Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനും യന്ത്രവും തമ്മിലുള്ള സംഘട്ടനമാണ് റോബോട്ടിന്റെ സാമ്പത്തിക തന്ത്രം

യാന്ത്രികമനുഷ്യരുടെ പ്രാധാന്യം ദിനേന വര്‍ധിച്ച് വരികയാണ്.  റോബോര്‍ട്ടുകളുടെ സേവനം ഇപ്പോള്‍ വൈദ്യശാസ്ത്രം, വ്യവസായ മേഖല, ഭക്ഷണ ശാലകള്‍ രാജ്യ സുരക്ഷ എന്നീ മേഖലകളിലേക്കും വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്. എന്തിനേറെ പറയണം നിലവിലെ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന മിക്ക അന്ത്രാരാഷ്ട്ര കമ്പനികളും അവരുടെ ഉത്പന്നങ്ങള്‍ സ്റ്റോര്‍ ചെയ്യാനും പാക്കിംഗിനും വിതരണത്തിനുമായി റോബോര്‍ട്ടുകളെ ആശ്രയിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഓണ്‍ലൈന്‍ വില്‍പന ശ്രേണിയിലെ ഭീമന്‍ കമ്പനിയായ ആമസോണും, ഇലക്ട്രിക്ക് കാറുകള്‍ നിരത്തിലിറക്കാന്‍ ടെസ്‌ലയും ഈ ഗണത്തില്‍ പെടും.

റോബോട്ട് യന്ത്രങ്ങളുടെ അതിര് കവിഞ്ഞ സേവനം നേട്ടങ്ങളേക്കാള്‍ കോട്ടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. സമൂഹത്തിലെ നിപുണരായ, താഴ്ന്ന തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രതിസന്ധി. ചെലവ് ചുരുക്കുന്നുവെന്ന ന്യായം ഒരു വശത്ത് നില്‍ക്കുമ്പോഴും വലിയ തോതിലുള്ള റോബോര്‍ട്ട് ഉപയോഗം നടക്കുന്ന രാഷ്ട്രങ്ങളിലെ തൊഴില്‍ മേഖലയെ സാരമായി തന്നെ ബാധിക്കുന്നുവെന്ന വസ്തുതയെ നാം മാനിക്കേണ്ടതുണ്ട്. ഈ ലേഖനം സമ്പദ്ഘടനയില്‍ ഇത് ചെലുത്തുന്ന സ്വാധീനത്തെയും പ്രത്യേകിച്ച് തൊഴില്‍ മേഖലക്കുണ്ടാക്കി വെക്കുന്ന വിനയെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

Also read: ഈ സൗഹൃദം ഇന്ത്യ ഭയക്കേണ്ടതുണ്ട്

റോബോട്ട് മാര്‍ക്കറ്റിന്റെ വിപുലീകരണം
വില്‍പന മേഖലയിലെ റോബോര്‍ട്ടിന്റെ വളര്‍ച്ചാ നിരക്ക് അതിശയിപ്പിക്കുന്നതാണ്. നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്  2018ല്‍ ആഗോള റോബോര്‍ട്ട് നിര്‍മ്മാണ വിപണി ഏകദേശം 18.8 മില്യണ്‍ അമേരിക്കന്‍ ഡോളറിലെത്തി നില്‍ക്കുന്നുവെന്നാണ്. 2026 ആകുമ്പോഴേക്കും ഇത് 59.9 മില്യണായി ഉയരുകയും ചെയ്യുമത്രേ. ഈയൊരു കാലയളവിനുള്ളില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 15.7% ആയി ഉയരുകയും ചെയ്യും.
ഈ വിപണികളിലെ അതിശ്രീഘമുള്ള വളര്‍ച്ച ഇത് വരെ നില നിന്നിരുന്ന പ്രക്രിയകള്‍ക്ക് കാര്യമായ മാറ്റമുണ്ടാക്കും. കാരണം, മന്ദഗതിയിലുള്ള പൂര്‍ത്തീകരണം മൂലമോ ഉത്പാദന ക്ഷമത കാരണമോ കാര്യക്ഷമത കുറഞ്ഞ് പോയവ യാന്ത്രികതയിലേക്ക് പരിണമിക്കും. വ്യവസായ മേഖലകളിലെ സുഖകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജ്‌മെന്റിന്റെയും ഉത്പാദന നിയന്ത്രണം എന്നിവയുടെ സമന്വയം ചലനാത്മകമായി മാറുമെന്നതില്‍ സംശയമില്ല.

വ്യവസായ മേഖലകളുടെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് റോബോര്‍ട്ടുകളുടെ പ്രവര്‍ത്തനവും വ്യത്യസ്തമാകുന്നു. സൗത്ത് കൊറിയ സിങ്കപ്പൂര്‍ ജപ്പാന്‍ ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ആഗോള തലത്തില്‍ റോബോര്‍ട്ട് ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. സൗത്ത് കൊറിയയില്‍ പതിനായിരം തൊഴിലാളികള്‍ക്ക് അറുനൂറ്റി അമ്പത്തിയെട്ട് യന്ത്രമനുഷ്യര്‍ എന്ന നിരക്കിലാണുള്ളത്. തൊണ്ണൂര്‍ ശതമാനം റോബോര്‍ട്ടുകളും ഇലക്ട്രോണിക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിങ്കപ്പൂരാണ് രണ്ടാം സ്ഥാനത്തുള്ളത്. ജപ്പാനും ജര്‍മ്മനിയും കാര്‍നിര്‍മ്മാണ രംഗത്തെ വന്‍ ശക്തികളായി  നിലകൊള്ളുന്നു. ഇവിടെ ഓരോ പതിനായിരം തൊഴിലാളികള്‍ക്കും മുന്നൂറ് റോബോര്‍ട്ടുകള്‍ എന്ന നിരക്കിലാണുള്ളത്. നൂറില്‍ അമ്പത്തിയാറ് എന്ന നിരക്കില്‍ ആഗോള വിതരണ വിപണിയില്‍ ഒന്നാമതാണ് ജപ്പാനെന്നര്‍ത്ഥം

റോബോട്ടുകൾ എന്ന തൊഴില്‍ മോഷ്ടാക്കള്‍

ഓക്‌സ് ഫഡ് എകണമിക്സ് റിപ്പോര്‍ട്ട് അനുസരിച്ച് വ്യവസായ മേഖലയിലെ ഇരുപത് മില്യണോളം തൊഴില്‍ മേഖകള്‍ യന്ത്രമനുഷ്യര്‍ കൈയ്യടക്കി വെച്ചിരിക്കുകയാണ്. രണ്ടായിരത്തി മുപ്പതോടെ ഇരുപത് മില്യനോളം ആളുകള്‍ തൊഴില്‍ രഹിതരാകുമെന്ന് സാരം. മാനുഷിക സാമര്‍ത്ഥ്യം കൊണ്ടും സര്‍ഗാത്മകതായാലും മാത്രം ചെയ്യാന്‍ കഴിയുന്ന തൊഴിലുകള്‍ അവശേഷിക്കുമെന്നും ഇക്കാരണത്താല്‍ തന്നെ വരും കാലങ്ങളില്‍ മനുഷ്യര്‍ ഇത്തരം തൊഴിലുകള്‍ വശമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Also read: കലാപമല്ല, മുസ് ലിം വിരുദ്ധ – വംശീയ ഉന്മൂലനമാണ് ഡൽഹിയിൽ നടന്നത്

റോബോര്‍ട്ടുകളുടെ അമിത സേവനം രാഷ്ട്രത്തലവന്മാര്‍ക്ക് തലവേദന സൃഷ്ടിക്കും. കാരണം ഉത്പാദന ചിലവ് ചുരുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമകളെയും അത് വഴി തൊഴില്‍ രാഹിത്യം നേരിടേണ്ടി വരുന്ന തൊഴിലാളികളെയും അനുരഞ്ജിപ്പിക്കുക എന്ന ശ്രമകരായ ദൗത്യത്തിന് പരിഹാരം കാണുകയെന്നത് ബുദ്ധിമുട്ടാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയില്‍ വ്യവസായ രംഗത്തെ ഇത്തരം റോബോര്‍ട്ടുകളുടെ കടന്ന് കയറ്റം തൊഴില്ലായ്മയുടെ നിരക്ക് കുത്തനെ ഉയര്‍ത്തുകയും സാമൂഹ്യമായ വിഭജനത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. വമ്പന്‍ വ്യവസായ കമ്പനികളിലെ റോബോര്‍ട്ടുകളുടെ ഉപയോഗം കൂടിയത് കാരണത്താല്‍ തന്നെ ഏകദേശം മൂന്ന് മുതല്‍ എണ്‍പത് മില്യണ്‍ വരെ തൊഴില്‍ രാഹിത്യം നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഉത്പാദനാധിക്യത്തിന്റെയും ചിലവ് ചുരുക്കലിന്റെയും തന്ത്രം

വ്യവസായം വാണിജ്യം എന്നീ മേഖലകളിലെ റോബോര്‍ട്ടുകളുടെ സേവനം പല നേട്ടങ്ങഥൾക്കും  വഴിവെക്കുന്നുവെന്ന് പല സാമ്പത്തിക വിദഗ്ദരും വാദിക്കുന്നുണ്ട്. ഉത്പാദന വളര്‍ച്ചയും ചിലവ് ചുരുക്കലുമാണ് ഇതില്‍ പ്രധാനം. റേബോര്‍ട്ടുകളുടെ കണ്ടുപിടുത്തം വിവരസാങ്കേതിക വിദ്യയില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഇവര്‍ നിരീക്ഷിക്കുന്നു. ഓയില്‍ റിഫൈനറി ഫാക്ടറികള്‍ പോലെ മനുഷ്യൻെറ  ശരീരാരോഗ്യത്തിന് കഴിയാത്ത പല ജോലികളും യന്ത്രമനുഷ്യര്‍ക്ക് സാധിക്കുന്നു.

അതിവേഗം വളരുന്ന ടെക്‌നോളജി യുഗത്തില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടായിരത്തി ഇരുപത്തിയഞ്ചി ആകുമ്പോഴേക്കും തൊഴില്‍ മേഖലയിലെ അമ്പത്തി രണ്ട് ശതമാനവും യന്ത്രമനുഷ്യര്‍ കീഴടക്കുമത്രേ. ശേഷിക്കുന്ന നാല്‍പത്തിയെട്ട് ശതമാനം മാത്രമേ മനുഷ്യര്‍ക്ക് തൊഴിലിനുള്ള അവസരമുണ്ടാകുകയുള്ളൂ. യൂനിവേഴ്‌സിറ്റികളിലെ പഠനങ്ങള്‍ പ്രകാരം വ്യവസായ മേഖലയിലെ റോബോര്‍ട്ടുകളുടെ കടന്ന് വരവ് ഈ മേഖലയിലെ അമ്പത് ശതമാനം പുത്തന്‍ അവസരങ്ങള്‍ ഉണ്ടാക്കയെടുക്കും. റോബോട്ടുകളുടെ തൊഴില്‍ മേഖലകളിലെ കടന്ന് കയറ്റം ഭീകരമായ  തൊഴിലില്ലായ്മ ഉണ്ടാക്കുമെന്നും  ഇതിന്ന് കൃത്യമായ പരിഹാരം കണ്ടെത്താനാകാതെ രാഷ്ട്ര നേതാക്കള്‍ക്ക് ഏറെ തലവേദനയുണ്ടാക്കുമെന്നും പഠനങ്ങൾ മുന്നറീയിപ്പ് നൽകുന്നുണ്ട്.

വിവ. ആമിര്‍ ശഫിന്‍ കതിരൂര്‍

Related Articles