Vazhivilakk

സ്തുതിപാടകരോടുളള സഹവാസം

‘ജനങ്ങള്‍ എന്തൊന്ന് നിന്നെ കുറിച്ച് മനസ്സിലാക്കിയോ, അതിനനുസൃതമായി അവര്‍ നിന്നെ പുകഴ്ത്തുന്നു. എന്നാല്‍, അവരേക്കാള്‍ കൂടുതല്‍ അറിയുക നിനക്കാകയാല്‍ നീ നിന്റെ വിമര്‍ശകനായി മാറുക. ജനങ്ങളില്‍ ഏറ്റവും വലിയ വിഡ്ഡി, തന്റടുത്തുളള ബോധ്യത്തെ ജനങ്ങളുടെ ഊഹങ്ങള്‍ക്ക് വേണ്ടി ഉപേക്ഷിക്കുന്നവനാണ്’

അല്ലാഹുവിന്റെ ദാസന്‍ അവന്റെ മാര്‍ഗത്തില്‍ വ്യത്യസ്തമാര്‍ന്ന ഘട്ടങ്ങളിലൂടെ കടന്നുപോയാലും, പിന്നീട് മറ്റൊരു പരീക്ഷണത്തിന് വിധേയനാകുന്നതായിരിക്കും. അത് ആളുകള്‍ അവനെ പുകഴ്ത്തികൊണ്ട് സംസാരിക്കുന്നതാണ്. അവര്‍ അവനെ അറിഞ്ഞതുകൊണ്ട് പുകഴ്ത്തുന്നു. ഇത് തുടര്‍ന്നുവരുന്ന യുക്തിപരമായ ഒരു ചോദ്യത്തിലേക്ക് നയിക്കുന്നു. പ്രശ്‌നങ്ങളൊന്നും സംഭവിക്കാതെ സ്തുതപാടകരുമായി എങ്ങനെ ഇടപഴകാന്‍ കഴിയും? സ്തുതി പറയല്‍ അപകടകരമായ കാര്യമാണ്. അതുകൊണ്ടാണ് പ്രവാചകന്‍ (സ) പുകഴ്ത്തിപാടി കൊണ്ട് നടക്കുന്ന ഒരു സഹോദരനെ കണ്ടപ്പോള്‍ പറഞ്ഞത്; അവന്‍ നശിച്ചതു തന്നെ എന്ന്. മറ്റൊരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു: ‘നിങ്ങള്‍ പുകഴ്ത്തി സംസാരിക്കുന്നവരെ കണ്ടാല്‍ അവരുടെ വായില്‍ മണ്ണ് വാരിയിടുക’.

അല്ലാഹുവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇത് കാരണമാകും. തുടര്‍ന്ന് കൂടുതല്‍ പ്രശംസ നേടിയെടുക്കാന്‍ ആഗ്രഹിക്കുകയും, സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതിരിക്കുകയുമാണ് ഇതിലൂടെ സംഭവിക്കുക. ഇത് അപകടകരമാണ്. ഒരാള്‍ക്ക് തോന്നുകയാണ് ഞാന്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, ജനങ്ങളുടെ സ്തുതി ഏറ്റുവാങ്ങാവുന്ന പ്രവര്‍ത്തനമെല്ലാം ചെയ്തുവെന്നും; ഇത് അവനെ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ അത് അവന്റെ ന്യൂനതകള്‍ കാണാതിരിക്കുവാനും, അവന്‍ തന്റെ നല്ല വശങ്ങള്‍ മാത്രം നോക്കുന്നതിലേക്കും നയിക്കുന്നു. അതുകൊണ്ടാണ് ഒരു പണ്ഡിതന്‍ ഇപ്രകാരം പറഞ്ഞത്: ‘ജനങ്ങള്‍ എന്തൊന്ന് നിന്നെ കുറിച്ച് മനസ്സിലാക്കിയോ, അതിനനുസൃതമായി അവര്‍ നിന്നെ പുകഴ്ത്തുന്നു. എന്നാല്‍, അവരേക്കാല്‍ കൂടുതല്‍ അറിയുക നിനക്കാകയാല്‍ നീ നിന്റെ വിമര്‍ശകനായി മാറുക. ജനങ്ങളില്‍ ഏറ്റവും വലിയ വിഡ്ഡി, തന്റടുത്തുളള ബോധ്യത്തെ ജനങ്ങളുടെ ഊഹങ്ങള്‍ക്ക് വേണ്ടി ഉപേക്ഷിക്കുന്നവനാണ്’.

ആളുകള്‍ സംസാരിക്കുന്നത് ഊഹങ്ങളെ മുന്‍നിര്‍ത്തിയാണ്. അവനില്‍ ഇന്നതൊക്കെ ഉണ്ടാകും എന്ന ധാരണയാണത്. എന്നാല്‍, നിന്നിലെ ന്യൂനത നിനക്ക് ബോധ്യമുളള കാര്യമാണ്. നമ്മുടെ ന്യൂനതയിലേക്കാണ് നാം ആദ്യമായി നോക്കേണ്ടതെന്ന് പണ്ഡിതര്‍ പറയുന്നു: ‘നിന്നിലുളള ന്യൂനതയെ നീ കണ്ടെത്തുക നിനക്കറിയാത്ത കാര്യത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നതിലും നല്ലത് അതാണ് ‘. ഒരു അടിമ സ്തുതിക്കപ്പെട്ടുകഴിഞ്ഞാല്‍ തന്റെ ന്യൂനതയിലേക്ക് നോക്കി സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. തന്നിലില്ലാത്തത് തന്നിലേക്ക് ചേര്‍ക്കുന്നതില്‍ ലജ്ജിക്കേണ്ടതുമാണ്. ഇത് അലി (റ) അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രസംഗത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: ഒരുവനെ പരിശുദ്ധിപ്പെടുത്തി പുകഴ്ത്തുകയാണെങ്കില്‍ ആ പറയപ്പെട്ടതിനെ കുറിച്ച് അവന്‍ പേടിക്കേണ്ടതുണ്ട്. തുടര്‍ന്ന് അവന്‍ പറയട്ടെ, ഞാനാണ് മറ്റുളളവരേക്കാള്‍ കൂടുതല്‍ എന്നെ കുറിച്ച് അറിയുന്നന്‍. എന്റെ ആത്മാവിനെ നന്നായി അറിയുന്നവന്‍ എന്റെ നാഥാനാണ്. അല്ലാഹുവെ, അവര്‍ കരുതന്നതിനെ തൊട്ട് എനിക്ക് നന്മ പ്രദാനം ചെയ്യേണമെ, അവരുടെ അറിവല്ലായ്മ മൂലം സംഭവിക്കുന്നതില്‍ എനിക്ക് പൊറുത്തു തരേണമെ, അവരുടെ സംസാരം എന്നെ പിടികൂടാനുളള കാരണമാക്കല്ലെ എന്നിങ്ങനെ സ്വഹാബികള്‍ പ്രാര്‍ഥിച്ചിരുന്നുവെന്ന് അലി (റ) വിശദമാക്കുന്നു. ആരെങ്കിലും സ്തുതിക്കപ്പെട്ടാല്‍ അവര്‍ ഉടനടി പറയേണ്ടത്; ‘ഞാനാണ് മറ്റുവളളരേക്കാള്‍ എന്നെ കൂടുതലായി അറിയുന്നവന്‍’.

ചിപ്പോള്‍ ആളുകളെ സ്തുതിക്കേണ്ടതായി വരും, അത് അവര്‍ ചെയ്തതിനുളള പ്രതിഫലമല്ല. ചിലയാളുകള്‍ നിങ്ങളടെ അടുത്തുവന്ന് നിങ്ങള്‍ ഇപ്രകാരം ചെയ്തില്ലായിരുന്നെങ്കില്‍ കാര്യം കുഴഞ്ഞേന എന്നൊക്കെ പറയാറുണ്ട്. ഇത് ചെയ്ത നന്മയെ സത്യപ്പെടുത്തുകയാണ്. എപ്പോഴെങ്കിലും നല്ലത് അറിയിക്കപ്പെട്ടു കഴിഞ്ഞാല്‍ അല്ലാഹുവിനെ സ്തുതിക്കുക, സ്വന്തത്തെ കുറിച്ച് അത്ഭുതപ്പെടുകയല്ല  ചെയ്യേണ്ടത്. അല്ലാഹുവിനോട് നല്ലതിനെ തേടുന്നു, നമ്മുടെ ന്യൂനതകള്‍ കാണിച്ചുതരുവാനും, വിനയം പ്രദാനം ചെയ്യുവാനും, ഇഹലോകത്തും പരലോകത്തും നന്മ ചൊരിയുവാനും.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles

Check Also

Close
Close
Close