Current Date

Search
Close this search box.
Search
Close this search box.

ശൈഖ് മുഹമ്മദ് ഗസാലിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് 

ഒരിക്കൽ മദ്യപനായ ഒരാളോട് ഞാൻ പറഞ്ഞു: നിങ്ങൾ ദൈവത്തോട് പശ്ചാതപിക്കുന്നില്ലേ? അവൻ തകർന്ന ഹൃദയത്തോടെ എന്നെ നോക്കി, അവന്റെ കണ്ണുകളിൽ കണ്ണീർചാൽ ഒഴുകാൻ തുടങ്ങി ,അയാൾ പറഞ്ഞു: താങ്കൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണം.

ഞാൻ ആ മനുഷ്യന്റെ അവസ്ഥ ശ്രദ്ധിച്ചു, എന്റെ ഹൃദയം നിർമ്മലമായി . അവന്റെ കരച്ചിൽ നാഥനോടുള്ള കടമകളിൽ അവന്റെ അശ്രദ്ധയുടെ വ്യാപ്തി, ദൈവിക കല്പനാലംഘനത്തെക്കുറിച്ചുള്ള ദു:ഖം, ബോധ്യപ്പെടുത്താനുള്ള ആഗ്രഹം എല്ലാ പ്രകടമാക്കുന്നതായിരുന്നു.  യഥാർഥ വിശ്വാസിയാണയാൾ, പക്ഷേ അവൻ മദ്യപാനമെന്ന പരീക്ഷണം അനുഭവിക്കുന്നു എന്നത് ശരി. മദ്യപ്പിശാചിൽ നിന്ന് മോചിതനാവാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു , അതിനായ് എന്റെ പ്രാർഥന തേടുന്നു.

ഞാൻ എന്നോടുതന്നെ പറഞ്ഞു: ഈ മനുഷ്യന്റെ നിലവിലെ അവസ്ഥയേക്കാൾ എന്റെ അവസ്ഥ സമാനമോ അതിനേക്കാൾ മോശമോ ആണല്ലോ?! ..ഞാൻ മദ്യം ആസ്വദിച്ചിട്ടില്ല എന്നത് സത്യം; അതൊരു പക്ഷേ ഞാൻ ജീവിച്ചിരുന്ന പരിസ്ഥിതിയുടെ മെച്ചം!. എന്നിരുന്നാലും, എന്റെ നാഥനെക്കുറിച്ച് എന്നെ മറപ്പിച്ച് കളയുന്ന അശ്രദ്ധയുടെ മദ്യം എന്നിലുമുണ്ടായിരിക്കാം!, അതാവാം അവനോടുള്ള ബാധ്യതകളിൽ നിന്നും അശ്രദ്ധമായ ജീവിതം ഞാൻ നയിച്ചു കൊണ്ടിരിക്കുന്നത്.

Also read: സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹും ആയാ സോഫിയയും; ചില ചരിത്ര സത്യങ്ങള്‍

അയാൾ തന്റെ പോരായ്മകൾ കാരണമാണ് നിലവിളിക്കുന്നത്, പക്ഷേ ഞാനും എന്നെപ്പോലുള്ള മറ്റുള്ളവരും ഞങ്ങളുടെ പോരായ്മകളോർത്ത് കരയുന്നില്ലല്ലോ? ഇതല്ലേ ആത്മവഞ്ചന?!

മദ്യപാനം ഒഴിവാക്കി കിട്ടാൻ പ്രാർത്ഥിക്കാൻ എന്നോടു ആവശ്യപ്പെട്ട് അവൻ എന്റെയടുക്കൽ വന്നു: ഞാൻ അവനോടു പറഞ്ഞു. വരൂ, നമുക്കൊരുമിച്ച് പ്രാർഥിക്കാം:
رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ
“ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു; നീ ഞങ്ങള്‍ക്കു പൊറുത്തു തരുകയും, കരുണ ചെയ്യുകയും ചെയ്തില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ടവരായിത്തീരുക തന്നെ ചെയ്യും.!”

ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കാൻ റബ്ബ് നിങ്ങളെ തിരഞ്ഞെടുത്തത് നിങ്ങൾക്ക് വല്ല പ്രത്യേകതയുള്ളവരായതിനാലല്ല . പ്രത്യുത അതവന്റെ കാരുണ്യമാണ്, ഏത് നിമിഷവും അവനത് നിങ്ങളിൽ നിന്ന് എടുത്തേക്കാം.

അതുകൊണ്ടു, നിങ്ങളുടെ ജോലി / ഇബാദത്ത് കൊണ്ട് വഞ്ചിതരാവാതിരിക്കൂ . ചില മനുഷ്യർ ദൈവിക മാർഗത്തിൽ നിന്ന് പിഴച്ച്പോയതു കൊണ്ട് അവരെ ചെറുതായി കാണാതിരിക്കൂ. അവന്റെ കരുണ ഇല്ലായിരുന്നുവെങ്കിൽ, ആ മനുഷ്യന്റെ സ്ഥാനത്ത് നിങ്ങളായേനേ . അചഞ്ചലതയും സ്ഥേയസ്സും നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങളിലൊന്നാണെന്ന് ഒരിക്കലും കരുതിപ്പോവരുത്.

Also read: എന്ത് കൊണ്ട് നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകുന്നില്ല

സർവശക്തനായ നാഥൻ സമ്പൂർണ്ണ മനുഷ്യനോട് പറഞ്ഞത് ഓർമ്മയുണ്ടാവണം :
നിന്നെ നാം ഉറപ്പിച്ചു നിർത്തിയിട്ടില്ലായിരുന്നുവെങ്കിൽ തീർച്ചയായും നീ അവരിലേക്ക്‌ അൽപമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു. 17:74

വിവ: ഹഫീദ് നദ്‌വി കൊച്ചി

Related Articles