Current Date

Search
Close this search box.
Search
Close this search box.

രോഗിയെ സന്ദര്‍ശിക്കുന്നതിലെ പുണ്യം

എല്ലാ വിഭാഗം ആളുകള്‍ക്കും അസുഖം പിടിപെടാറുണ്ട്. അസുഖബാധിതരായ ആളുകളെ സന്ദര്‍ശിക്കാന്‍ ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത്തരക്കാരെ അവഗണിക്കരുതെന്ന് ഇസ്‌ലാം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്ത ഹഥീസില്‍ കാണാം. റസൂല്‍ (സ) പറയുന്നു: ആരെങ്കിലും രോഗിയായ ഒരാളെ സന്ദര്‍ശിച്ചാല്‍, അല്ലെങ്കില്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് തന്റെ സഹോദരനെ സന്ദര്‍ശിച്ചാല്‍. നിങ്ങള്‍ ചെയ്തത് നല്ല പ്രവൃത്തിയാണ്. നിങ്ങളുടെ ഓരോ കാലടിയും അനുഗ്രഹീതമാകും. മാത്രമല്ല, സ്വര്‍ഗത്തില്‍ നിനക്കൊരു ഗേഹം ഒരുക്കി വെച്ചിട്ടുമുണ്ടാകും.(തുര്‍മുദി).

മറ്റൊരു ഹഥീസില്‍ കാണാം:
നബി (സ) പറഞ്ഞതായി അലി (റ) പറയുന്നു: പ്രഭാത്തില്‍ ഒരു മുസ്ലിം മറ്റൊരു മുസ്ലിമായ രോഗിയെ സന്ദര്‍ശിച്ചാല്‍ എഴുപതിനായിരം മാലാഖമാര്‍ പ്രദോഷം വരെ അവന്റെ പാപമോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കും. വൈകുന്നേരമാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ എഴുപതിനായിരം മാലാഖമാര്‍ പ്രഭാതം വരെ അവന്റെ പാപമോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കും. അവന് സ്വര്‍ഗത്തില്‍ ഒരു പൂന്തോട്ടവുമുണ്ടാകും.

മറ്റൊരു ഹഥീസില്‍ പറയുന്നു: അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ആരെങ്കിലും വുദൂ എടുത്ത് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് തന്റെ സഹോദരനായ രോഗിയെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടാല്‍, അവനില്‍ നിന്നും നരകം എഴുപത് വര്‍ഷം അകലെയാകും.

ജാബിര്‍,കഅബ്(റ) നിന്ന് നിവേദനം: ആരെങ്കിലും രോഗിയെ സന്ദര്‍ശിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രവേശിക്കുന്നു. അവന്‍ രോഗിയുടെ അടുത്തിരിക്കുമ്പോള്‍ അവന്‍ പൂര്‍ണമായും കാരുണ്യത്തില്‍ മുങ്ങുന്നു. (മുവത്വ, ഇമാം മാലിക്)

നബി(സ) പറയുന്നു ആരെങ്കിലും രോഗിയെ സന്ദര്‍ശിച്ചാല്‍ അവന്‍ അല്ലാഹുവിനെ കാണും. അല്ലാഹു തന്റെ അടിമയോട് ചോദിച്ചു ഞാന്‍ രോഗിയായി കിടന്നപ്പോള്‍ നീ എന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ അടിമ ചോദിക്കും നീ എങ്ങിനെയാണ് രോഗിയായി കിടക്കുകയെന്ന്. നീയല്ലെ ഈ പ്രപഞ്ചത്തിന്റെയെല്ലാം ഉടമസ്ഥന്‍. അപ്പോള്‍ അല്ലാഹു പറയും എന്റെ ഒരു അടിമ രോഗിയായ കിടന്നിരുന്നു. നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍. അവനില്‍ നിനക്ക് എന്നെ കാണാമായിരുന്നു. (സ്വഹീഹു മുസ്ലിം).

ഇവിടെ സൂചിപ്പിച്ച ഹഥീസുകളില്‍ നിന്നെല്ലാം ഇസ്‌ലാമില്‍ രോഗിയെ സന്ദര്‍ശിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വ്യക്തമാണ്. പതിവായി രോഗികളെ സന്ദര്‍ശിക്കുക വഴി ഈ പ്രതിഫലം ഉപയോഗപ്പെടുത്താന്‍ നാം തയാറാകുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

അവലംബം: muslimvillage.com
വിവ: സഹീര്‍ വാഴക്കാട്‌

Related Articles