Current Date

Search
Close this search box.
Search
Close this search box.

അപരന് നല്‍കിയ അനുഗ്രഹത്തിന് അസൂയപ്പെടുകയോ?

എല്ലുകളെ ആഴത്തില്‍ തിന്ന്കളയുന്ന, അപകടകാരിയായ തീറ്റമാടനെ പോലെയാണ് അസൂയ. ശരീരത്തിന് ക്ഷതം സംഭവിപ്പിക്കുന്ന വിട്ട്മാറാത്ത ഒരു രോഗമാണത്. ഇങ്ങനെ ഒരു ചൊല്ലുണ്ട്: അസൂയക്കാരന് ഒരിക്കലും വിശ്രമം എന്തെന്നറിയില്ല. കഷ്ടപ്പെടുന്നവരെ വീണ്ടും അനീതി ചെയ്ത് വേദനിപ്പിച്ച് കൊണ്ടിരിക്കുന്നു. സുഹൃത്തെന്ന വ്യാജേന ശത്രുവാണ് അത്തരാക്കാര്‍. അവര്‍ പറയുന്നു: അസൂയ എത്ര നല്ലതാണ്. വളരെ ഉചിതവുമാണ്. അത് അവന്‍റെ ചങ്ങാതിയായി ആരംഭിക്കുന്നു. പിന്നീട് അവനെ വധിച്ച് കളയുന്നു.

അസൂയ കാരണമായി മറ്റുള്ളവരോട്എന്തെങ്കിലും ചെയ്യുന്നതിന് മുമ്പായി, ഞാനും നിങ്ങളും സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ട്. കാരണമില്ലാത്ത, അസൂയയില്‍ നിന്ന് നാം മുക്തനാവണം. കാരണം നമ്മുടെ സത്തയില്‍ മറ്റുള്ളവരോട് അസൂയപുലര്‍ത്താനുള്ള ഒരു പ്രവണതയുണ്ട്. എന്നാല്‍ ദു:ഖം അനുഭവിക്കുന്നതിന് വേണ്ടി നാം നമ്മുടെ മാംസം നല്‍കുന്നതിനും ഉറങ്ങാതിരിക്കാന്‍ കണ്‍പോളകള്‍ തുറന്ന് വെക്കുന്നതിനും തുല്യമായ പീഡനമാണത്. അസൂയക്കാരന്‍ തീച്ചൂളയുണ്ടാക്കി അതിലേക്ക് എടുത്തു ചാടുന്നത് പോലെയാണ്.

കഷ്ടപ്പാട്, ദുരവസ്ഥ, മനക്ലേശം എല്ലാം അസൂയയുടെ ഫലമായുണ്ടാവുന്നതാണ്. നമ്മുടെ എല്ലാ സുഖവും ആനന്ദവും മനോഹരമായ നിലനില്‍പും വേരോടെ പിഴുതെറിയാന്‍ അസൂയക്ക് കഴിയും.

അസൂയയുടെ കഷ്ടത, അവന്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണ്. സൃഷ്ടാവ് അനീതിക്കാരനാണെന്ന് കുറ്റപ്പെടുത്താന്‍ പോലും അയാള്‍ ധൈര്യം കാണിക്കുന്നു. ശരീഅതിനെ അവഗണിക്കുന്നു. ശരിയായി മുന്നോട്ട് പോവുന്നവരോട് എതിരാവുകയും ചെയ്യുന്നു.

അസൂയാലു ഒന്നുകില്‍ മരിക്കുന്നത് വരെ അല്ലങ്കില്‍, ജനങ്ങള്‍ അയാളെ ഉപേക്ഷിക്കുന്നത് വരെ, തീവ്ര വേദനയില്‍ തുടര്‍ന്ന്കൊണ്ടിരിക്കും. അസൂയാലുവൊഴിച്ച് എല്ലാവരും പൊരുത്തപ്പെട്ട് കഴിയും. അയാളുമായി പൊരുത്തപ്പെട്ട്പോവാന്‍, അല്ലാഹുവിന്‍റെ പ്രീതി ഉപേക്ഷിക്കേണ്ടി വരും. നിങ്ങളുടെ സര്‍ഗ്ഗസിദ്ധി ഉപേക്ഷിക്കുകയും മൂല്യങ്ങള്‍ കൈവെടിയുകയും ചെയ്യേണ്ടി വരും. അങ്ങനെ ചെയ്താല്‍ വളരെ വെറുപ്പോടെ നിങ്ങള്‍ സന്തോഷിപ്പിക്കപ്പെട്ടേക്കാം. അസൂയാലു അസൂയപ്പെടുമ്പോള്‍, നമുക്ക് അല്ലാഹുവില്‍ അഭയം തേടുകയാണ് ഏറ്റവും കരണീയം. അയാള്‍ കറുത്ത ഉഗ്ര വിഷം ചീറ്റുന്ന സര്‍പ്പം പോലെയാവുന്നു. മനുഷ്യ ശരീരത്തിലേക്ക് വിഷഹാരി കടത്തിവിടുന്നത് വരെ അസൂയാലുവിന് വിശ്രമമില്ല.

ഞാന്‍ നിങ്ങള്‍ക്ക് അസൂയയെ നിരോധിച്ചിരിക്കുന്നു. നീ അസൂയയില്‍ നിന്നും അല്ലാഹുവില്‍ അഭയം തേടുക. കാരണം അവന്‍ നിങ്ങളെ നിശ്ശബ്ദമായി നിരീക്ഷിച്ച്കൊണ്ടിരിക്കുന്നു.

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles