വര്‍ഷാവസാനവും തീയും പുകയും നിറഞ്ഞ് പശ്ചിമേഷ്യ
2020ന്റെ അവസാന ദിനം വിടപറയാനിരിക്കുമ്പോഴും വെടിയൊച്ചകളാലും ബോംബിങ്ങിനാലും ശബ്ദമുഖരിതമാണ് പശ്ചിമേഷ്യ മുഴുവന്‍. ഫലസ്തീന്, സിറിയ, യെമന്‍ എന്നിവിടങ്ങളിലെല്ലാം പതിവു പോലെ ഡിസംബറിന്റെ അവസാന നാളുകളിലും ബോംബ് വര്‍ഷിച്ചു. ...