Current Date

Search
Close this search box.
Search
Close this search box.

സംഘടനയേക്കാള്‍ തനിക്ക് മുന്‍ഗണന നല്‍കുന്നവര്‍

block.jpg

പ്രബോധന സരണിയില്‍ നിന്ന് വ്യക്തികള്‍ തെന്നിമാറുന്നതില്‍ സംഘടനക്ക് ഉത്തരവാദിത്തമുള്ളതുപോലെ തന്നെ വ്യക്തികള്‍ക്കും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വ്യക്തികളുടെ അധപ്പതനത്തില്‍ സംഘടനക്ക് പങ്കുള്ളതുപോലെ തന്നെ സംഘടനയുടെ ദൗര്‍ബല്യത്തിന് വ്യക്തികള്‍ക്കും വലിയ പങ്കുണ്ട്. അതിനാല്‍ തന്നെ പ്രബോധനസരണിയില്‍ നിന്നും വ്യക്തികള്‍ തെന്നി മാറുന്നതിനു അവരുടെ തന്നെ പങ്ക് പരിശോധിക്കാം.

വ്യവസ്ഥാപിതത്വമില്ലായ്മ : ചില പ്രത്യേക സാഹചര്യത്തില്‍ ചില വ്യക്തികള്‍ സംഘടനയില്‍ ആകൃഷ്ടരാകും. കുറച്ച് കഴിയുമ്പോഴാണ് സംഘടനയുടെ വ്യവസ്ഥക്കും രാഷ്ട്രീയ കാഴ്ചപ്പാടിനും വിധേയമായി മുമ്പോട്ട് പോകാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്ന് അവര്‍ക്ക് ബോധ്യപ്പെടുക. പിന്നീട് വ്യത്യസ്തമായ ന്യായീകരണങ്ങള്‍ ചുമത്തിക്കൊണ്ട് സംഘടന വ്യവസ്ഥയില്‍ നിന്നും പുറത്ത് ചാടാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും.

സംഘടന വ്യവസ്ഥ ലംഘിക്കുന്നതോടൊപ്പം തന്റെ വ്യക്തിത്വം സംരക്ഷിക്കുന്നതിന് വലിയ പരിഗണന നല്‍കുകയും ചെയ്യുന്നവരാണിവര്‍. സംഘടനപ്രവര്‍ത്തനം മൂലം അവര്‍ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയോ അല്ലെങ്കില്‍ അവരുടെ അഭിപ്രായം സ്വീകരിക്കാതെ വരികയോ ചെയ്യുമ്പോള്‍ ന്യായീകരണങ്ങളും ഒഴികഴിവുകളും പറഞ്ഞുകൊണ്ട് അവര്‍ പിന്നോട്ടടിക്കും.

ജീവിതത്തില്‍ തീരെ വ്യവസ്ഥകള്‍ പാലിക്കാത്ത ഒരാളെ ഞാന്‍ ഓര്‍ക്കുന്നു. വ്യക്തിപരമായ ജീവിതത്തിലും പൊതുജീവിതത്തിലും ഒരു വ്യവസ്ഥയുമില്ലാതെ അരാചകത്വത്തില്‍ വളര്‍ന്ന വ്യക്തിയാണദ്ദേഹം. അവര്‍ ആഗ്രഹിച്ചാല്‍ തന്നെ സംഘടന വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയത്തവരാണവര്‍. തന്റെ സംഘടനയില്‍ നിന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ മാറുകയും ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു എന്നു വാദിക്കുകയും ചെയ്തു. എന്നാല്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ വ്യവസ്ഥകളും അച്ചടക്കവും ആവശ്യമില്ല എന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനത്തിന്റെ കാതല്‍. സംഘടനപരമായ ബാധ്യതകളെ ലംഘിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ഞാന്‍ ഇതിനേക്കാള്‍ ഇസ്‌ലാമിക സാഹോദര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത് എന്ന ന്യായീകരണവും അദ്ദേഹം ഇതിനെല്ലാം കണ്ടെത്തുകയും ചെയ്തു. മാപ്പര്‍ഹിക്കാത്ത തെറ്റുചെയ്യുകയും താന്തോന്നികളായി ജീവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ വല്ല അച്ചടക്ക നടപടിയും സംഘടന സ്വീകരിക്കുമ്പോഴെല്ലാം ഇസ്‌ലാമിക സാഹോദര്യം എന്ന പേരില്‍ അവരെ സംരക്ഷിക്കാന്‍ വേണ്ടി അദ്ദേഹം നിലകൊള്ളുകയും ചെയ്യുമായിരുന്നു. യഥാര്‍ഥത്തില്‍ ഒരു വ്യവസ്ഥകളും നിയമങ്ങളൊന്നുമില്ലാത്തതും ഓരോരുത്തര്‍ക്കും തന്നിഷ്ടത്തോടെ എന്തും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ളതായ ഒരു ഇസ്‌ലാമിനെയാണ് ഇത്തരക്കാര്‍ പ്രതിനിധീകരിക്കുന്നത്.

ഈ വാദം ഇസ്‌ലാമികമായി ഒരു ന്യായീകരണവുമര്‍ഹിക്കാത്തതാണ്. മൂല്യങ്ങളും വ്യവസ്ഥകളും അട്ടിമറിക്കപ്പെടുകയും പ്രതിഫലവും ശിക്ഷയും നിരാകരിക്കപ്പെടുകയും അരാജകത്വം വ്യാപകമാവുകയും മാത്രമാണ് ഇത് മൂലമുണ്ടാകുന്നത്.

ഈ വാദം ഇസ്‌ലാമികമായി ഒരു ന്യായീകരണവുമര്‍ഹിക്കാത്തതാണെന്ന് ഖുര്‍ആനും പ്രവാചക ചര്യയും അര്‍ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നുണ്ട്. ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ റസൂലിനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്‌നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റുകുടുംബക്കാരോ ആരായിരുന്നാലും ശരി.’ (അല്‍മുജാദില 22) ബനൂ മഖ്‌സൂം എന്ന ഉന്നത ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ മോഷണത്തിന് പിടിക്കപ്പെട്ടപ്പോള്‍ ഇളവ് നല്‍കാന്‍ വേണ്ടി പ്രവാചകനോട് സംസാരിക്കാനായി ഉസാമതു ബിന്‍ സൈദ്(റ)വിനെ അവര്‍ ഏര്‍പെടുത്തുകയുണ്ടായി. ഉസാമ പ്രവാചകനോട് പ്രസ്തുത വിഷയം സംസാരിച്ചപ്പോള്‍ പ്രവാചകന്‍ രോഷത്തോടെ പ്രതികരിച്ചു. ‘അല്ലാഹുവിന്റെ ശിക്ഷാനടപടിക്രമത്തിനെതിരായി നീ ശുപാര്‍കനായി വരുകയോ! പ്രവാചകന്‍ ഉടന്‍ മിമ്പറില്‍ കയറി വിശദീകരിച്ചു. അല്ലയോ ജനങ്ങളെ, മാന്യന്മാര്‍ തെറ്റുചെയ്താല്‍ അവരെ വെറുതെ വിടുകയും ദുര്‍ബലര്‍ തെറ്റുചെയ്താല്‍ അവരുടെ മേല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തതാണ് നിങ്ങളുടെ മുന്‍ഗാമികളുടെ നശീകരണത്തിനുള്ള പ്രധാന കാരണം. അല്ലാഹുവാണെ സത്യം! മുഹമ്മദിന്റെ മകള്‍ ഫാത്തിമയാണ് കട്ടതെങ്കില്‍ അവളുടെ കരം ഞാന്‍ ഛേദിക്കും’. (തുടരും)

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

ദൈര്‍ഘ്യമേറിയ മരുഭൂമി പെട്ടെന്ന് താണ്ടിക്കടക്കുന്നവര്‍
ചെറുകല്ലുകള്‍ കൂടിയാണ് പര്‍വതങ്ങള്‍ രൂപപ്പെടുന്നത്

Related Articles