Current Date

Search
Close this search box.
Search
Close this search box.

സൗമ്യനാകൂ …. സമാധാനം നേടൂ

സൗമ്യമെന്ന വാക്ക് തന്നെ എത്ര മനോഹരമാണ്! അത് അനുഭവിക്കുന്നതാകട്ടെ അതിനെക്കാൾ മനോഹരം. ജനങ്ങൾക്ക് വിജയം ഉണ്ടാക്കുന്നവരാണ് യഥാർത്ഥത്തിൽ അതിൻറെ പ്രയോജകർ. സൗമ്യനാവുക എന്നത് ഹൃദ്യവും മനോഹരവുമാണ്. അതിൻറെ ഗുണമാകട്ടെ അവർക്ക് ജീവിതത്തിൽ ലഭിച്ച്കൊണ്ടേയിരിക്കുന്നു. അതിരറ്റ സന്തോഷവും ശാന്തിയും അവർക്ക് ലഭിച്ചിരിക്കും. എല്ലാ നിലയിലും അവർ ആശ്വാസം പ്രാപിക്കും. ഒരു കൂട്ടം ആളുകൾ നിങ്ങളുടെ അടുത്തേക്ക് വരുകയാണ് എന്ന് സങ്കൽപിക്കൂ. അവർ നിങ്ങളുമായി സൗഹൃദത്തിലാവുന്നു. സംവദിക്കുന്നു. നിങ്ങൾ അവരുമായി ചങ്ങാത്തത്തിലാവുന്നു. അങ്ങനെ നിങ്ങൾ അതിൽ ആശ്വാസവും സമാധാനവും കണ്ടത്തെുന്നു. എത്ര ഹൃദ്യമാണ് ആ രംഗം.

Also read: വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം

ഇല്ലാത്തവർക്ക് നൽകുക. മർദ്ദിതരെ സഹായിക്കുക. നിരാശരായവരെ രക്ഷിക്കുക. പാവപ്പെട്ടവരെ ഭക്ഷിപ്പിക്കുക. രോഗിയെ സന്ദർശിക്കുക. സഹായം ആവശ്യമുള്ളവരെ സഹായിക്കുക. ഇതെല്ലാം വിജയം നിങ്ങളെ തേടി എത്താൻ സഹായിക്കുന്ന കാര്യങ്ങളാണ്. കാരുണ്യവാനാവുക എന്നത് കസ്തൂരി പോലെ സൗരഭ്യം പരത്തും. അത് വഹിക്കുന്നവരും വിൽക്കുന്നവരും വാങ്ങുന്നവരുമെല്ലാണ് അതിൻറെ പ്രഥമ പ്രയോജകർ.

പാവപ്പെട്ടവരോട് പുഞ്ചിരിയുടെ പ്രകാശിക്കുന്ന മുഖം തിരിച്ച് വെക്കുന്നത് മഹത്തായ ഒരു പുണ്യകർമ്മമാണ്. സന്തോഷത്തോടെ നിൻറെ സഹോദരനെ കണ്ട്മുട്ടുന്നതും അങ്ങനെ തന്നെ. മുഖം ചുളിക്കുന്നതാകട്ടെ യുദ്ധം ചെയ്യാൻ പുറപ്പെടുന്നതിന് തുല്യമാണ്. ദുരവ്യാപകമായ അതിൻറെ പ്രത്യാഘാതങ്ങൾ ആർക്കും അറിയില്ലങ്കിലും അദൃശ കാര്യങ്ങൾ അറിയുന്ന അല്ലാഹുവിന് അത് ഒരിക്കലും അറിയാതിരിക്കുന്നില്ല.

ദാഹിച്ച് വലഞ്ഞ പട്ടിയെ അഭിസാരിക തൻറെ പാദരക്ഷ ഉപയോഗിച്ച് വെള്ളം കുടിപ്പിക്കുകയും അതിൻറെ പേരിൽ ദുർമാർഗ്ഗിയായ ആ സ്ത്രീ സ്വർഗ്ഗ പ്രവേശിക്കുകയും ചെയ്ത കഥ വിശ്രുതമാണ്. അപ്പോൾ ദൈവം എത്ര കാരുണ്യവാൻ എന്നാണ് ആ കഥ നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹു കാരുണ്യം അതിരറ്റ് ഇഷ്ടപ്പെടുന്നു. സർവ്വ സമ്പന്നനും ഐശര്യവാനുമാണ് അവൻ. എല്ലാ സ്തുതിയും അർഹിക്കുന്നവനും അവൻ തന്നെ.

Also read: കോറഡോ ഓഗിയാസിന് ഒരു ബിഗ് സല്യൂട്ട്

ഭയവിഹ്വലമായ പേടി സ്വപ്നത്തിൽ ഒരാൾ ദുരന്തങ്ങളുടെ ഭീഷണിക്ക് വിധേയനായി എന്ന് കരുതുക. ഭയവും വ്യഥയും അയാളെ പിടികൂടി. ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന അയാൾ കാരുണ്യത്തിൻ്റെ പൂന്തോപ്പിലേക്ക് കടന്ന്വരുകയും മറ്റുള്ളവർക്ക് കാരുണ്യം ചൊരിഞ്ഞ് ജീവിക്കുന്നു എന്ന് കരുതുക. അയാൾ മറ്റുള്ളവർക്ക് സമ്മാനം കൊടുക്കുന്നു. അതിഥികളെ സൽകരിക്കുന്നു. അപരരെ ആശ്വസിപ്പിക്കുന്നു. സഹായിക്കുന്നു. അത്തരമൊരു വ്യക്തി എല്ലാ അർത്ഥത്തിലും വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത്തരമൊരാളെ കുറിച്ച് ഖുർആൻ പറയുന്നത് ഇങ്ങനെ:

” അവൻ ആർക്കെങ്കിലും ഔദാര്യം ചെയ്യന്നുണ്ടെങ്കിൽ അത് പ്രത്യുപകരാം പ്രതീക്ഷിച്ചായിരിക്കില്ല. അത്യുന്നതനായ തൻറെ നാഥൻറെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയല്ലാതെ. വഴിയെ അയാൾ സംതൃപ്തനാകും; തീർച്ച.” 92:19,20,21

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles