Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിനെ ഓര്‍ക്കു; ശാന്തനാവൂ

അത്യുന്നതനും മഹോന്നതനുമായ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ഗുണമാണ് സത്യസന്ധത. അത് ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നു. സത്യസന്ധമായ അനുഭവങ്ങള്‍ പുണ്യമാണ്. പക്ഷെ അല്ലാഹുവിനെ ഓര്‍ക്കുന്നതിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവുമുണ്ടല്ലോ, അത്പോലെ മഹത്തായ പ്രതിഫലം ഒരു പ്രവര്‍ത്തനത്തിലൂടെയും ലഭിക്കുകയില്ല. ഖര്‍ആന്‍ പറയുന്നു:

“അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക. ഞാന്‍ നിങ്ങളെയും ഓര്‍ക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്.” 2:152

അങ്ങനെ അല്ലാഹുവിനെ ഓര്‍ക്കുന്നവരെ അവന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഓര്‍ക്കും. ഇവിടെ അനുസ്മരിക്കപ്പെടാത്തവര്‍ പരലോകത്തും അനുസ്മരിക്കപ്പെടുകയില്ല. അല്ലാഹുവിനെ ഓര്‍ക്കല്‍ ആത്മാവിന്‍റെ തളര്‍ച്ചയില്‍ നിന്നും ക്ഷീണത്തില്‍ നിന്നും അശാന്തിയില്‍ നിന്നുമുള്ള മോചനമാണ്. എല്ലാ നേട്ടങ്ങള്‍ക്കും വിജയത്തിനുമുള്ള എളുപ്പമുള്ളതും അനായസകരവുമായ വഴിയാണത്.

അല്ലാഹുവിനെ സ്മരിക്കുന്നതിന്‍റെ പ്രയോജന മനസ്സിലാക്കാനും നാം നിത്യേന അനുഭവിക്കുന്ന ദുരിതങ്ങള്‍ ഭേദമാവാനും വേദഗ്രന്ഥത്തിലെ സൂക്തങ്ങള്‍ പരായണം ചെയ്യു. രോഗിയാവുമ്പോള്‍ രോഗമുക്തനാവാന്‍ നാം അവനെ ഓര്‍മ്മിക്കും. സുഖം പ്രാപിച്ചാലൊ നാം അവനെ വിസ്മരിക്കുകയും പൂര്‍വ്വാവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും.

അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ഭയത്തിന്‍റെ, ദു:ഖത്തിന്‍റെ കാര്‍മേഘങ്ങള്‍ നീങ്ങിപോവുന്നു. വ്യഥയുടെ പര്‍വ്വതങ്ങള്‍ ചിഹ്നഭിന്നമാവുന്നു. അല്ലാഹുവിനെ സ്ഥിരമായി ഓര്‍ക്കുന്നവര്‍ക്ക് സമാധാനം ലഭിക്കുന്നതില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല. കാരണം അതാണ് സമധാനത്തിന്‍റെ യഥാര്‍ത്ഥ സ്രോതസ്സ്. അവനെ ഓര്‍ക്കാതെ ജീവിക്കുന്നവരുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. ഖുര്‍ആന്‍ പറയുന്നു: “അവര്‍ മൃതശരീരങ്ങളാണ്. ജീവനില്ലാത്തവര്‍. തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എപ്പോഴെന്നുപോലും അവരറിയുന്നില്ല.”16:21

ഉറക്കില്ലായ്മയെ കുറിച്ച് പരാതിപ്പെടുന്നവരും യാതനകള്‍ കൊണ്ട് നിലവിളിക്കുന്നവരും ദുരിതങ്ങളാല്‍ ദുരിതത്തിലാവുന്നവരും ദൗര്‍ഭാഗ്യവാന്മാരായ ആളുകളും എല്ലാം വരൂ. അവനോട് പ്രാര്‍ത്ഥിക്കൂ. ആ മഹാശക്തിയെ പോലെ ആരെങ്കിലൂം ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടൊ?

‘അല്ലാഹു അക്ബര്‍ അല്ലാഹു’ (അല്ലാഹു ഏറ്റവും വലിയവന്‍) എന്ന് പറയൂന്നതോടെ എല്ലാ ദു:ഖവും നീങ്ങിപോവുന്നു. ഹൃദയത്തില്‍ നിന്ന് തക്ബീറും തഹ്ലീലും ഉയരുന്നതോടെ മനസ്സിന്‍റെ അശ്വസ്ഥത ഇല്ലാതാവുന്നു.

നിങ്ങള്‍ അല്ലാഹുവിനെ എത്രമാത്രം സ്മരിക്കുന്നുവൊ, അത്രമാത്രം നിങ്ങളുടെ മനസ്സ് ശാന്തമാവും. ഹൃദയം സമാധാനം പ്രാപിക്കും. ആത്മാവ് ശ്വസ്ഥമാവും. അവനെ ആശ്രയിക്കുക. അവനില്‍ വിശ്വാസമര്‍പ്പിക്കുക. അവനിലേക്ക് തിരിയുക. അവനെ കുറിച്ച് സദ്വിചാരമുണ്ടാവുക. അവനില്‍ നിന്നുള്ള സന്തോഷത്തിന് പ്രതീക്ഷയോടെ കാത്തിരിക്കുക. നീഅന്വേഷിക്കുമ്പോള്‍ അവന്‍ നിന്‍റെ അടുത്താണ്. നീ വിളിക്കുമ്പോള്‍ അവന്‍ കേള്‍ക്കുന്നു. നീ ചോദിക്കുമ്പോള്‍ അവന്‍ പ്രതികരിക്കുന്നു.

അതിനാല്‍ സ്വയം വിനയാന്വിതനാവുക. അവന് കീഴടങ്ങുകയും വണങ്ങുകയും ചെയ്യുക. അവന്‍റെ മനോഹരമായ നാമങ്ങള്‍ സ്തുതിയാല്‍, ആരാധനയാല്‍,മാപ്പിരന്ന്കൊണ്ട്, നിന്‍റെ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ. അവന്‍റെ അധികാരത്തിന്‍റെ ശക്തിയുടെ വിജയത്തിന്‍റെ, സുരക്ഷിതത്വത്തിന്‍റെ, ആനന്ദത്തിന്‍റെ, സന്തോഷത്തിന്‍റെ ഫലം ഉടന്‍ ലഭിക്കുക തന്നെ ചെയ്യും. ഖുര്‍ആന്‍ പറയുന്നു: “അതിനാല്‍ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലം നല്‍കി; കൂടുതല്‍ മെച്ചമായ പാരത്രിക ഫലവും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.” 3:148

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles