Current Date

Search
Close this search box.
Search
Close this search box.

ജീവിതാനന്ദത്തിന് ഭൂതകാലം മറക്കാം

നമ്മുടെ ഭൂതകാലം ഓര്‍ക്കുന്നതും അതിനോട് പ്രതികരിക്കുന്നതും മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്ന അത്തരം സന്ദര്‍ഭങ്ങള്‍ അയവിറച്ച് ദു:ഖിക്കുന്നതും ഒരുതരം ഭ്രാന്തും വിഡ്ഡിത്തവുമാണ്. ഇഛാശക്തി ഇല്ലാത്തതിന്‍റേയും വര്‍ത്തമാന കാലത്തെ ദുരുപയോഗപ്പെടുത്തലിന്‍റേയും ലക്ഷണമാണത്. ബുദ്ധിയുളള ഒരാളെ സംബന്ധിച്ചേടുത്തോളം ഭൂതകാലം ഇല്ലാതായികഴിഞ്ഞു. അതിനെ പുനര്‍വിചന്തനത്തിന് വിധേയമാക്കേണ്ട കാര്യമില്ല. ഭൂതകാലം എന്നെന്നേക്കുമായി വിസ്മൃതിയിലായിത്തീര്‍ന്നു. അറ്റ്പോകാത്ത ശക്തമായ ചരടില്‍ ബന്ധിച്ചത് പോലെയാണത്. ആ ബന്ധനത്തില്‍ നിന്നും ഭൂതകാലത്തിന് മോചനം നേടുക അസാധ്യം. ഒരിക്കലും പ്രകാശം കാണാത്ത അധ്യായമാണ് നമ്മുടെ കഴിഞ്ഞകാലം.

ദു:ഖത്തിന് ഭൂതകാലത്തെ തിരിച്ച്കൊണ്ട് വരാനൊ വ്യഥ നമിത്തം അതില്‍ മാറ്റം വരുത്താനൊ സാധ്യമല്ല. വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ഒരു പ്രയാസവും പുനര്‍ജ്ജനിക്കുന്ന പ്രശ്നമില്ല. ഭൂതകാലത്തിന്‍റെ പേടിസ്വപ്നത്തില്‍, നഷ്ടപ്പെട്ടതിന്‍റെ തണലില്‍ നാം ഒരിക്കലും ജീവിക്കരുത്. കഴിഞ്ഞകാലത്തിന്‍റെ മിഥ്യാബോധത്തില്‍ നിന്ന് സ്വയം പുറത്തുകടക്കുക. നദിയെ അതിന്‍റെ ഉല്‍ഭവ സ്ഥാനത്തേക്ക് തിരിച്ച് കൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? സൂര്യനെ അതിന്‍റെ ഉദയ സ്ഥാനത്തേക്കും? ഒരു കുഞ്ഞിനെ ഉമ്മയുടെ ഗര്‍ഭപാത്രത്തിലേക്കും പാലിനെ അകിടിലേക്കും കണ്ണീരിനെ കണ്ണുകളിലേക്കും തിരിച്ചു കൊണ്ട്പോവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമൊ?

Also read: ഇഖ്‌വാനുൽ മുസ്‌ലിമൂൻ ജോർദാൻ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ!

ഭൂതകാലത്തോട് കലഹിക്കുന്നതും അതുമൂലം അസ്വസ്ഥനാകുകയും അതിന്‍റെ തീജജ്വാലയില്‍ കത്തിയമരുകയും ചെയ്യുന്നത് നിങ്ങളെ ഭയത്തിലും പരിഭ്രാന്തിയിലും ജീവിക്കാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പഴയ കാല ദുരിന്തത്തിന്‍റെ താളുകള്‍ വായിക്കുന്നത് വര്‍ത്തമാനകാലത്തെ കാര്യക്ഷമമായി ഉപയോഗിക്കാതിരിക്കലാണ്. ആ അധ്വാനം പാഴ് വേലയാണ്. അമൂല്യമായ നമ്മുടെ സമയം ദുരുപയോഗപ്പെടുത്തലാണ്. പഴയ ജഡത്തെ വീണ്ടും കുഴിച്ച്നോക്കേണ്ട വല്ല കാര്യമുണ്ടൊ? ചരിത്രത്തെ മാറ്റിമറിച്ച ദു:ഖങ്ങളെ തിരിച്ചുകൊണ്ട് വരേണ്ടതില്ല. അകിടില്‍ നിന്ന് കറെന്നടുത്ത പാലിന്‍റെ കാര്യത്തില്‍ വിലപിക്കുന്നവനെ പോലെയാണ് ഭൂതകാലത്തെ ഓര്‍ത്ത് പരിതപിക്കുന്നവര്‍. സ്മശാനത്തിലെ മൃതശരീരത്തേയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട്വരാന്‍ സാധ്യമല്ലല്ലോ?

മൃഗങ്ങളുടെ ശബ്ദ വ്യാഖ്യാതാവ് കഴുതയോട് ചോദിച്ചു:
മറ്റു മൃഗങ്ങളെ പോലെ, നിങ്ങള്‍ ഭക്ഷണം അയവിറക്കാത്തത് എന്ത്കൊണ്ട്?
കഴുതയുടെ പ്രതികരണം രസാവാഹമായിരുന്നു: കാരണം എനിക്ക് നുണകള്‍ ഇഷ്ടമല്ല.

Also read: ബില്‍ക്കീസ് ദാദി; പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം!

വര്‍ത്തമാന കാലത്തെ ചെറുതായി കാണുന്നതും ഭൂതകാലത്തില്‍ അഭിരമിക്കുന്നതുമാണ് നമ്മുടെ ബലഹീനത. അലസതയെ കുറിച്ച് നാം ബോധവന്മാരല്ല. അതേയവസരം പഴയതിനെ ഓര്‍ത്ത് കണ്ണീരൊഴുക്കുകയും ചെയ്യുന്നു. മനുഷ്യരും ജിന്ന് വര്‍ഗ്ഗവും ഒത്തൊരുമിച്ച് പ്രവൃത്തിച്ചാലും ഭൂതകാലത്തെ തിരിച്ച് കൊണ്ട്വരുക സാധ്യമല്ല. കാരണം അതാണ് യഥാര്‍ത്ഥമായ അസാധ്യം എന്ന് പറയുന്നത്.

നാം ഒരിക്കലും നമ്മുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നോക്കരുത്. പിന്നിലേക്ക് ഉള്‍വലിയുകയും ചെയ്യരുത്. കാരണം കാറ്റിന്‍റെ സഞ്ചാരവും വെള്ളത്തിന്‍റെ ഒഴുക്കും സൈന്യത്തിന്‍റെ ജൈത്യയാത്രയുമെല്ലാം മുന്നോട്ടാണല്ലോ ഗമിക്കുന്നത്. അതിനാല്‍ പ്രകൃതി നിയമത്തെ വെല്ല് വിളിച്ചും നമ്മുടെ നിലനില്‍പ്പിന്‍റെ നിയമത്തിന് വിരുദ്ധമായും പ്രവൃത്തിക്കാതിരിക്കുക.

വിവ: ഇബ്റാഹീം ശംനാട്

Related Articles