Current Date

Search
Close this search box.
Search
Close this search box.

നായകളോടുള്ള സുചിന്തിത സമീപനം

കേരളത്തില്‍ നായകള്‍ വലിയൊരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണല്ലോ. പ്രാചീന കാലം മുതല്‍ തന്നെ കേരളത്തില്‍ നായകള്‍ ഉണ്ടായിരുന്നുവെങ്കിലും, അത് ഇത്രയും സാമൂഹ്യ പ്രശ്നമായി മാറിയിരുന്നില്ല. ഉപദ്രവകാരികളായ നായകളെവധിച്ചും വന്ധീകരിച്ചും സ്വാഭാവികമായ വംശനിയന്ത്രണം അതിനുണ്ടായിരുന്നു. കേന്ദ്ര വന മന്ത്രിയായിരുന്ന മേനക ഗാന്ധിക്ക് നായയോടുള്ള പ്രേമം കാരണം പാസാക്കിയ നിയമം കാരണം, ഇപ്പോള്‍ നായയെ എന്തെങ്കിലും ചെയ്യുന്നത് കടുത്ത രാജ്യദ്രോഹ കുറ്റമാണ്.

ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന് അറിയപ്പെടുന്ന ബാ​ഗ്ലൂരോ ബോംബെയോ സന്ദര്‍ശിച്ചാലറിയാം പട്ടി സംസ്കാരത്തിന്റെ ആഴം എത്രയാണെന്ന്. വിദേശ ടൂറിസ്റ്റുകള്‍ പോലും ഈ പട്ടി ശല്യം കാരണം അവരുടെ ഡെസ്റ്റിനേഷന്‍ മാറ്റി പിടിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. നമ്മുടെ രാജ്യത്തിന്‍റെ ഒരു ദുര്‍ഗതി നോക്കണെ. ഇന്നിപ്പോള്‍ നമ്മുടെ നാട്ടിന്‍ പുറംങ്ങളിലെ ഇടവഴികളില്‍ മാത്രമല്ല, നഗരങ്ങളിലെ വര്‍ണ്ണപകിട്ടാര്‍ന്ന തെരുവോരങ്ങളില്‍ പോലും നായ ശല്യം രൂക്ഷമാണ്. പ്രതിവര്‍ഷം നായകടി ഏല്‍ക്കുന്നവരുടെ എണ്ണം ലക്ഷം കവിഞ്ഞിരിക്കുന്നു. പേപ്പട്ടി കടിച്ച് അതിദാരുണമായി മരിക്കുന്നവര്‍ വേറെയും.

എല്ലാ വിഷയങ്ങളിലും ഇസ്ലാമിന് വ്യക്തവും തെളിച്ചമാര്‍ന്നതുമായ കാഴ്ചപ്പാടുള്ളത് പോലെ നായയോടുള്ള സമീപനത്തിലും ഇസ്ലാമിന് മാനവികതയില്‍ ഊന്നിയ നിലപാടാണുള്ളത്. ഭൂമിയുടെ കേന്ദ്ര ബിന്ദുവായി ഇസ്ലാം പരിഗണിക്കുന്നത് മനുഷ്യനെയാണ്. അപ്പോള്‍ മനുഷ്യനെ ഉപദ്രവിക്കുന്ന ഒരു കാര്യത്തിനും ഇസ്ലാം ഒരിക്കലും കൂട്ട്നില്‍ക്കുന്ന പ്രശ്നമെ ഉദിക്കുന്നില്ല. ഈ ഒരു പൊതു സിദ്ധാന്തം മുമ്പില്‍വെച്ച്കൊണ്ട് മാത്രമെ നായയോടുള്ള ഇസ്ലാമിക സമീപനം വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂ.

നായ ഖുര്‍ആനില്‍
ഏതാനും യുവാക്കള്‍ ഏകദൈവ വിശ്വാസം സ്വീകരിച്ചതിനാല്‍, സ്വഛാധിപതികളായ ഭരണാധികാരിയുടെ പീഡനം സഹിക്കവയ്യാതെ 300 വര്‍ഷക്കാലം ഗുഹയില്‍ അഭയം തേടി ജീവിച്ച സംഭവം ഖുര്‍ആന്‍ അാധ്യയം 18 വിവരിക്കുന്നുണ്ട്. …. അവരുടെ നായ മുന്‍കാലുകള്‍ നീട്ടി ഗുഹാമുഖത്ത് ഇരിപ്പുണ്ട്…………. (18:18) എന്ന പരാമര്‍ശം കാണാം. ഈ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലും മറ്റു പ്രവാചക വചനങ്ങളുടെ പിന്‍ബലത്തിലും പണ്ഡിതന്മാര്‍ താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എക്കാലത്തേയും മാനവരാശിക്ക് നായയുടെ കാര്യത്തിലുള്ള മാര്‍ഗ്ഗദര്‍ശനമാണിത്.

ഭൂമിയുടെ കേന്ദ്ര ബിന്ദുവായി ഇസ്ലാം പരിഗണിക്കുന്നത് മനുഷ്യനെയാണ്. അപ്പോള്‍ മനുഷ്യനെ ഉപദ്രവിക്കുന്ന ഒരു കാര്യത്തിനും ഇസ്ലാം ഒരിക്കലും കൂട്ട്നില്‍ക്കുന്ന പ്രശ്നമെ ഉദിക്കുന്നില്ല.

അധ്യായം അഞ്ച് അൽ മാഇദ നാലാം സൂക്തത്തിലും നായയെ സംബന്ധിച്ച ഒരു സൂചന കാണാം. “തങ്ങള്‍ക്ക് അനുവദനീയമായതെന്താണെന്ന് ജനം നിന്നോട് ചോദിക്കുന്നു. പറയുക: ‘നല്ല വസ്തുക്കളെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നല്‍കിയ അറിവു പ്രകാരം നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പിടിച്ചുതരുന്നതും ഭക്ഷിക്കാവുന്നതാണ്. എന്നാല്‍, അതിന്മല്‍ നിങ്ങള്‍ ദൈവനാമം ഉരുവിടേണ്ടതുണ്ട്. അല്ലാഹുവിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നതിനെ ഭയപ്പെടുവിന്‍. അല്ലാഹു അതിവേഗം വിചാരണ ചെയ്യന്നവനാകുന്നു.”

തിരുവചനങ്ങളില്‍
പ്രവാചകന്‍ (സ) അരുളി: നായകള്‍ സമുദായങ്ങള്‍ക്കിടയിലെ ഒരു സമുദായമായിരുന്നില്ലെങ്കില്‍, ഞാന്‍ അവയെ വധിക്കാന്‍ കല്‍പിക്കുമായിരുന്നു. നായയെ വളര്‍ത്തുന്ന വീട്ടില്‍ അവരുടെ കര്‍മ്മങ്ങളില്‍ നിന്ന് എല്ലാ ദിവസവും ഒരു ഖീറാത്ത് (വലിയൊരളവ് പുണ്യം) കുറയുന്നു. വേട്ടക്കൊ, കൃഷി / മൃഗ സംരക്ഷണത്തിനൊ ഉള്ള നായ ഒഴികെ. നായയെ ഇന്ന് വീടുകളില്‍ വളര്‍ത്തുന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ നെറികെട്ട ഉഭോല്‍പന്നമാണ്. അറപ്പും വെറുപ്പും സൃഷ്ടിക്കുന്ന വിധം അവയെ സ്വന്തം കിടപ്പ് മുറിയില്‍ വളര്‍ത്തുകയും അവയെ ചുംബിക്കുകയും പരിരംഭണം ചെയ്യുകയും ചെയ്യുന്നത് പതിയെ നമ്മുടെ രാജ്യത്തും അറബ് നാടുകളിലും കണ്ട് വരുന്നത് സംസ്കാരശൂന്യമല്ലാതെ മറ്റെന്താണ്?

വീടകങ്ങളില്‍ നായയെ വളര്‍ത്താനൊ സംരക്ഷിക്കാനൊ ഇസ്ലാമില്‍ അനുവാദമില്ല. അത് കാരുണ്യത്തിന്‍റെ മാലാഖമാര്‍ വീട്ടില്‍ പ്രവേശിക്കുന്നതിനെ തടയുമെന്ന് നബി (സ) മുന്നറിയിപ്പ് നല്‍കീട്ടുണ്ട്. ദുബൈ ഗ്രന്‍റ് മുഫ്തി ഡോ. അഹ്മദ് അല്‍ ഹദ്ദാദ് പറയുന്നു: തെരുവു നായകള്‍ ഉപദ്രവകാരിയാണെങ്കില്‍, അവയെ ആവശ്യമെങ്കില്‍, നിര്‍മ്മാര്‍ജ്ജനം ചെയ്യുകയൊ വധിക്കുകയൊ ചെയ്യേണ്ടതാണ്. അത് നായയായത് കൊണ്ടുള്ള സമീപനമല്ല. അവ ഉപദ്രവകാരിയല്ലെങ്കില്‍, അവയെ അകറ്റി നിര്‍ത്തുകയൊ സുരക്ഷിത സ്ഥാനത്താക്കുകയൊ ചെയ്യുക. ഒരിക്കലും മരണം വരെ അവയെ അടച്ചിടാന്‍ പാടുള്ളതല്ല.

നായക്ക് വെള്ളം കൊടുത്ത അഭിസാരിക സ്വര്‍ഗ്ഗത്തില്‍
ദാഹിച്ചു വലഞ്ഞ നായക്ക് പാദരക്ഷ ഉപയോഗിച്ച് വെള്ളം കൊടുത്ത സ്ത്രീ സ്വര്‍ഗ്ഗത്തിലും പൂച്ചയെ ഉപദ്രവിച്ച ഭക്തയായ സ്ത്രീ നരഗത്തിലുമാണ് എന്ന പ്രമേയം ഇതിവൃത്തമാക്കിയ പ്രവാചകന്‍ അരുളിയ കഥ വിശ്രുതമാണ്. അത്യുഷ്ണമുള്ള ഒരു ദിവസം ഒരു നായ കിണറ്റിന് ചുറ്റും തിരിയുന്നത് അഭിസാരിക കണ്ടു; ദാഹം കാരണം നായക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അവള്‍ ചെരുപ്പ് അഴിച്ച് അതില്‍ വെള്ളം നിറച്ച് നായയ്ക്ക് വെള്ളം കൊടുത്തു. ഈ പ്രവൃത്തി മൂലം സ്ത്രീക്ക് മാപ്പ് ലഭിച്ചു.

അത്പോലെ ഒരു പൂച്ചയെ വീട്ടില്‍ തടവിലാക്കിയത് കാരണം ഒരു സ്ത്രീ നരകത്തിലേക്ക് പോയി, അവള്‍ അതിന് ഭക്ഷണമൊന്നും നല്‍കിയില്ല, അതിനെ പുറത്തുപോകാനും ഭൂമിയിലെ ഭക്ഷണം കണ്ടെത്താനും അനുവദിച്ചില്ല. ഈ കഥ നല്‍കുന്ന വെളിച്ചം ആയിരം നിയോണ്‍ വിളക്കുകള്‍ കത്തിച്ചുവെച്ചാലും ലഭിക്കുകയില്ല. കാരുണ്യ പ്രവാഹമായ പ്രവാചന് നേരെ ചളിവാരി എറിയുന്നവര്‍ ഇത്തരം കാര്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത് അപഹാസ്യമാണ്.

കര്‍മ്മശാസ്ത്ര വിധി
ഇസ്ലാമിന്‍റെ സൗന്ദര്യത്തിന്‍റെ ഒരു ഘടകം അതിലെ വൈവിധ്യങ്ങളാണ്. നായയെ കുറിച്ചും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ക്ക് വിത്യസ്ത വീക്ഷണമാണുള്ളത്. നായയും അതിന്‍റെ രോമവും അശുദ്ധമാണെന്നാണ് ഇമാം ശാഫിയുടെ അഭിപ്രായം. നായ പാത്രമൊ മറ്റൊ സ്പര്‍ഷിച്ചാല്‍ ഏഴ് പ്രാവിശ്യം കഴുകുകയും ഒരു പ്രാവിശ്യം മണ്ണുകൊണ്ട് കഴുകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇമാം മാലികിന്‍റെ അഭിപ്രായത്തില്‍ നായയും അതിന്‍റെ ഉമനീരും ശുദ്ധമാണെന്ന് അഭിപ്രായപ്പെടുന്നു. രോമം ശുദ്ധമാണ് അതിന്‍റെ ഉമനീര്‍ അശുദ്ധമാണെന്നാണ് ഇമാം അബൂഹനീഫയുടെ അഭിപ്രായം.

വിദേശ ടൂറിസ്റ്റുകളെ ആഘര്‍ഷിക്കാനുള്ള എല്ലാ തന്ത്രങ്ങളും സ്വീകരിക്കുമ്പോള്‍ തന്നെ, നായ ശല്യം കാരണം ഇന്ന് കേരളം വിദേശ സഞ്ചാരികള്‍ക്ക് ദൈവത്തിന്‍രെ സ്വന്തം നാട് അല്ലെന്ന് മാത്രമല്ല, നായ്ക്കളുടെ ആസ്ഥാന സംസ്ഥാനമായി മാറിയിരിക്കുകയാണ്. നായകളോട് എന്ത് സമീപനം സ്വീകരിക്കണം എന്ന കാര്യത്തില്‍ ഹിന്ദു മതവിശ്വാസികള്‍ക്കൊ, ക്രൈസ്തവര്‍ക്കൊ സാക്ഷാല്‍ കാറല്‍ മാര്‍ക്സിന്‍റെ അനുയായികള്‍ക്കൊ സുചിന്തിതവും മാനവികവുമായ നിലപാടില്ലാത്തതും ഈ പ്രതിസന്ധിക്ക് കാരണമാണ്. ഇസ്ലാമിന്‍റെ ഉജ്ജ്വല സമീപനത്തിന്‍റെ മറ്റൊരു മാതൃകയാണ് നായകളോടുള്ള സമീപനവും. ഇതെല്ലാം പൊതുവായ മാനവിക സന്ദേശമെന്ന നിലയില്‍, സ്വീകരിച്ചാല്‍ നായയുടെ കടി ഏല്‍ക്കാതെ പൗരന്മാരെ സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles