Current Date

Search
Close this search box.
Search
Close this search box.

മനുഷ്യവിരുദ്ധമായ വംശീയത

എക്കാലത്തെയും ബോക്സിങ് ഇതിഹാസമായ മുഹമ്മദലിയായി മാറിയ കാഷ്യസ് ക്ലേ ‘പൂമ്പാറ്റയുടെ ആത്മാവ്’ എന്ന തൻറെ ആത്മകഥയിൽ ഒരു അനുഭവം വിവരിക്കുന്നു.:”ഒരല്പം മുതിർന്ന ശേഷം എമ്മെറ്റ് റ്റിൽ എന്ന ഒരു കുട്ടിയെക്കുറിച്ച് മുൻപേജ് സ്റ്റോറിയുള്ള ഒരു പത്രം ഞാൻ കാണാനിടയായി.ഏതാണ്ട് എൻറെ സമപ്രായക്കാരനായ അവനെ മുനിസിപ്പിയിലെ ഒരവധിക്കാലത്ത് അടിച്ചു കൊല്ലുകയായിരുന്നു. ഒരു വെള്ളക്കാരന് നോക്കി ചൂളമടിച്ചതാണത്രേ കുറ്റം. ശവപ്പെട്ടിയിൽ കിടക്കുന്ന അവൻറെ ചിത്രം പത്രങ്ങളിലുണ്ടായിരുന്നു. കൂടെ അവനോട് ചെയ്ത കൊടും ക്രൂരതയുടെ ഭയാനകമായ വിവരണവും. അതെന്നെ വല്ലാതെ അസ്വസ്ഥനും ഭയ ചകിതനുമാക്കി. എൻറെ അകം നിറയെ വേദനയും ആശയക്കുഴപ്പമാവുമായിരുന്നു. മനുഷ്യർക്ക് അത്രമാത്രം ക്രൂരരാകാൻ കഴിയുമെന്ന് അന്നുവരെ ഞാൻ കരുതിയിരുന്നില്ല.”
എൻറെ അമ്മ പറയുമായിരുന്നു:”വെറുപ്പ് പാപമാണ്. അത് ആരോടായാലും.”

ഇന്ത്യയിൽ നിലനിൽക്കുന്ന ഇതിനെക്കാൾ അപകടകരമായ ജാതിവ്യവസ്ഥയെ മേൽ ജാതിക്കാർ എങ്ങനെ താങ്ങിനിർത്തുന്നുവെന്ന് എ.ആർ.വാസവി കർണാടകയിലെയും രാജസ്ഥാനിലെയും ഗ്രാമങ്ങളെ കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.അത് രേഖപ്പെടുത്തിയ അദ്ദേഹത്തിൻറെ ശ്രദ്ധേയമായ ഗ്രന്ഥമാണ് Harbingers of Rain. അതിൽ പ്രകൃതി പ്രതിഭാസങ്ങളെ സംബന്ധിച്ച മേൽ ജാതിക്കാരുടെ ഒരു പ്രതികരണം ഇങ്ങനെ ചേർത്തിരിക്കുന്നു:”തൂപ്പുകാരും ചെരുപ്പു കുത്തികളും ഉയർന്ന ജോലികളിൽ പ്രവേശിച്ചതും ബ്രാഹ്മണർക്ക് ഭക്ഷണം കൊടുത്തിരുന്ന പതിവ് തെറ്റിച്ചതും മഴ നിൽക്കാൻ കാരണമായി.പഴയ ആചാരങ്ങളും വേലകളും തിരിച്ചു വരുന്നതിലൂടെ മാത്രമേ മഴയും കൃഷിയുൽപ്പന്നങ്ങളും നല്ല തോതിൽ ലഭ്യമാവുകയുള്ളൂ.(പുറം:56)

Also read: നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി

കേരളത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ കാഠിന്യത്തെപ്പറ്റി വേലായുധൻ പണിക്കശ്ശേരി എഴുതുന്നു: “താഴ്ന്ന ജാതിക്കാരെ തൊടുകയോ അവർക്ക് നിശ്ചയിച്ചിരുന്ന പരിധിവിട്ട് കടക്കുകയോ അരുത്. ഓരോ ജാതിക്കാർക്കും എത്ര ദൂരം അടുത്ത് വരാമെന്ന് വ്യക്തമായ കണക്കുകൾ ഉണ്ടായിരുന്നു. തിയ്യപ്പാട് ദൂരം ചെറുമപ്പാട് ദൂ രം എന്നീ വാക്കുകൾ ദൂരത്തിന്റെ അളവായി കണക്കാക്കിയിരുന്നു.

നായാടിക്ക് 74 അടി, പറയന് 64 അടി, പുലയ ന് 54 അടി, ഈഴവന് 30 അടി ,കമ്മാളർക്ക് 24 അടി എന്നിങ്ങനെയാണ് അയിത്ത ദൂരങ്ങ ൾ. അയിത്തത്തിന്റെ ദൂരം കണക്കാക്കുമ്പോൾ ഇടയ്ക്ക് വരുന്ന ജലാശയങ്ങളുടെയും വൃക്ഷ ങ്ങളുടെയും അകലം കണക്കാക്കുന്നതല്ല. 100 അടി ചതുരമുള്ള ഒരു കുളത്തിൽ സവർ ണൻ കുളിക്കുമ്പോൾ മറുകരയിൽക്കൂടി അവർണൻ കടന്നു പോയാൽ സവർണൻ അ യിത്തമാകും.

സവർണർ തമ്മിലും അവർണർ തമ്മിലും ആചരിച്ചിരുന്നതാണ് തൊടീൽ. തമിഴ് ബ്രാഹ്മണൻ നമ്പൂതിരി ബ്രാഹ്മണനെ തൊട്ടാൽ നമ്പൂതിരി അശുദ്ധനാകും. പുലയനെ ഉള്ളാടൻ തൊട്ടാൽ പുലയൻ അശുദ്ധനാകും. വേലൻ ഈഴവനെ തൊട്ടാൽ ഈഴവൻ അശു ദ്ധനാകും.
തീണ്ടലും തൊടീലും വളരെ കർശനമായി ആചരിച്ചിരുന്നതിനാൽ താഴ്ന്ന ജാതിക്കാർ ൺക്ക് ഭയത്തോടു കൂടി മാത്രമേ പുറത്തിറങ്ങാ ൻ സാധിച്ചിരുന്നുള്ളൂ. വഴിയിൽക്കൂടി നടക്കുമ്പോൾ തമ്പ്രാക്കളുടെ ഹോ… ഹോ.. എന്ന തീണ്ട് കേട്ടാൽ അവർ പിന്തിരിഞ്ഞ് ഓടുകയോ മുട്ടോളം പുതയുന്ന ചെളിയിൽ ഇറങ്ങി വഴിമാറുകയോ ചെയ്യേണ്ടിയിരുന്നു. വഴി മാറാൻ വൈകിയാൽ അവന്റെ കഴുത്തിൽ ശിരസ്സ് കാണില്ല !!!

ജാതി ഭ്രഷ്ടനാകുന്ന വ്യക്തിക്ക് നാട് വിടുക കയോ ഇസ് ലാം മതമോ, ക്രിസ്തുമതമോ, സ്വീകരിക്കുക മാത്രമേ വഴിയുള്ളൂ. കുട്ടികളോ സ്ത്രീകളോ ആണെങ്കിൽ ഭരണാധികാരികൾ അവരെ ഇതര മതസ്ഥർക്ക് വിൽക്കും. താഴ്ന്ന ജാതിക്കാർ പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ ഉയർന്ന ജാതിക്കാർ ഭക്ഷിക്കാൻ പാടുള്ളതല്ല. അഥവാ ഭക്ഷിച്ചു പോയാൽ അവരുടെ ഉയർച്ചക്ക് ഹാനി തട്ടു ന്നതും മുൻപറഞ്ഞ ശിക്ഷകൾക്ക് വിധേയരാ കുന്നതുമാണ്.

മുസ് ലിംകൾക്ക് അയിത്തമില്ല. ക്രിസ്ത്യാനിക ൾക്കും അയിത്തമില്ല.അതിനാൽ ജാതിരാക്ഷസന്മാരിൽ നിന്ന് രക്ഷപ്പെടാൻ അവർണവിഭാഗങ്ങൾ ഇസ് ലാം സ്വീകരിച്ചു.”
(ഉദ്ധരണം: കേരള ചരിത്രത്തിന്റെ ഉള്ളറകളിലേക്ക്: പുറം: 17-18, 92. കറൻ്റ് ബുക്സ് )

Related Articles