Current Date

Search
Close this search box.
Search
Close this search box.

ടെക്‌നോളജിയുടെ മതം

ഏതാനും വർഷങ്ങളായി ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതിക വിപ്ലവങ്ങളെയും ടെക്‌നോളജിരംഗത്തെ മുന്നേറ്റങ്ങളെയും ജനങ്ങള്‍ പലപ്പോഴും മനസ്സിലാക്കുന്നത് ജനജീവിതം സുഖകരമാക്കാനുള്ള വെറും മാധ്യമങ്ങള്‍ മാത്രമായാണ്. പക്ഷെ, ലോകചരിത്രത്തിലിന്നേവരെ ചിന്തകള്‍ക്കോ വീക്ഷണങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ ഇടം നല്‍കാത്ത ഒരു മാനുഷിക നാഗരികതയും ഉദയം ചെയ്തതു കാണാന്‍ സാധ്യമല്ല. നാഗരികതയ്ക്ക് രണ്ട് വശങ്ങളാണ്, ഒന്ന് ഭൗകിതവശം, മറ്റൊന്ന് ആന്തരികവശം. ഈ ആന്തരിക വശമാണ് നാഗരികതയെന്ന പേരിലുള്ള വിശ്വാസത്തെയും ഫിലോസഫിയെയും പ്രതിനിധീകരിക്കുന്നത്. അപ്പോള്‍ നാഗരികതകളുടെ പിറവി പുതിയ ചിന്തകളുടെയും വിശ്വാസങ്ങളുടെയും പിറവിയാണെന്നര്‍ഥം. ഒരു ചിന്ത മറ്റൊരു ചിന്തയുടെ മേലിലും ഒരു മതം മറ്റൊന്നിന്റെ മേലിലും ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തിന്റെ മേലിലും നേടുന്ന വിജയമാണത്.

പുതിയകാലത്ത് കണ്ടെത്തപ്പെടുന്ന ഓരോ ഉപകരണങ്ങളും അറിഞ്ഞോ അറിയാതെയോ ബോധപൂര്‍വമോ അബോധപൂര്‍വമോ ഉപഭോക്താവിനെ ഗ്രസിക്കുന്ന ചിന്തകളും അര്‍ഥങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ലോകവ്യാപകമായി നിരീശ്വരവാദം പടര്‍ന്നുതുടങ്ങി എന്നു പറയുന്നത് അര്‍ഥമാക്കുന്നതിതാണ്. കിഴക്കിലോ മുസ്‌ലിം രാഷ്ട്രങ്ങളിലോ മാത്രമല്ല, മറിച്ച് പടിഞ്ഞാറും നിരീശ്വരവാദത്തിന്റെ അലയൊലികള്‍ പ്രത്യക്ഷപ്പെടു തുടങ്ങിയിരിക്കുകയാണ്. പാശ്ചാത്യലോകം ഇന്നൊരിക്കലും ഒരു കൃസ്ത്യന്‍ ലോകമല്ല, മറിച്ച് മതരഹിത നിരീശ്വര ലോകത്തെ വാരിപ്പുണരാനുള്ള ഒരുക്കത്തില്‍ നില്‍ക്കുന്ന ഒരിടമാണ്. യൂറോപ്പിലെ ഇന്നത്തെ ചര്‍ച്ചുകള്‍ പലതും ശൂന്യമാണ്, പല ചര്‍ച്ചുകളും വില്‍പന നടത്തി പള്ളികളായോ മറ്റു ആരാധനാലയങ്ങളായോ മാറിയിരിക്കുന്നു. അതെ, നിരീശ്വരവാദം കിഴക്കിനും മുമ്പേ പാശ്ചാത്യലോകത്തെ ആഴത്തില്‍ ഗ്രസിച്ചിരിക്കുകയാണ്.

Also read: വൈറല്‍ പാട്ടുകാരന്‍

മനുഷ്യകുലം പരിചയിച്ചിട്ടില്ലാത്ത നിരീശ്വരവാദം
നിരീശ്വരവാദമെന്നത് പില്‍ക്കാലത്ത് രൂപപ്പെട്ടുവന്നിട്ടുള്ള ഒരു ചിന്താപ്രസ്ഥാനമാണ്. ക്രിസ്തബ്ദം പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയകാല (Enlightment)ത്താണ് ഇത് രൂപപ്പെട്ടത്. ഫ്രഞ്ച് വിപ്ലവമാണ് നിരീശ്വരവാദത്തിനുനേരെയുള്ള ആദ്യ നീക്കത്തിന് സാക്ഷിയായത്. എങ്കില്‍ ഇന്ന് ഇക്കൂട്ടര്‍ സ്വയം പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് സ്വതന്ത്ര്യ ചിന്താഗതിക്കാര്‍(free thinkers) എന്നാണ്. അതോടൊപ്പം, എല്ലാ തത്വചിന്താ പ്രസ്ഥാനങ്ങളെയും ചിന്താപ്രസ്ഥാനങ്ങളെയും പോലെതന്നെ നിരീശ്വരവാദത്തെ കുറിക്കുന്ന കൃത്യമായ ഒരു തത്വചിന്താപ്രസ്ഥാനം നിലവിലില്ല എന്നതും ഒരു വസ്തുതയാണ്. ചില കണക്കുകള്‍ പ്രകാരം ലോകത്തെ നിരീശ്വരവാദപ്രസ്ഥാനക്കാരുടെ എണ്ണം വെറും എട്ടു ശതമാനത്തില്‍ താഴെ മാത്രമാണ്. അഥവാ, ലോകത്തെ 92% ജനങ്ങളും ഇന്നും ഏതെങ്കിലു ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാണ് എന്നര്‍ഥം.

യൂറോപ്പിലെയും വെസ്റ്റ് ഏഷ്യയിലെയും നിരീശ്വരവാദികളുടെ എണ്ണം സൂചിപ്പിക്കുന്ന ഒരു പഠനം കാണാം. ബ്രിട്ടനില്‍ 39%, ഫ്രാന്‍സില്‍ 40%, സ്വീഡനില്‍ 34%, നോര്‍വീജിയയില്‍ 29%, ജര്‍മനിയില്‍ 15%, ഹോളണ്ടില്‍ 25%, ഓസ്ട്രിയയില്‍ 12% എന്നിങ്ങനെയാണ് ഓരോ രാഷ്ട്രങ്ങളിലെയും കണക്കുകള്‍. അതേസമയം, വെസ്റ്റ് ഏഷ്യയിലെ രാഷ്ട്രങ്ങളില്‍ ചൈനയില്‍ 61%, ഉത്തരകൊറിയയില്‍ 47% എന്നിങ്ങനെയാണ്. അതില്‍ തന്നെ ജപ്പാനില്‍ ഒരാള്‍ തന്നെ ഒരേസമയം പല വിശ്വാസധാരകളും വെച്ചുപുലര്‍ത്തുന്ന അവസ്ഥയാണ്. നോര്‍ത്ത് അമേരിക്കയിലെ യു.എസില്‍ 12%, കാനഡയില്‍ 28% എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം അറബ് രാഷ്ട്രങ്ങളില്‍ നിരീശ്വരവാദത്തിന്റെ വ്യാപനം കുറവാണെന്നതാണ് വസ്തുത. ചിലയിടങ്ങളില്‍ നൂറോ ആയിരങ്ങളോ വ്യക്തികള്‍ മാത്രമാണ് ഇത്തരം ചിന്തകളുടെ പിറകെപോവുന്നത്. അപ്പോഴും നിരീശ്വരവാദിയാവുക എന്നതിലേറെ അപകടമാണ് നിരീശ്വരവാദചിന്തകള്‍ എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഇവിടെയും ഏറ്റവും അപകടകരമായത് നമ്മുടെ കിടപ്പു മുറികളില്‍ പോലും നിറഞ്ഞു നേരത്തെ സൂചിപ്പിച്ച ഉപകരണങ്ങളാണ്. ഇത്തരം ഉപകരണങ്ങള്‍ പലവിധത്തിലും ഫലപ്രദമാണെങ്കിലും അതിന്റെ അകത്ത് അറിയാതെയെങ്കിലും നിരീശ്വരവാദചിന്തകള്‍ കുടികൊള്ളുന്നുണ്ട്. ഇത്തരം ഉപകരണങ്ങളിലും പ്രോഗ്രാമുകളിലും പലതും പെട്ടെന്നു തന്നെ തകരാര്‍ സംഭവിക്കുന്നു, ഇത് ചെറിയൊരളവിലെങ്കിലും മതത്തില്‍ സംശയം ജനിപ്പിക്കാന്‍ ഹേതുകമാവുന്നു, വലിയൊരര്‍ത്തിലല്ലെങ്കിലും ചെറിയ തോതിലെങ്കിലും നിരീശ്വരചിന്തകള്‍ സ്വീകരിക്കുക എന്നതാണ് ഈ സംശയം അര്‍ഥമാക്കുന്നത്.

Also read: മരുഭൂമി വിഴുങ്ങുന്ന ശിൻഖീത്തിലെ ലൈബ്രറികൾ

നിരീശ്വരവാദത്തെ സേവിക്കുന്ന അമേരിക്കന്‍ സിനിമ
വെസ്‌റ്റേണ്‍ അമേരിക്കന്‍ സിനിമകളില്‍ പലതും ലോകവ്യാപകമായി നിരീശ്വരവാദം പടര്‍ത്താന്‍ സഹായിക്കുന്നു എന്നത് ഒരു സത്യമാണ്. മനുഷ്യനും ദൈവവും, മാനുഷിക ലക്ഷ്യവും ദൈവികവിധിയും, മാനുഷിക വിജ്ഞാനങ്ങളും മതവും, യാഥാര്‍ഥ്യവും മിത്തും എന്നിവയൊക്കെ തമ്മിലുള്ള സംഘട്ടനങ്ങള്‍ ആസ്പദമാക്കിയുള്ള ‘പുരാതന ഗ്രീക്ക് നാടകത്തിന്റെ ആത്മാവി’ ല്‍ നിന്നാണ് ഇവ ഊര്‍ജം കണ്ടെത്തുന്നത്. കുട്ടികളെപ്പോലും ലക്ഷ്യം വെച്ച് പുറത്തിറങ്ങിയ ഇത്തരം ഫിലിമുകളുടെ കൂട്ടത്തില്‍ പെട്ട ദ വിസാര്‍ഡ് ഓഫ് ഓസ് (1939) ഇന്നും വ്യത്യസ്ത ആധുനിക ചാനലുകളിലൂടെ പുനഃസംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്. നിരീശ്വരവാദം പ്രമേയമാവുന്ന പ്രസിദ്ധ സിനിമയാണ് കോമഡി ഫിലിമായ ട്രൂമാന്‍ ഷോ(1998). നിരീശ്വരവാദത്തിന്റെ പ്രകടമായ ദൃശ്യങ്ങള്‍ ഒട്ടനവധിയുണ്ടായിട്ടും ഇന്നും അറബ് രാഷ്ട്രങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. കുട്ടികളില്‍ പോലും ഇത്തരം വാദങ്ങളുടെ സ്വാധീനം സൃഷ്ടിക്കുന്ന ഹോര്‍ട്ടണ്‍ എന്ന ഫിലിമിന്റെയും അവസ്ഥ സമാനമാണ്.

അതിലേറെ ഗൗരവതരമായ ഒരു കാര്യം കുട്ടികള്‍ ഉപയോഗിക്കുന്ന പല ഇലക്ട്രോണിക് ഗെയിമുകളിലൂടെയും നിരീശ്വരവാദചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നുള്ളതാണ്. ആദ്യമാദ്യം സാധാരണ ഗതിയില്‍ തോന്നിക്കുന്ന ഇത്തരം ഗെയിമുകള്‍ അല്‍പകാലം കഴിയുമ്പോള്‍ മാത്രമാണ് എന്തൊക്കെയോ ചിന്തകള്‍ കടത്തിവിട്ടതായി ബോധ്യപ്പെടുക. ഇതിനു പരിഹാരമെന്നോണം ചില മുസ്‌ലിം സഹോദരങ്ങള്‍ ചെയ്ത പല സഹായങ്ങളിലും പെട്ട ഒന്നാണ് ‘ആഫ്റ്റര്‍ മാച്ച്’ എന്ന ഒരു ഗെയിം. സാധാരണ ഗെയിമുകളുടെ സ്വഭാവത്തില്‍ വിശ്വാസപരമായ ചോദ്യങ്ങളുന്നയിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ സൂക്ഷിക്കേണ്ട മൂല്യങ്ങള്‍ പകരുന്നതും നിരീശ്വരവാദത്തെ ചെറുക്കുന്നതുമായ ഒരു ഗെയിമാണിത്. ജര്‍മനിയിലെ സിറിയന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി രൂപകല്‍പന ചെയ്യപ്പെട്ട ഈ ഗെയിം ഇന്ന് അറബ് ലോകത്തും വ്യാപകമാണ്.

Also read: കാലഹരണപ്പെടാത്ത വിളക്കും വെളിച്ചവും

ടെക്‌നോളജി മതത്തെ സേവിക്കുന്ന വിധം
ഓരോ ടെക്‌നോളജിക്കും പിറകില്‍ ഒരു വിശ്വാസം കുടികൊള്ളുന്നുണ്ട് എന്നതാണ് ഒരു പരമമായ സത്യം. ഇലക്ട്രോണിക് ഗെയിമുകളിലും സ്മാര്‍ട്ട് ഫോണുകളിലൂടെ പ്രചരിക്കുന്ന പ്രോഗ്രാമുകളിലും ആപ്ലിക്കേഷനുകളിലും ഇസ്‌ലാമിന്റെ വിശ്വാസവും ഫിലോസഫിയും ഉള്‍കൊള്ളുന്നില്ലെങ്കില്‍ അവിശ്വാസത്തിന്റെയോ നിരീശ്വരവാദത്തിന്റെയോ ഫിലോസഫി ഉള്‍ക്കൊള്ളുമെന്നതാണ് സത്യം. അതുകൊണ്ടുതന്നെ അത്യാധുനിക ഉപകരണങ്ങളില്‍ നിന്നും ടെ്കനോളജിയില്‍ നിന്നും മുഖംതിരിക്കുന്നതിനു പകരം മൂല്യം സംരക്ഷിക്കുന്നതിനും മതവിശ്വാസം നിലനിര്‍ത്തുന്നതിനും അത്തരം സംവിധാങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. കര്‍മശാസ്ത്രപണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ള നിയമങ്ങളില്‍ പെട്ടതാണ് ‘ഒരു കാര്യത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍ക്ക്(വസീല) ആ കാര്യത്തിന്റേതു തന്നെ നിയമമാണ്’ എന്നത്. ആയതിനാല്‍ ലോകവ്യാപകമായ ഗെയിമുകളും മറ്റും വെറും കംപ്യൂട്ടര്‍ പ്രോഗ്രാമുകളല്ല, മറിച്ച് വിശ്വാസത്തെ തന്നെ ബാധിക്കുന്ന വിഷയങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ വിശ്വാസസംരക്ഷണത്തിനുതകുന്ന പുത്തന്‍ ചുവടുകളുമായി സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്.

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles