Current Date

Search
Close this search box.
Search
Close this search box.

സ്നേഹ സ്വരൂപനാകേണ്ട സത്യപ്രബോധകൻ

നമ്മുടെ നാട്ടിൽ ഇന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഏറ്റവും ശക്തമായ വികാരം വെറുപ്പാണ്. വളർത്തപ്പെടുന്നത് ശത്രുതയും. യഥാർത്ഥ ദൈവ ദാസന്മാർ വെറുപ്പിനെ നേരിടേണ്ടത് സ്നേഹം കൊണ്ടാണ്. ശത്രുതയെ സൗഹൃദം കൊണ്ടും.

വിശ്വാസികളുടെ ഹൃദയം വിശ്വത്തോളം വിശാലമായിരിക്കണം. അതു നിറയെ ആത്മാർത്ഥമായ സ്നേഹഹവും. മനുഷ്യരെ മാത്രമല്ല, പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും സ്നേഹിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. അവയൊക്കെയും തങ്ങളുടെ ജീവനാഥനായ അല്ലാഹുവിൻറെ സൃഷ്ടികളാണെന്നതു തന്നെ കാണണം.
സ്നേഹം പനനീർ പൂ പോലെയാണ്. എത്ര ചവിട്ടിയരച്ചാലും അതിൻറെ സുഗന്ധം നഷ്ടപ്പെടുകയില്ല. അപ്രകാരം തന്നെ എന്തൊക്കെ പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടായാലും സ്നേഹം പരാജയപ്പെടുകയില്ല. കുളത്തിൽ കല്ലിടുമ്പോൾ ഓളങ്ങളുണ്ടാവുന്ന പോലെ സ്നേഹിക്കപ്പെടുന്നവരുടെ അകത്തളങ്ങളിൽ സ്നേഹം ആന്ദോളനങ്ങളുണ്ടാക്കുന്നു.

സ്നേഹം ശത്രുവെ മിത്രമാക്കുന്നു. എതിരാളിയെ അനുകൂലിയാക്കുന്നു. അകന്നവരെ അടുപ്പിക്കുന്നു. അതുകൊണ്ടുതന്നെ സത്യ പ്രബോധകൻ അതിരുകളില്ലാത്ത സ്നേഹത്തിൻറെ ആൾ രൂപമാകാനാണ് ആഗ്രഹിക്കേണ്ടതും ശ്രമിക്കേണ്ടതും.

Related Articles