Current Date

Search
Close this search box.
Search
Close this search box.

മനുഷ്യപ്രകൃതം വിശ്വാസത്തിൻറെ കൂടെ

Believers

മനുഷ്യൻറെ സഹജവും നിയതവുമായ പ്രകൃതം പ്രപഞ്ചനാഥനെ അംഗീകരിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നതാണെന്ന മതവിശ്വാസികളുടെ നിലപാട് യുക്തി വാദികളും അംഗീകരിച്ചിരിക്കുന്നു. മതവിശ്വാസികൾക്കിടയിൽ വിശ്വാസികളുടെ മക്കളായി ജനിച്ചു വളരുന്നതിനാലും ജീവിക്കുന്നതിനാലുമാണ് ഭൂരി പക്ഷവും വിശ്വാസികളാകുന്നതെന്ന വാദം അവർ തന്നെ തിരുത്തിയിരിക്കുന്നു കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ പറയുന്നു: “കേരളത്തിൽ യുക്തിവാദം എന്ന വാക്കിന് മറ്റൊരർത്ഥം കൂടിയുണ്ട്.കേരളത്തിൽ യുക്തിവാദം എന്ന പേരിൽ അറിയപ്പെടുന്നത് സ്വതന്ത്രചിന്തയോ സയൻസിൻറെ രീതിശാസ്ത്രത്തോടുള്ള താല്പര്യമോ അല്ല. ഡോഗ് റ്റിക്കോ പ്രത്യയശാസ്ത്രപരമോ ആയ ഒരു നിലപാടാണത്.യുക്തിവാദികളിൽ പലരും നാസ്തികരാണെങ്കിലും മതാത്മകത കൈവിടുന്നില്ല….

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങൾക്ക് സയൻസിനോട് വലിയ താൽപര്യമില്ലെന്നത് ഒരു ആരോപണമല്ല. 2010- 11 കാലത്ത് പരിണാമസിദ്ധാന്തത്തെ പറ്റി പ്രഭാഷണം നടത്തുമ്പോൾ “ഇതിലൊന്നും വലിയ കാര്യമില്ല. അങ്ങനെ തെളിയിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തമൊന്നുമല്ല പരിണാമം.”എന്നൊക്കെ ഉപദേശിച്ച വരുണ്ട്. കാസർകോട്ടെ എൻഡോസൾഫാൻ കെട്ടുകഥക്ക് തെളിവ് ചോദിച്ചവർക്കൊക്കെ കീടനാശിനി മാഫിയ ബന്ധം ആരോപിച്ചത് മതവാദികളാ യിരുന്നില്ലെന്നതും കൗതുകകരമായി തോന്നി. ശാസ്ത്രമല്ല, പ്രത്യയശാസ്ത്രമാണ് വലുത് എന്നൊക്കെയാണ് മുദ്രാവാക്യം….

Also read: നല്ല സ്വഭാവമുള്ളവർ ഏറ്റവും നല്ലവർ!

നാസ്തികതക്ക് വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ സാധ്യതയില്ല. വാസ്തവത്തിൽ അതിൻറെ ആവശ്യവുമില്ല.മത ചിന്തക്ക് പെട്ടെന്ന് അടിപ്പെടും വിധമാണ് പരിണാമത്തിലൂടെ മനുഷ്യ മസ്തിഷ്കം പരിണമിച്ചത്. (മാധ്യമം വാർഷികപ്പതിപ്പ് 2020. പുറം : 152)

Related Articles