Current Date

Search
Close this search box.
Search
Close this search box.

കുടുംബ രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ടത്

അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുകയും, ആദരിക്കുകയും, ഭൂമിയിലെ പ്രതിനിധിയായി നിശ്ചയിക്കുകയും, വിവിധങ്ങളായ നിയമങ്ങള്‍ അവന് വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവയില്‍ ചിലത് കുടുംബവുമായി ബന്ധപ്പെട്ടതാണ്. അത് സാമൂഹിക സംസ്‌കരണത്തില്‍ കുടുംബ സംസ്‌കരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ്. മഹനീയമായ കുടുംബ രൂപീകരണത്തിന്റെ ആദ്യ പടിയെന്നത് പുരുഷന്‍ ഉദാത്തമായ സ്ത്രീയെയും, സ്ത്രീ ഉദാത്തമായ പുരുഷനെയും തെരഞ്ഞെടുക്കുകയെന്നതാണ്.

മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ പോലെ കുടുംബ രൂപീകരണവും ആരംഭിക്കുന്നത് ഉദ്ദേശ ശുദ്ധിയെ മുന്‍നിര്‍ത്തിയാണ്. പ്രവാചകന്‍(സ) പറയുന്നു: ‘പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ ശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഓരോരുത്തരും ഉദ്ദേശിക്കുന്നത് പോലെയാണ് കാര്യങ്ങള്‍.’ വികാരങ്ങള്‍ ക്ഷമിപ്പിക്കുകയും, പ്രാഥമിക കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ശേഷം ഒന്നും സംഭവിച്ചെന്ന മട്ടില്‍ പോവുകയും ചെയ്യുന്ന നാല്‍ക്കാലികളെ പോലെയല്ല മനുഷ്യന്‍. നാല്‍ക്കാലികള്‍ക്ക് വ്യത്യസ്തങ്ങളായ വിധികളോ, ഉത്തരവാദിത്തങ്ങളോ, ബാധ്യതകളോ, ചെലവിന് കൊടുക്കണമെന്നോ ഉള്ള കാര്യങ്ങള്‍ ബാധകമാകുന്നില്ല.

മനുഷ്യന്‍ ആദരീണയനായ ജീവിയാണ്. മനുഷ്യന്റെ ഓരോ പ്രവര്‍ത്തനവും അവന്റെ വ്യക്തിത്വത്തെ പൂര്‍ണതിയിലെത്തിക്കുന്ന മുന്‍ഗണനകളെ അടിസ്ഥാനമാക്കി കൊണ്ടുള്ളതാണ്. അതിനാല്‍ തന്നെ അവന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടതായും, ധാര്‍മിക മര്യാദകള്‍ അനുവര്‍ത്തിക്കേണ്ടതായും വരുന്നു. അവന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാകുന്നു. ആ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക വിധികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്.

Also read: ഫീല്‍,ഹമ്മാലതല്‍ ഹത്വബ്: സമകാലിക വായനകള്‍

വിവാഹം കേവലം വിവാഹമെന്നതിനോ അല്ലെങ്കില്‍ സാധാരണയാളുകള്‍ അനുവര്‍ത്തിക്കുന്നതുപോലെ നിശ്ചിത പ്രായമാകുമ്പോള്‍ വിവാഹം കഴിക്കുകയെന്ന പാരമ്പര്യത്തെ പിന്തുടരുകയെന്നതോ അല്ല ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വിവാഹമെന്ന് പറയുന്നത്. ഇമാം അബ്ദുല്‍ ഹഖ് ഇശ്ബീലി പറയുന്നു: എന്നാല്‍, അവര്‍ അനുകരിക്കുന്നതിലൂടെ അല്ലാഹുവിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവിനോട് ശരണം തേടുന്നു.

ഇത്തരമൊരു അനുകരണം വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. മറിച്ച്, എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് വിശ്വാസി ബോധവനായിരിക്കണം. എന്നാല്‍, ഒരുപാട് ആളുകള്‍ കുടുംബ രൂപീകരണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തങ്ങളുടെ വികാരങ്ങളെ പൂര്‍ത്തീകരിക്കുകയെന്നത് മാത്രമാണ് ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന മക്കളെ കണ്ടുകൊണ്ടുമാണ്. വിവാഹം അനുവദനീയമാക്കപ്പെട്ടതിന്റെ താല്‍പര്യങ്ങള്‍ ഇത്തരത്തിലുള്ള ഉദ്ദേശങ്ങളിലൂടെ സാക്ഷാത്കൃതമാവുകയില്ല.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Related Articles