Current Date

Search
Close this search box.
Search
Close this search box.

ചതുർ നൈപുണികൾ : പ്രവാചകാധ്യാപനങ്ങൾ

ഖുർആൻ വിശ്വാസികളുടെ വ്യക്തിത്വത്തെ ഉരുവപ്പെടുത്തുന്നത് പോലെ പ്രവാചക വചനങ്ങൾക്കുമുണ്ട് നമ്മുടെ വ്യക്തിത്വ വികസനത്തിന് നിർമ്മാണാത്മകമായി പലതും സമർപ്പിക്കാൻ . നാല് ഹദീസുകളും അവ നമ്മിലുണ്ടാക്കുന്ന നാല് ലൈഫ് സ്കില്ലുകളുമാണ് താഴെ:

ആദ്യത്തെ നൈപുണി :(നാവിന്റെ ക്രമീകരണം).
റസൂലിന്റെ വാക്കുകളിൽ: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.”

ومَن كانَ يُؤْمِنُ باللَّهِ واليَومِ الآخِرِ فَلْيَقُلْ خَيْرًا أوْ لِيَصْمُتْ ( متفق عليه)

രണ്ടാമത്തെ നൈപുണി :(ചുഴിഞ്ഞന്വേഷിക്കലുകളുടെ നിയന്ത്രണം )
നബി (സ) പറഞ്ഞു: “ഒരു വ്യക്തി തനിക്കാവശ്യമില്ലാത്തത് ഒഴിവാക്കലാണ് അവന്റെ ഇസ്ലാമിന്റെ നന്മ”.

مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ ( التِّرْمِذِيُّ)

മൂന്നാമത്തെ നൈപുണി (ആത്മ നിയന്ത്രണം )
ഒരു മനുഷ്യൻ വന്ന് പ്രവാചകനോട് എന്നെ ഉപദേശിക്കുക എന്നാവശ്യപ്പെട്ടു , അദ്ദേഹം പറഞ്ഞു: “താൻ കോപിക്കരുത്” അയാൾ ആവർത്തിച്ചു ചോദിച്ചപ്പോഴെല്ലാം നബി (സ) ” താൻ കോപിക്കരുത്” എന്ന് പറയുകയായിരുന്നു.

أَنَّ رَجُلًا قَالَ للنَّبِيِّ ﷺ: أَوْصِني، قَالَ: لا تَغْضَبْ، فَرَدَّدَ مِرَارًا قَالَ: لا تَغْضَبْ (البخاري.)

നാലാമത്തെ നൈപുണ്യം : (ഹൃദയ സംരക്ഷണം )
പ്രവാചകന്റെ അധ്യാപനമിങ്ങനെ: “തനിക്കുവേണ്ടി സ്നേഹിക്കുന്നത് തന്റെ സഹോദരനുവേണ്ടി സ്നേഹിക്കുന്നതുവരെ നിങ്ങളിലാരും വിശ്വസിയാകുന്നില്ല.”

لا يؤمن أحدكم حتى يحبَّ لأخيه ما يحبُّ لنفسه (البخاري.)

Related Articles