Current Date

Search
Close this search box.
Search
Close this search box.

ഒന്നര ശതമാനവും 351ശതമാനവും

ഖുർആൻ യുദ്ധ പ്രേരക ഗ്രന്ഥമാണെന്നും മുഹമ്മദ് നബി യുദ്ധക്കൊതിയനാണെന്നും ഇസ്ലാമിൻറെ വിമർശകന്മാർ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാൽ മുഹമ്മദ് നബി മദീന ആസ്ഥാനമായി ഇസ്ലാമികരാഷ്ട്രം സ്ഥാപിച്ചത് ഒരുതുള്ളി ചോര പോലും ചിന്താതെയും ഒരായുധം പോലുമെടുക്കാതെയുമാണ്. ആ രാഷ്ട്രത്തെ തകർക്കാനുള്ള എതിരാളികളുടെ ആക്രമണങ്ങളെ തടയാനും ഇല്ലാതാക്കാനുമാണ് മുഹമ്മദ് നബി യുദ്ധത്തിലേർപ്പെട്ടത്. ഖുർആനിലെ യുദ്ധ സംബന്ധമായ സൂക്തങ്ങൾ അതുമായി ബന്ധപ്പെട്ടവയാണ്.

അപ്പോഴും ജീവഹാനി പരമാവധി കുറയ്ക്കാനാണ് പ്രവാചകൻ ശ്രമിച്ചത്. ഖുർആൻ അനുശാസിക്കുന്നതും അതുതന്നെ. അതുകൊണ്ടുതന്നെ പ്രവാചകൻറെ കാലത്ത് നടന്ന യുദ്ധങ്ങളിൽ ആകെ വധിക്കപ്പെട്ടത് 1018 പേരാണ്. 259 മുസ്‌ലിംകളും 759 ശത്രുക്കളും. ഒറ്റപ്പെട്ട സംഭവങ്ങളിൽ വധിക്കപ്പെട്ടവരെ കൂടി ഉൾപ്പെടുത്തിയാൽ 1284 മാത്രം.

സംസാരിക്കുന്ന ഈ കണക്കുകൾ സമർപ്പിക്കുമ്പോൾ വിമർശകന്മാർ പറയാറുള്ളത് യുദ്ധത്തിൽ പങ്കെടുത്തവരുടെ എണ്ണക്കുറവാണ് ഇതിന് കാരണന്നാണ്. എന്നാൽ ഈ വാദം തീർത്തും തെറ്റാണ്. യുദ്ധത്തിലേർപ്പെട്ട സൈനികരിൽ മുസ്ലിം പക്ഷത്ത് വധിക്കപ്പെട്ടത് ഒരു ശതമാനമാണ്. ശത്രുക്കൾ രണ്ടു ശതമാനവും. ശരാശരി ഒന്നര ശതമാനം.

എന്നാൽ ഉന്മാദ ദേശീയതയുടെ വക്താക്കളായ ആര്യ വംശീയ ഫാസിസ്റ്റുകൾ നടത്തിയ മതരഹിതമായ രണ്ടാം ലോക ഭീകര യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരുടെ 351 ശതമാനമാണ് വധിക്കപ്പെട്ടത്. കൊല്ലപ്പെട്ടത് സൈനികരുടെ മൂന്നിരട്ടി സിവിലിയന്മാരാണെന്നർത്ഥം. പങ്കെടുത്ത പട്ടാളക്കാർ ഒരുകോടി അമ്പത്താറ് ലക്ഷം. കൊല്ലപ്പെട്ടവർ അഞ്ചുകോടി നാല്പത്തിയെട്ട് ലക്ഷം. കണക്കുകൾ കള്ളം പറയില്ലെന്നോർക്കുക.

ഈ സത്യം എത്ര തവണ വ്യക്തമാക്കിയാലും ഇസ്ലാമിനോടുള്ള ശത്രുതയും പകയും അസൂയയും കുത്തിനിറച്ച മനസ്സുമായി നടക്കുന്ന ഗീബൽസിൻറെ അരുമ ശിഷ്യന്മാർ ഇനിയും കള്ളം ആവർത്തിച്ചു കൊണ്ടേയിരിക്കും.

പതിനാല് നൂറ്റാണ്ട് മുസ്‌ലിംകൾ ഭരിച്ച നാടുകളിൽ മറ്റു മതാനുയായികൾ സുഖമായി ജീവിച്ചുകൊണ്ടിരിക്കുന്നത് കാണാത്തവരല്ലല്ലോ വിമർശകന്മാർ.

Related Articles