Current Date

Search
Close this search box.
Search
Close this search box.

മനോഹര മതം

ദൈവപ്രോക്ത മതങ്ങളിലെ അവസാന എഡിഷനായത് കൊണ്ടാവണം , എത്ര സ്ഥൂലവും സൂക്ഷ്മവുമായ സംഗതികൾ ഇസ്ലാമിൽ അടുക്കി വച്ചിരിക്കുന്നു എന്ന് ഏതൊരാൾക്കും മനസ്സിലാകും. ഇഹ്സാൻ, ജമാലിയാത്, കമാലിയാത് എന്നെല്ലാം പറയുന്നത് ഈ പൂർണത / Perfection യെയാണ്. പടച്ചവൻ സുന്ദരനായത് കൊണ്ട് ആ സൗന്ദര്യം അവന്റെ ആരാധകരെല്ലാം നെഞ്ചിലേറ്റണമല്ലോ?!

إن الله جميل يحب الجمال (അല്ലാഹു സുന്ദരനാണ്, സൗന്ദര്യം അവന് ഇഷ്ടവുമാണ് )

إنَّ الله تعالى طيب لا يقبل إلا طيبًا ( അവൻ വൃത്തിയുള്ളവനാണ് ; വൃത്തിയില്ലാത്തത് അവൻ സ്വീകരിക്കുകയില്ല)

എന്നെല്ലാം പഠിപ്പിച്ച ഒരു ജീവിത ദർശനത്തിന്റെ വക്താക്കൾ തുപ്പലിലൂടെ കോവിഡ് പകർത്തുന്നുവെന്നും ഭക്ഷണത്തെ ഹലാലാക്കാൻ തുപ്പുന്നുവെന്നുമെല്ലാമുള്ള പ്രോപഗണ്ട ഏതു ഫാക്ടറിയിലാണ് ചുട്ടെടുക്കുന്നതെന്ന് വായിലൂടെ ഭക്ഷണം കഴിക്കുന്നവർക്കെല്ലാമറിയുന്നതാണ് !. ഏതെങ്കിലും മസ്താൻ കുളിക്കാതെ, നനക്കാതെ നടക്കുന്നുവെങ്കിൽ അത് ഇസ്ലാമിന്റെ അകൗണ്ടിൽ കൊള്ളിക്കുന്നതെങ്ങിനെയെന്ന് എങ്ങനെ ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എല്ലാ ദിവസവും ചുരുങ്ങിയത് അഞ്ചു തവണ അംഗസ്നാനം നടത്തുന്നവനാണ് ഓരോ ശരാശരി വിശ്വാസിയും . നിർബന്ധമായും ഐശ്ചികമായും സ്നാനവും ഇസ്ലാമിന്റെ അടിസ്ഥാന അധ്യാപനമാണ്. മല മൂത്ര വിസർജനത്തിന് ശേഷം കൃത്യമായി ശുദ്ധി വരുത്തി മനോഹരം ചെയ്യുക ( ഇസ്തിൻജാഅ്)എന്നത് ഒരുപക്ഷേ, മറ്റേതെങ്കിലും ആദർശ / വിശ്വാസ ധാരകൾ പഠിപ്പിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഒരിക്കൽ മഹാനായ സൽമാനുൽ ഫാരിസി(റ)യെ ഉത്തരം മുട്ടിക്കാൻ അക്കാലത്തെ ചില സംവാദകർ പറഞ്ഞു:
നിങ്ങളുടെ പ്രവാചകൻ അത്ഭുതം തന്നെ !! മനോഹരം ( ഖിറാഅ:) ചെയ്യാനാണോ പഠിപ്പിക്കുന്നത്. അതിനുള്ള മറുപടി പക്ഷേ വടി കൊടുത്ത് അടി വാങ്ങിയതിന് സമാനമായിരുന്നു. അദ്ദേഹം പറഞ്ഞു:
അതെ പ്രവാചകൻ മനോഹരം ചെയ്യാൻ പഠിപ്പിക്കുന്നു. ഞങ്ങളെ വലതുകൈകൊണ്ട്
ശുദ്ധീകരിക്കുന്നതും ഖിബ്‌ലയെ അഭിമുഖീകരിച്ച് വിസർജനം നടത്തുന്നതും അദ്ദേഹം വിലക്കി. ശുദ്ധീകരിക്കുവാൻ ചാണകവും അസ്ഥിയും നിരോധിച്ചു… ഇത് കേട്ടതോടെ നിഷേധികളുടെ മിണ്ടാട്ടം മുട്ടിപ്പോയി. ഖുർആൻ പറഞ്ഞത് പോലെ
فَبُهِتَ الَّذِي كَفَرَ…
മനോഹരം ചെയ്യുന്നതിന്റെ പോലും മനോഹര പാഠങ്ങളാണ് അച്ചസ്ഫടിക മുഗ്ദവും ആദർശ ശുഭ്രവുമായ ജീവിതം നയിക്കാൻ കഴിയുന്ന രീതിയിൽ ഓരോ വിശ്വാസിയേയും ചെറുപ്പം മുതലേ ഇസ്ലാം ബോധപൂർവം വളർത്തിയെടുക്കുന്നത്. ഈയൊരു സമ്പൂർണമായ അധ്യാപനം നടത്തുന്ന വേറെ ഏത് ദർശനമുണ്ട് എന്ന് നാമൊരു വേള ആലോചിച്ചു നോക്കൂ.

Related Articles