Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക കൂട്ടായ്മകള്‍ ശക്തിപ്പെടുന്ന മാസം

എല്ലാ മതങ്ങളിലുമുള്ള ആരാധനകളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമാണ് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇസ്‌ലാമിലെ ആരാധനകള്‍ ഇങ്ങിനെയല്ല. ജമാഅത്ത് നമസ്‌കാരങ്ങളിലൂടെ അല്ലാഹുവുമായുള്ള ബന്ധം മാത്രമല്ല വളരുന്നത്. മുസ്‌ലിം സമൂഹത്തിനിടയിലുള്ള പരസ്പര ബന്ധവും ഐക്യവും ശക്തിപ്പെടുകയാണ് അഞ്ചു നേരം ഇടവിടുള്ള ജമാഅത്ത് നമസ്‌കാരങ്ങളിലൂടെ ചെയ്യുന്നത്.

നമുക്കിടയിലുള്ള കൂട്ടായ്മകള്‍ എല്ലാം ശക്തിപ്പെടുന്ന സമയം കൂടിയാണ് റമദാന്‍ എന്ന് നമുക്ക് കാണാന്‍ കഴിയും. റമദാനിലെ ഇഫ്താര്‍ സംഗമങ്ങളിലൂടെയും കിറ്റ് വിതരണത്തിലൂടെയും ഫിത്ര്‍ സകാത്ത് വിതരണത്തിലൂടെയുമെല്ലാം പരസ്പരമുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുന്നു. ഒരൊറ്റ റമദാന്‍ മാസത്തിലൂടെ അല്ലാഹുവുമായുള്ള ബന്ധവും മുസ്‌ലിം സമൂഹത്തിനകത്തെ ഐക്യവും വര്‍ധിക്കാന്‍ ഇടയാവുന്നു. ഇത്തരം കൂട്ടായ്മകള്‍ എല്ലായിപ്പോഴും നിലനില്‍ക്കുക എന്നതാണ് പ്രധാനം. റമദാന്‍ കഴിഞ്ഞാലും ഈ ബന്ധങ്ങള്‍ തുടരണം.

Related Articles