Current Date

Search
Close this search box.
Search
Close this search box.

സംഘടനകള്‍ പ്രബോധനസരണിയില്‍ നിന്ന് തെന്നിമാറുന്നതെങ്ങനെ?

arrow.jpg

വ്യക്തികള്‍ പ്രബോധനസരണിയില്‍ നിന്ന് വഴുതിവീഴുന്നതുപോലെ സംഘടനകളും പ്രസ്തുത സരണിയില്‍ നിന്ന് തെന്നിമാറാറുണ്ട്. സംഘടനപരമായ ദൗര്‍ബല്യങ്ങളാണ് പലപ്പോഴും വ്യക്തികളുടെ അപചയത്തിന് നിദാനമാകുന്നത്. അതിനാല്‍ തന്നെ സംഘടനകളുടെ പതനത്തിന്റെ വേരുകളെ കുറിച്ച അന്വേഷണം പ്രസക്തമാണ്.

തര്‍ബിയ രംഗത്തെ അപചയം
ഒരു സംഘടനയുടെ അടിത്തറയാണ് തര്‍ബിയത്ത്. രാഷ്ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ അതിനൊരിക്കലും വിഘാതമാകരുത്. ആത്മീയതയുടെ അഭാവത്തില്‍ രാഷ്ട്രീയവും സാമൂഹികവുമായ ഇതര പ്രവര്‍ത്തനങ്ങള്‍ വരണ്ടതായി അനുഭവപ്പെടുക സ്വാഭാവികമാണ്. ദൈവസ്മരണ മനുഷ്യനില്‍ ആത്മീയ ഉല്‍ക്കര്‍ഷം പ്രധാനം ചെയ്യുന്നത് പോലെ അതിന്റെ അഭാവം അസ്വസ്ഥതകളും ടെന്‍ഷനുകളുമാണ് മനുഷ്യനിലുണ്ടാക്കുക. രാഷ്ട്രീയ-സംഘടന തലത്തില്‍ എത്രതന്നെ വളര്‍ച്ച അടയാളപ്പെടുത്തുകയാണെങ്കിലും തര്‍ബിയത്തിന്റെ അഭാവത്തില്‍ അവ അടിപതറുമെന്നതില്‍ സംശയമില്ല.

വിശ്വാസത്തിന് മനുഷ്യരില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാകും. സത്യവിശ്വാസികള്‍ക്ക് നിര്‍ണായക ഘട്ടങ്ങളില്‍ ഈമാന്‍ വര്‍ദ്ധിച്ചതായി വിശുദ്ധ ഖുര്‍ആന്‍ (അല്‍ ഫത്ഹ്-4, അല്‍കഹ്ഫ്-14, മര്‍യം 72, മുഹമ്മദ് 17, മുദ്ദസിര്‍ 31) നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഉമറുബ്‌നു അബ്ദുല്‍ അസീസ് അദിയ്യുബ്‌നു അദിയ്യിന് ഇപ്രകാരം എഴുതി :’ വിശ്വാസത്തിന് ചില ഫര്‍ദു(നിര്‍ബന്ധമായി പൂര്‍ത്തീകരിക്കേണ്ട ബാധ്യത)കളും ഐഛികമായി നിര്‍വഹിക്കേണ്ടവയും പരിധികളും നിയമ-നടപടിക്രമങ്ങളുമുണ്ട്. അവ പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നത്. അവ പൂര്‍ത്തീകരിക്കാത്തവന്റെ വിശ്വാസം അപൂര്‍ണമാണ്’.
പ്രവാചകന്‍ പഠിപ്പിച്ചു:  ‘വസ്ത്രം നുരുമ്പിക്കുന്നത് പോലെ നിങ്ങള്‍ക്കുള്ളിലെ വിശ്വാസവും നുരുമ്പിക്കും. അതിനാല്‍ നിങ്ങളുടെ ഹൃദയങ്ങളിലെ വിശ്വാസത്തെ നവീകരിക്കാന്‍ വേണ്ടി അല്ലാഹുവിനോട് നിങ്ങള്‍ പ്രാര്‍ഥിക്കുക’. (ത്വബ്‌റാനി, ഹാകിം)

നേതൃത്വത്തിന്നും അണികള്‍ക്കുമെല്ലാം തര്‍ബിയത്ത് ലഭിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. ഏത് സാഹചര്യത്തിലും ഈ അന്തരീക്ഷം നിലനിര്‍ത്താന്‍ സംഘടനക്ക് കഴിയേണ്ടതുണ്ട്. മാത്രമല്ല, പ്രബോധന രംഗത്ത് തെറ്റായ പ്രവണതകള്‍ ഉണ്ടാകുമ്പോള്‍ തര്‍ബയ മേഖലയില്‍ കൂടുതല്‍ ഊന്നലുകള്‍ നല്‍കണം. ചില വ്യക്തികള്‍ തര്‍ബിയത്തിന്നതീതരാണ്. അല്ലെങ്കില്‍ അവര്‍ക്ക് അതിന്റെ ആവശ്യകതയില്ല… തുടങ്ങിയ ധാരണകള്‍ പൂര്‍ണമായി തിരുത്തേണ്ടതുണ്ട്. ഇത്തരം ലളിത യുക്തികള്‍ അവരുടെ നാശത്തിനും പതനത്തിനും ഹേതുവാകുന്നത്. മാത്രമല്ല, ഇസ്‌ലാമിക തര്‍ബിയത്തീ സങ്കല്‍പത്തിന് തികച്ചും വിരുദ്ധമാണ് ഈ കാഴ്ചപ്പാട്. കാരണം ഇസ്‌ലാമിക മാര്‍ഗത്തില്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ നിരന്തരം പരീക്ഷണങ്ങളെ നേരിടേണ്ടി വരും എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഏതൊരു വ്യക്തിക്കും തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനും അല്ലാഹുവിനോടുള്ള ബാധ്യത പുലര്‍ത്തുന്നതിനും സ്വഭാവസംസ്‌കരണ രംഗത്തെ വളര്‍ച്ചക്കും നിരന്തരമായ ഉദ്‌ബോധനങ്ങളും ആത്മവിചാരണയും അത്യന്താപേക്ഷിതമാണ്. മനുഷ്യന്റെ ഹൃദയം അല്ലാഹുവിന്റെ പിടുത്തത്തിന്നും പൈശാചിക പ്രേരകങ്ങള്‍ക്കും ഇടയിലാണ്. അതിനാല്‍ തന്നെ മോശമായ പര്യവസാനം ഉണ്ടാകുന്നതിനെ നാം എപ്പോഴും ഭയപ്പെടുകയും നല്ല പര്യവസാനത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും വേണം.  വ്യക്തികളുടെ അപചയത്തിലൂടെ ദുര്‍ബലമായ സംഘടന ആവശ്യമായ ചികിത്സ നടത്തേണ്ടതുണ്ട്. അടിത്തറക്ക് കോട്ടം വന്നാല്‍ സംഘടന ശരീരം ദുര്‍ബലമാകുകയും ജീര്‍ണിച്ച് നാശോന്മുഖമാകുകയും ചെയ്യും.

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്

പ്രബോധന സരണിയില്‍ കാലിടറുന്നത് എങ്ങനെ?
സംഘടനകള്‍ പ്രബോധനസരണിയില്‍ നിന്ന് തെന്നിമാറുന്നതെങ്ങനെ?
സംസ്‌കരണത്തിന് വിഘാതമാകുന്ന മാരകരോഗം
വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന‌
വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും
പ്രവര്‍ത്തനഭാരം ചില വ്യക്തികളില്‍ പരിമിതമാകുക
തീരുമാനമെടുക്കുന്നതിലെ കാലതാമസം
ആഭ്യന്തര സംഘര്‍ഷങ്ങള്‍
നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

Related Articles