Current Date

Search
Close this search box.
Search
Close this search box.

ദിവ്യ ദൃഷ്ടാന്തങ്ങൾ!

ഉറുമ്പിനെ നോക്കുക. സംഘടിച്ചും സഹകരിച്ചും ആഹാരം ശേഖരിക്കുന്നതിനും ചൂടോ തണുപ്പോ കാരണം പുറത്തിറങ്ങാൻ പറ്റാത്ത സമയത്തേക്ക് അത് കരുതി വെക്കുന്നതിനുമുള്ള അവയുടെ സഹജാവബോധം!
തേനീച്ചയെയും അതിൻ്റെ അദ്ഭുതകരമായ യുക്തികളെയും പറ്റി ചിന്തിക്കുക. ആഹാരസമ്പാദനത്തിൽ അവയ്ക്ക് പിൻപറ്റാനും അവയെ നയിക്കാനും ഒരു റാണിയെ നിശ്ചയിച്ചു കൊടുത്തിരിക്കുന്നു!

ചിലന്തിയെ കാണൂ… അതിൻ്റെ ശരീരത്തിലെ ഒരു തരം ഈർപ്പം കൊണ്ടാണ് പാർക്കാൻ വീടും വേട്ടയാടാൻ വലയും നിർമിക്കുന്നത്!
പട്ടുനൂൽ പുഴുവിനെ ഒരു പ്രത്യേക ചെടിയുടെ ഇല തിന്നാൻ പ്രേരിപ്പിക്കുന്നതാരാണ്?
ഈച്ചക്ക് കാലുകൾ ആറാണ്. നിൽക്കുന്നതിന് നാലെണ്ണം മതി. മിച്ചമുള്ള രണ്ടെണ്ണം കൊണ്ട് ശരീരം വൃത്തിയാക്കുന്നു!

കഴുകൻ ആമയുടെ പുറന്തോട് പൊട്ടിക്കാൻ ഉയരത്തിൽ പറന്ന് ആമയെ പാറക്കെട്ടിലേക്കിടുന്നു!
കാക്ക പരിസര ശുചീകരണത്തിൽ മഹത്തായ പങ്ക് വഹിക്കുന്നു!
ഏറെ ഉയരത്തിൽ വിഹരിക്കുന്ന പരുന്തിന് തീക്ഷ്ണമായ ദൃഷ്ടികൾ നൽകപ്പെട്ടിരുന്നില്ലായെങ്കിൽ ഇര പിടുത്തം അസാധ്യമായേനെ!

ഓന്തിൻ്റെ നിറമാറ്റമാണ് അതിനെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തുന്നത്!
കൊതുക് ഒരു നിസ്സാര ജീവിയാണ്. പക്ഷെ അവയ്ക്കും പറക്കാൻ ചിറകും നിൽക്കാൻ കാലും കാണാൻ കണ്ണും ആഹാരം ദഹിപ്പിക്കാനുള്ള ദഹനേന്ദ്രിയവും വിസർജ്യങ്ങൾ പുറത്തേക്ക് കളയുവാനുള്ള സംവിധാനവും, അങ്ങനെ എല്ലാം നൽകപ്പെട്ടിരിക്കുന്നു!

ദൈവം പറയുന്നു: “ഭൂമിയിലുള്ള ജന്തുക്കളും വായുവിൽ പറക്കുന്ന പറവകളുമെല്ലാം നിങ്ങളെപ്പോലെയുള്ള സമൂഹങ്ങൾ തന്നെയാണ്!” (ഖുർആൻ. 6 :38)

(ഇമാം ഗസാലിയുടെ “ആസ്തിക്യത്തിൻ്റെ ദൈവിക ദൃഷ്ടാന്തങ്ങൾ ” എന്ന കൃതിയിലെ പന്ത്രണ്ടാം അധ്യായം. സംക്ഷിപ്തം)

Related Articles