Current Date

Search
Close this search box.
Search
Close this search box.

അതോടെ അല്ലാഹുവിന്റെ മുഖത്തിന്റെ മറ നീങ്ങും

ഖുർആൻ സന്ദേശം - 16

وُجُوهࣱ یَوۡمَىِٕذࣲ نَّاضِرَةٌ

 إِلَىٰ رَبِّهَا نَاظِرَةࣱ
ചിലരുടെ മുഖങ്ങള്‍ അന്ന് ജാജ്ജ്വല്യവും തങ്ങളുടെ നാഥനിലേക്ക് നോക്കുന്നവയുമായിരിക്കും. (അൽ ഖിയാമ-22,23)

സ്വർഗത്തിലെ ഹൂറികൾ വിശ്വാസികൾക്കുള്ള അനുഗ്രഹം തന്നെയാണ്, പക്ഷേ ഏറ്റവും വലിയ സുഖം അതല്ല! അവിടെയുള്ള ആറുകളുമല്ല! മറിച്ച്, അല്ലാഹുവിന്റെ തിരുവദനത്തിലേക്കുള്ള നോട്ടമാണത്! സ്വർഗവാസികൾ സ്വർഗത്തിൽ കടന്നാൽ അല്ലാഹു ചോദിക്കുമത്രെ: ഇനി വല്ലതും നിങ്ങൾക്കാവശ്യമുണ്ടോ? അവർ പറയുമത്രെ: നീ നമ്മെ സ്വർഗത്തിൽ കടത്തുകയും നമ്മുടെ മുഖങ്ങൾ പ്രകാശപൂരിതമാക്കുകയും നരകത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തില്ലേ? അതോടെ അല്ലാഹുവിന്റെ മുഖത്തിന്റെ മറ നീങ്ങും. ആ തിരുവദനത്തിലേക്ക് നോക്കുന്നതുപോലെ സുഖദായകരമായ ഒന്നും അവർക്കവിടെ ലഭിക്കില്ലതന്നെ!

വിവ: മുഹമ്മദ് ശാക്കിർ മണിയറ