Current Date

Search
Close this search box.
Search
Close this search box.

വിശ്വാസവും ജീവിതവും

നമ്മുടെ ഈമാനാകുന്ന (വിശ്വാസം) നിധിയിലും, അതിൻറെ നിശ്ചയദാർഡ്യത്തിലും പാപ്പരായിത്തീർന്നവരാണ് അക്ഷരാർത്ഥത്തിൽ നികൃഷ്ടന്മാർ. അവർ നിത്യ ദുരിതത്തിലും കോപത്തിലും അപമാനത്തിലും നിന്ദ്യതയിലുമായിരിക്കും. ഖുർആൻ പറയുന്നു: എൻറെ ഉദ്ബോധനത്തെ അവഗണിച്ചവന് ദുരിതപൂർണ്ണമായ ജീവിതമാണുണ്ടാവുക. 20:124

ഇത്തരം ആത്മാവുകൾക്ക് ആനന്ദമൊ സന്തോഷമൊ ലഭിക്കുന്നില്ല. അവർ ശുദ്ധീകരിക്കപ്പെടുന്നുമില്ല. ലോകരക്ഷിതാവിൻറെ വാക്കുകളിൽ വിശ്വസിക്കാതെ അവരുടെ ഉൽകണഠയും ദു:ഖവും നീങ്ങുകയുമില്ല. അടിസ്ഥാനപരമായി ഒരു കാര്യം മനസ്സിലാക്കുക: ഈമാനില്ലാതെ ജീവിതത്തിൽ ആനന്ദമില്ല.

മനുഷ്യന് ഈമാൻ നഷ്ടപ്പെടുമ്പോൾ
അയാളുടെ നിലനിൽപ്പിന് അർത്ഥമില്ല.
ലോകം അയാൾക്ക് ആസ്വദ്യകരമല്ല;
മതം അയാളെ ആവരണം ചെയ്യുന്നില്ലങ്കിൽ.

ഈമാൻ ലഭിക്കുന്നതിൽ പരാജയപ്പെട്ടാൽ, പിന്നെ മതനിരാസകരുടെ വഴി ആത്മഹത്യയാണ്. അവർ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താൻ അവർ അന്വേഷിക്കുന്ന ഇരുളടഞ്ഞ തുരുത്ത് ആത്ഹത്യയുടെ മുനമ്പാണ്. ഈമാനില്ലാത്ത ജീവിതം എത്ര ദുരിതപൂർണ്ണമാണ്. ഭൂമിയിൽ ഉണ്ടായിരിക്കെ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കുന്നവരെ ശാപമാണ് ബാധിക്കുക.

അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കോണ്ടിരിക്കുകയാകുന്നു; അവർ ആദ്യവട്ടം ഇതിൽ (വേദത്തിൽ) വിശ്വസിക്കാതിരുന്നതുപോലത്തെന്നെ.അവരെ തങ്ങളുടെ ധിക്കാരത്തിൽ വിഹരിക്കാൻ വിടുകയും ചെയ്യന്നു. ഖുർആൻ 6:110

അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന വചനത്തിൽ ലോകം തൃപ്തിപ്പെടേണ്ട കാലം ഇതാ ആസന്നമായിരിക്കുന്നു. നൂറ്റാണ്ടുകളോളം ബദൽ മാർഗ്ഗങ്ങൾ അന്വേഷിച്ച് മനുഷ്യൻ മടുത്തിരിക്കുകയാണ്. വിഗ്രഹാരാധന അന്ധവിശ്വാസമാണെന്ന് സമാന്യബുദ്ധി വിളിച്ച് പറയുന്നു. അല്ലാഹുവിൽ വിശ്വസിക്കാതിരിക്കൽ ശാപവും വിഡ്ഡിത്തവുമാണ്. പ്രവാചകന്മാർ സത്യസന്ധന്മാരാണ്. അല്ലാഹു യാഥാർത്ഥ്യമാണ്. എല്ലാ സ്തുതിയും അധികാരവും അവനുള്ളതാണ്. നിങ്ങളുടെ ഈമാനിൻറെ ശക്തിക്കും ദൗർബല്യത്തിനും ചൂടിനും തണുപ്പിനുമനുസരിച്ചാണ് നിങ്ങളുടെ മനസ്സിൻറെ ആനന്ദവും സന്തോഷവും നിലകൊള്ളുന്നത്.

നിങ്ങൾക്ക് എത്രമാത്രം ഈമാനുണ്ട്, അതിൻറെ ശക്തി, ദൗർബല്യം, ചൂട്, തണുപ്പ്, അതിനനുസരിച്ചാണ് നിങ്ങളുടെ സന്തോഷവും മനസ്സിൻറെ സുഖശുഷുപ്തിയും നിലകൊള്ളുന്നത്. ഖുർആൻ പറയുന്നു: പുരുഷനാവട്ടെ, സ്ത്രീയാവട്ടെ സത്യവിശ്വാസിയായിക്കോണ്ട് സൽക്കർമങ്ങളാചരിക്കുന്നവന് നാം ഈ ലോകത്ത് മികച്ച ജീവിതം പ്രദാനംചെയ്യന്നു.(പരലോകത്തിൽ) അവരുടെ ഏറ്റം ശ്രേഷ്ഠമായ കർമങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഫലം നൽകുകയും ചെയ്യം: 16:97

ഈ സൂക്തത്തിൽ പറഞ്ഞ മികച്ച ജീവിതം കൊണ്ട് ഉദ്ദ്യേശിക്കുന്നത്, മന:സ്സമാധാനവും അവരുടെ രക്ഷിതാവ് നൽകിയ മികച്ച വാഗ്ദാനങ്ങളുമാണ്. അവരുടെ സൃഷ്ടാവിൻറെ സ്നേഹത്തിൽ നിന്ന് അവർ അനുഭവിക്കുന്ന പ്രശാന്തി, അവരുടെ ഹൃദയ വിശുദ്ധി, ദുരിത സമയത്ത് അവർ അനുഭവിക്കുന്ന സമാധാനം എല്ലാം അവർക്ക് അനായസേന പ്രാപ്യമാവുന്നു. കാരണം അവർ അല്ലാഹുവിൽ സംതൃപ്തരാണ്. ഇസ്ലാം അവരുടെ മതമായും മുഹമ്മദ് നബി (സ) പ്രവാചകനും ദൂതനുമാണെന്നും അവർ അംഗീകരിച്ചിരിക്കുന്നു.

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles