Current Date

Search
Close this search box.
Search
Close this search box.

മനസ്സില്‍ നന്മയുടെ വിത്ത് വളരട്ടെ

seed-grow.jpg

നമ്മുടെ മനസ്സുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും നന്മയുടെയും വിത്തുകള്‍ വളരുമ്പോള്‍ ഒട്ടേറെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും നാം മായ്ച്ചു കളയുന്നു. ആത്മാര്‍ഥമായി നാം അവരെ പ്രശംസിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി മുഖസ്തുതി പറയേണ്ട ആവശ്യം വരുന്നില്ല. അവരുടെ മനസ്സുകളെ നന്മയുടെ നിധിശേഖരമായി നാം കാണുമ്പോള്‍ അവരിലെ നല്ല ഗുണങ്ങള്‍ നമുക്ക് കാണാനാവും. അതുകൊണ്ട് തന്നെ അവരെ പ്രശംസിക്കുമ്പോള്‍ അത് ആത്മാര്‍ഥമായിരിക്കുകയും ചെയ്യും. ഒരു നല്ല വാക്കിന് അവസരം നല്‍കുന്ന ഒരാളിലെ നന്മയുടെ വശവും സദ്ഗുണവും മനുഷ്യന്‍ പാഴാക്കുകയില്ല. എന്നാല്‍ നമ്മുടെ മനസ്സുകളില്‍ സ്‌നേഹത്തിന്റെ വിത്തുകള്‍ വളരുന്നില്ലെങ്കില്‍ നാമത് കാണുകയോ അറിയുകയോ ചെയ്യില്ല.

അപ്രകാരം അവരുടെ ഭാഗത്തു നിന്നുണ്ടാവുന്ന പ്രയാസങ്ങളുടെ ഭണ്ഡാരം നാം വഹിക്കേണ്ട ആവശ്യമില്ല. അവരുടെ അബദ്ധങ്ങളിലും വീഴ്ച്ചകളിലും ക്ഷമയുടെ ഭണ്ഡാരവും നമുക്കാവശ്യമായി വരുന്നില്ല. കാരണം അവരുടെ വീഴ്ച്ചകളിലും കുറവുകളിലും അവരോട് അനുകമ്പ പുലര്‍ത്തുന്നവരാണ് നാം. മനസ്സില്‍ അനുകമ്പ വളരുമ്പോള്‍ ന്യൂനതകളും കുറവുകളും അന്വേഷിച്ചു നടക്കുന്നവരല്ല നാം. അവരോടുള്ള പക മനസ്സില്‍ വെച്ച് പ്രയാസപ്പെടുകയോ അവരോട് ജാഗ്രതോടെ കാണുകയോ വേണ്ടതില്ല. നമ്മുടെ മനസ്സിലെ നന്മ വേണ്ടത്ര വളരാതിരിക്കുമ്പോള്‍ മാത്രമാണ് മറ്റുള്ളവരോട് നാം പകവെച്ചു പുലര്‍ത്തുന്നത്.

മറ്റുള്ളവര്‍ക്ക് നമ്മുടെ സ്‌നേഹവും അനുകമ്പയും വിശ്വാസവും നല്‍കുമ്പോള്‍ നമ്മുടെ മനസ്സിന് നാം നല്‍കുന്ന ശാന്തതയും ആശ്വാസവും സന്തോഷം എത്ര വലുതാണ്! നമ്മുടെ മനസ്സുകളില്‍ നന്മയുടെയും അനുകമ്പയുടെയും നന്മയുടെയും വിത്ത് വളരുമ്പോള്‍ നാം അനുഭവിക്കുന്ന സന്തോഷം എത്ര വലുതാണ്!
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

വിവ: നസീഫ്‌

Related Articles