Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ധരിച്ച അടിമത്തം

slavary.jpg

പലപ്പോഴും സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ധരിച്ചാണ് അടിമത്തം വരുന്നത്. എല്ലാ ബന്ധനങ്ങളില്‍ നിന്നുമുള്ള മോചനമായി അത് രംഗപ്രവേശം ചെയ്യുന്നു. നാട്ടുനടപ്പുകളില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള മോചനം.. ഈ പ്രപഞ്ചത്തില്‍ മനുഷ്യനെന്ന ഉത്തരവാദിത്വത്തില്‍ നിന്നുള്ള മോചനം.. നിന്ദ്യതയുടെയും സമ്മര്‍ദത്തിന്റെയം ദൗര്‍ബല്യത്തിന്റെയും ബന്ധനങ്ങളില്‍ നിന്നുള്ള മോചനവും മാനുഷിക ബന്ധങ്ങളില്‍ നിന്നുള്ള മോചനവും തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ട്. ഒന്നാമത്തേത് ശരിയായ സ്വാതന്ത്ര്യമാണെങ്കില്‍ രണ്ടാമത് പറഞ്ഞത് മനുഷ്യനെ മനുഷ്യനാക്കുന്ന, മൃഗീയമായ ബന്ധനങ്ങളില്‍ നിന്നും അവനെ മോചിപ്പിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ വെടിയലാണ്.

മുഖംമൂടി ധരിച്ചിരിക്കുന്ന സ്വാതന്ത്ര്യമാണത്. കാരണം ജന്തുസഹചമായ കീഴൊതുങ്ങലും അടിമത്വവുമാണത്. പ്രസ്തുത ജന്തുസഹച പ്രവണതയുടെ കഥകഴിച്ച മനുഷ്യന്‍, തന്നെ ശ്വാസം മുട്ടിക്കുന്ന അതിന്റെ ബന്ധനങ്ങളില്‍ നിന്നും മാനുഷികമായ സ്വാതന്ത്ര്യത്തിലേക്കുള്ള മോചനത്തിനാണ് പൊരുതിക്കൊണ്ടിരിക്കുന്നത്. തനിക്ക് അനിവാര്യമായ കാര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മനുഷ്യന്‍ ലജ്ജിക്കുന്നത് എന്തിനാണ്? അടിസ്ഥാന മാനുഷിക ഘടകങ്ങളായ ആ അനിവാര്യതകളുണ്ടാകുമ്പോള്‍ പ്രകൃതിപരമായി തന്നെ അവന്‍ ഔന്നിത്യം അനുഭവിക്കുന്നു. രക്തത്തിന്റെയും മാംസത്തിന്റെയും പ്രേരണകളെയും, ദൗര്‍ബല്യത്തിന്റെയും നിന്ദ്യതയുടെയും ഭീതികളെയും അതിജയിക്കലും അവയില്‍ നിന്നുള്ള മോചനവുമാണ് സ്വാതന്ത്ര്യം. മനുഷ്യത്വത്തിന്റെ അര്‍ഥം പൂര്‍ത്തീകരിക്കുന്നതില്‍ അവ രണ്ടിനും തുല്യ പ്രാധാന്യമാണുള്ളത്.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

മൊഴിമാറ്റം: നസീഫ്‌

Related Articles