവിളികളെയും അഭിമുഖീകരിക്കാനുള്ള കരുത്തുണ്ട്. അനുയായികളിൽ അതുണ്ടാക്കുന്ന വിശ്വാസ ദാർഢ്യത അതിൻറെ അതിജീവനം സാധ്യമാക്കുമെന്ന് പതിനാല് നൂറ്റാണ്ട് കാലത്തെ ചരിത്രം അസന്നിഗ്ദമായി സാക്ഷ്യപ്പെടുത്തുന്നു.

അതിനാൽ ഭയപ്പെടാതെ, ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെ മുന്നോട്ട്.

Related Articles