Current Date

Search
Close this search box.
Search
Close this search box.

രാപ്പകലുകളിലെ ദിക്റുകൾ

“ബിദ്അത്തുകളെ എതിർക്കുന്ന കൂട്ടത്തിൽ സുന്നത്തുകളെയും എതിർക്കുക” എന്ന ഗൗരവതരമായ ഉത്കണ്ഠ പൂർവ്വസൂരികൾ പങ്ക പങ്കുവെച്ചിട്ടുണ്ട്. ദിക്റുല്ലാഹ് ആയിരിക്കും ഇതിനുള്ള ഏറ്റവും ശക്തമായ ഉദാഹരണം.

ദിക്റുല്ലാഹ് എന്നതിന് വിവിധ അർത്ഥതലങ്ങളും രീതികളും ഉണ്ട് എന്നത് ശരിയാണ്. എന്നാൽ “മനസ്സിൽ വേരുറപ്പിച്ച് നാവുകൊണ്ട് ഉച്ചരിക്കൽ” ദിക്റിൻ്റെ കാതൽ ആണെന്നതും പ്രഭാത / പ്രദോഷങ്ങളിലെല്ലാം അത്തരം ദിക്റുകൾ ഉരുവിടാൻ ഖുർആനും സുന്നത്തും നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്നതും വസ്തുതയാകു ന്നു. ഇതാവട്ടെ ഒറ്റക്ക് മാത്രമല്ല കൂട്ടായും വേണം എന്നതും സ്ഥിരപ്പെട്ട കാര്യമാണ്.

ഇത്തരം വിഷയങ്ങൾ തെറ്റുധാരണകൾ തീർത്ത് നമ്മെ പഠിപ്പിക്കുന്നത് മറ്റാരുമല്ല, ഇരുപതാം നൂറ്റാണ്ടിലെ ഇസ് ലാമിക നവോത്ഥാന നായകരിൽ പ്രഥമഗണനീയനായി അറിയപ്പെടുന്ന ഇമാം ഹസനുൽ ബന്ന ശഹീദ് ആണ്. ഹസനുൽ ബന്നയുടെ വിഖ്യാതമായ കൊച്ചു കൃതി, “രാപ്പകലുകളിലെ ദിക്റുകൾ” (അൽ മഅ്സൂറാത്) ഇപ്പോൾ മലയാളത്തിൽ ലഭ്യ മാണ്. “ദിക്റിനൊത്ത് ജീവിതത്തെ ക്രമപ്പെടുത്തുക ” (ഫത്തബിഉദ്ദിക്റാ) എന്ന ആശയം വളരെ മനോഹരമായി ഈ പുസ്തകം നമുക്കു മുന്നിൽ സമർപ്പിക്കുന്നു.

സത്യവിശ്വാസിയുടെ, ഇസ് ലാമിക പ്രവർത്തകൻ്റെ ജീവിതം വിശുദ്ധവും സൗന്ദര്യ സമ്പൂർ ർണവുമാകുന്നത് അല്ലാഹുവിനെക്കുറിച്ച ദിക്റിൽ മുഴുകുമ്പോഴാണ്. നമുക്ക് ആത്മീയക്കരുത്തും വിശ്വാസദാർഢ്യതയും വിപ്ലവ ബോധവും കൈവരാനും അകതാരിൽ സദാ ദൈവസ്മൃതി അത്യാവശ്യമാണ്. അടിമയെ അല്ലാഹുവുമായി എപ്പോഴും ചേർത്തുനിർത്തുന്ന അദൃശ്യമായ പാശമാണ് ദിക്റുല്ലാഹ്.

ദിക്റിലൂടെ ആത്മീയതയുടെ ഉന്നതി പ്രാപിക്കാനും അതുവഴി രാഷ്ട്രീയത്തിലും കലയിലും സംസ്കാരത്തിലുമെല്ലാം ആത്മീയ കലാപം നടത്താനും സാധിക്കുന്നു. ഖൽബിൽ സദാ ദിക്റുല്ലാഹ് ഉണ്ടാവുമ്പോൾ മനസ്സ് ശാന്തമാവുകയും ആത്മാവ് പ്രകാശ വാഹിയാവുകയും ചെയ്യുന്നു. ജീവിതത്തിൻ്റെ മുഴുവൻ ഇടപാടുകളിലും അതിൻ്റെ വെളിച്ചം പ്രസരിക്കുന്നു. ജീവിതം ഒന്നാകെ ദിക്റിനൊ ത്ത് ചലിപ്പിക്കാൻ സാധിക്കുന്നു.

അകതാരിൽ ദിക്ർ ഇല്ലെങ്കിലോ? എങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് ആർദ്രതയുടെ മഞ്ഞും കുളിരും വിനഷ്ടമാവുകയും നാം വെറും കാർക്കശ്യക്കാരായി അധ:പതിക്കുകയും ചെയ്യുന്നു. ഒപ്പം ദിശതെറ്റിയ കപ്പൽ പോലെ ജീവിതം അലക്ഷ്യമാവുന്നു.

ദിവസവും രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകൾ ഹസനുൽ ബന്ന ഈ പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. ദിക്റിൻ്റെ മഹത്വം, ദിക്റിൽ സദാ മുഴുകേണ്ട തിൻ്റെ ആവശ്യകത, ദിക്റിൻ്റെ ശിരസ്സ് വിശുദ്ധ ഖുർആൻ ആണെന്ന വസ്തുത… എന്നിങ്ങനെ ദിക്റിനെ കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാം ഈ കൃതി നമുക്ക് പറഞ്ഞു തരുന്നു. സത്യവിശ്വാസികൾക്കെല്ലാം പൊതുവേയും യുവതലമുറയെ ദീനീ ബോധത്തിൽ ഊട്ടിയെടുക്കാൻ കൊതിക്കുന്നവർക്ക് സവിശേഷമായും ഏറെ ഉപകാരപ്രദമാണ് രാപ്പകലുകളിലെ ദിക്റുകൾ.

ആഗോളതലത്തിൽ അറിയപ്പെടുന്ന ഈ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റിയത് എസ്.ഐ.ഒ വിൻ്റെ കാമ്പസ് അലൈവ് പബ്ലിക്കേഷൻസ് ആണ്. വിതരണം: ഐ.പി. എച്ച്.

താൽപര്യമുള്ളവർക്ക് ഇതിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാം – https://play.google.com/store/apps/details?id=com.d4media.masoorath&hl=en

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles