Current Date

Search
Close this search box.
Search
Close this search box.

മരിച്ചവരെ വിസ്മരിക്കാതിരിക്കാൻ

മരിച്ച് മൺമറയുന്നവരാണ് നാം ഓരോരുത്തരും. മരിക്കാനിരിക്കുന്ന നാം തന്നെയാണ് മരണാന്തരം ലഭിക്കുന്ന പുണ്യങ്ങൾക്ക് വലിയ പരിഗണനയും പ്രധാന്യവും നൽക്കേണ്ടത്. മരണാന്തരം പ്രതിഫലം കിട്ടാനുള്ള നിക്ഷേപം ഓരോ വ്യക്തിയും ആയുഷ്കാലത്ത് ഇറക്കേണ്ടതുണ്ട്. അനസ് (റ) വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിലിങ്ങനെ കാണാം: ഒരു മയ്യത്തിനെ മൂന്ന് കാര്യങ്ങൾ പിന്തുടരപ്പെടും. അവൻറെ കുടുംബം, അവൻ്റെ സമ്പാദ്യം, അവൻറെ പ്രവർത്തനങ്ങൾ. രണ്ടെണ്ണം മടങ്ങി വരും. ഒരെണ്ണം അവശേഷിക്കും. കുടുംബവും സമ്പാദ്യവും മടങ്ങിവരും. അവൻറെ പ്രവർത്തനങ്ങൾ അവിശേഷിക്കുകയും ചെയ്യം. അപ്പോൾ മരിച്ച് മൺമറയാൻ പോവുന്ന നാം തന്നെ മരണാന്തരം പുണ്യം നേടാൻ വേണ്ട സൽകർമ്മങ്ങളാണ് ഐഹിക ജീവിതം ധന്യമാക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്.

അബൂഹുറൈറ (റ) യിൽ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെ: ഒരു മനുഷ്യൻ മരിച്ചാൽ മൂന്ന് കാര്യങ്ങളൊഴിച്ച് അവൻറെ എല്ലാ പ്രവർത്തനങ്ങളും മുറിഞ്ഞ് പോവുന്നു. എന്നെന്നും നിലനിൽക്കുന്ന ദാനധർമ്മം. പ്രയോജനപ്രദമായ അറിവ്, പരേതന് വേണ്ടി പ്രാർത്ഥിക്കുന്ന സച്ചരിതനായ സന്താനം. മരണാനന്തരം പ്രതിഫലം കിട്ടാൻ ചെയ്യണ്ട മൂന്ന് കർമ്മങ്ങളാണ് ഉപര്യുക്ത നബി വചനം നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ സമ്പത്തിന് അവകാശികൾ മൂന്നാണ്. ഒന്ന് നാം തന്നെ. രണ്ട്. വിപത്തുകൾ. മൂന്ന്. അനന്തരവകാശികൾ. രണ്ടും മൂന്നും അവകാശികൾ നമ്മുടെ സമ്പത്ത് കവരുന്നതിന് മുമ്പെ ബോധപൂർവ്വം അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ചിലവഴിച്ചാൽ അത് നമുക്ക് പ്രയോജനപ്പെടും. നല്ല അറിവ് പകർന്നാൽ തലമുറകളോളം അതിൻറെ വെളിച്ചം നിലനിൽക്കും. നല്ല ശിക്ഷണം കൊടുത്ത് സന്താനങ്ങളെ വളർത്തിയാൽ അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരാകുയും ചെയ്യം.

Also read: ആറടി മണ്ണ് യാചിക്കേണ്ടി വന്ന രാജാവ്

മരിച്ചവർ നമ്മളോട് വിടപറയുമെങ്കിലും മരണാന്തരവും നമുക്ക് വേണ്ടപ്പെട്ടവർ തന്നെ. അതിനാൽ അവർക്ക് വേണ്ടി ചെയ്യണ്ട ചില കർമ്മങ്ങളുണ്ട്. നമ്മുടെ പ്രാർത്ഥനകൾക്കായി അവർ കാതോർത്ത്കൊണ്ടിരിക്കുന്നു. അതിന്റെ പ്രയോജനം അവർക്ക് കിട്ടുകയും അത് നിർവ്വഹിക്കുന്നതിലൂടെ നാം അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യന്നു. നബി (സ)യോട് ഒരു അനുചരൻ ചോദിച്ചു: മാതാപിതാക്കൾ മരണപ്പെട്ടാൽ അവർക്ക് ശേഷം ചെയ്യണ്ട വല്ല നന്മയും അവശേഷിക്കുന്നുണ്ടൊ? നബി: അവർക്ക് വേണ്ടി പ്രാർത്ഥിക്കലും പാപമോചനത്തിനായി അപേക്ഷിക്കലും അവരുടെ വാഗ്ദാനങ്ങൾ നിറവേറ്റലും അവർ രണ്ട് പേരുടേയും കുടുംബവുമായി ബന്ധം പുലർത്തലും അവരുടെ സ്നേഹിതന്മാരെ ആദരിക്കലും അവയിൽപ്പെടുന്നു.

ഖുർആനിൽ മരിച്ചവർക്കുളള പ്രാർത്ഥന ഇങ്ങനെ:……..അവർ ഇങ്ങനെ പ്രാർഥിക്കുന്നവരാണ്: ”ഞങ്ങളുടെ നാഥാ, നീ ഞങ്ങൾക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീവീകരിച്ച ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളിൽ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ.”59:10

മരിച്ചയാളുടെ വസിയ്യ് നടപ്പാക്കേണ്ടതും അയാളുടെ കട ബാധ്യതയുടെ ഉത്തരവാദിത്വവും കുടുംബാംഗങ്ങളിൽ നിക്ഷിപ്തമാണ്. കടമുണ്ടായിരിക്കെ ഒരാൾ മരിക്കുന്നത് വലിയ ഭയത്തോടെയായിരുന്നു പൂർവ്വികൾ കണ്ടിരുന്നത്. മരിച്ചവർക്ക് നന്മ ചെയ്തു കൊണ്ടിരിക്കുക. മരിച്ചവരെ കുറച്ച് നല്ലതല്ലാതെ ഒന്നും പറയാതിരിക്കുക. നബി (സ) പറഞ്ഞു: മരിച്ചവരെ നിങ്ങൾ ചീത്ത പറയരുത്. അവർ പ്രവർത്തിച്ചതിലേക്ക് അവർ ചേർന്നു കഴിഞ്ഞു (ബുഖാരി).

മരിച്ചവരുമായി ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം ജീവകാരുണ്യ പ്രവർത്തനവും പ്രാർത്ഥനയുമാണ്. തബറാനി ഉദ്ധരിച്ച ഹദീസിൻറെ ആശയം ഇങ്ങനെ: നബി (സ) പറഞ്ഞു: ആരെങ്കിലും ദാനം ചെയ്യൻ ഉദ്ദശേിക്കുകയാണെങ്കിൽ അവരുടെ രക്ഷിതാക്കൾക്ക് വേണ്ടി ദാനം ചെയ്യട്ട. അപ്പോൾ മുസ്ലിംങ്ങളായ രക്ഷിതാക്കൾക്ക് അതിൻറെ പ്രതിഫലം ലഭിക്കുന്നത് പോലെ അവനും അതിൻറെ പ്രതിഫലം ലഭിക്കുന്നതാണ്.

Also read: സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

മരിച്ചവരെ കൈവെടിയാതിരിക്കാൻ ചെയ്യണ്ട മറ്റൊരു കാര്യമാണ് അവരുടെ ഖബറുകൾ സന്ദർശിക്കുകയും അവർക്ക് സലാം പറയുകയും ചെയ്യക എന്നത്. ഇതിലൂടെ എല്ലാം അവരോടുള്ള കടപ്പാടിൻറേയും സ്നേഹത്തിൻറേയും ഫലമായി അവരുമായി നാം എന്നെന്നും ഒരു അദൃശ്യ ബന്ധം നിലനിർത്തുന്നുണ്ട്. കാലപ്പഴക്കം കൊണ്ട് അതിന് കോട്ടംതട്ടാതിരിക്കാൻ പ്രത്യകേം ശ്രദ്ധിക്കുക. സർവോപരി അവർ നമ്മോട് വിട പറഞ്ഞതിൻറെ പേരിൽ എപ്പോഴും നാം ഇതികർതവ്യതാമൂഡരായി കഴിയേണ്ടതില്ല. നിത്യനേയുള്ള നമ്മുടെ ജോലികളിൽ വ്യാപൃതരാവുകയും അല്ലാഹുവിൻറെ വിധിയിൽ ക്ഷമയും തൃപ്തിയും ഉണ്ടാവുകയും ചെയ്യണ്ടതാണ്.

Related Articles