Current Date

Search
Close this search box.
Search
Close this search box.

വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും

follow.jpg

വ്യക്തികളെ പരിഗണിക്കാതിരിക്കുകയും അവരുടെ സാന്നിദ്ധ്യം അനിവാര്യമായ സന്ദര്‍ഭത്തില്‍ അവരെ പിന്തുടരാതിരിക്കുകയും ചെയ്യുക എന്നത് സംഘടനയില്‍ നിന്നും വ്യക്തികള്‍ കൊഴിഞ്ഞുപോകുന്നതിനുള്ള പ്രധാന കാരണമാണ്. സംഘടനയിലെ അംഗങ്ങള്‍ എന്നത് മറ്റുള്ളവരെ പോലെ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ക്കിടയില്‍ കഴിയുന്നവരാണ്. കുടുംബപരവും സാമ്പത്തികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ അവരെ അലട്ടിക്കൊണ്ടിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും സാന്ത്വനം നല്‍കുകയുമാണെങ്കില്‍ സംഘടനയെ കുറിച്ച് അവരില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടാകുകയും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ സന്നദ്ധരാകുകയും ചെയ്യും. എന്നാല്‍ അവരെ പരിഗണിക്കുകയും പിന്തുടരുകയും ചെയ്യുന്നില്ലെങ്കില്‍ അവരില്‍ നിരാശയുളവാകുകയും അപകര്‍ഷതബോധത്തിനടിപ്പെടുകയും ചെയ്യും. ഒടുവില്‍ സംഘടനയുടെയും ഇസ്‌ലാമിന്റെയും തന്നെ വൃത്തത്തില്‍ നിന്ന് പുറത്ത്‌പോകാന്‍ ഇത് വഴിയൊരുക്കും.

സംഘടനയുടെ വളര്‍ച്ചക്കനുസൃതമായി പ്രവര്‍ത്തകരെ നിരീക്ഷിക്കാനും അവരെ പിന്തുടരാനും കഴിയുന്ന നേതാക്കന്മാരെയും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ചിന്താ-കര്‍മ മണ്ഡലങ്ങളില്‍ ഒരൊറ്റ ശരീരം പോലെ നിലകൊള്ളാന്‍ കഴിയുന്ന സുദൃഢബന്ധമാണ് ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെടേണ്ടത്. ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെടേണ്ട സാഹോദര്യബന്ധത്തെ ഒരു മനോഹരമായ ഉപമയിലൂടെ പ്രവാചകന്‍ ചിത്രീകരിക്കുന്നത് കാണാം. ‘വിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും അനുകമ്പയുടെയും വിട്ടുവീഴ്ചയുടെയും ഉപമ ഒരു ശരീരം പോലെയാണ്. ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ പനിപിടിച്ചും ഉറക്കമൊഴിച്ചും മറ്റവയവങ്ങള്‍ അതിനോട് താദാത്മ്യം പ്രകടിപ്പിക്കും’.(മുസ്‌ലിം)

സംഘടനയിലെ ഓരോ അംഗങ്ങള്‍ക്കിടയിലും ഈ ഐക്യവും സ്‌നേഹബന്ധവും രൂപപ്പെടണം. ഈ ഉദാത്തമായ അവസ്ഥ സംഘടനയില്‍ തനിയെ രൂപപ്പെടുകയില്ല. നിരന്തരമായ പരിശീലനത്തിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് ഇതുണ്ടായിത്തീരുന്നത്. 1948-ല്‍ അറബ് മേഖലയില്‍ മുസ്‌ലിംകള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. ഇതിന്റെ പ്രതിഫലമെന്നോണം ഒരു പ്രദേശത്ത് പുതിയ ഒരു ഇസ്‌ലാമിക പ്രസ്ഥാനം നിലവില്‍ വരികയും ഒരു വര്‍ഷത്തിനിടെ പതിനായിരത്തിലധികം അംഗങ്ങള്‍ സംഘടനയില്‍ അണിചേരുകയുമുണ്ടായി. എന്നാല്‍ ഇവര്‍ക്കെല്ലാം അനിവാര്യമായ ശിക്ഷണം നല്‍കുന്നതിലും ഫോളോ അപ്പ് നടത്തുന്നതിലും സംഘടന പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംഘടനയില്‍ വലിയ പിളര്‍പ്പുണ്ടാകുകയും ധാരാളം പേര്‍ സംഘടനയില്‍ നിന്ന് കൊഴിഞ്ഞുപോകുകയും ചെയ്തു.

രണ്ടു രീതിയിലുള്ള ഫോളോ അപ്പ് സംഘനയില്‍ നടക്കേണ്ടതുണ്ട്. ഒന്ന് സംഘടന അതിന്റെ സംവിധാനങ്ങളുപയോഗിച്ച് നടത്തുന്നത്. സംഘടനയിലെ അംഗങ്ങള്‍ തമ്മിലുള്ള സാഹോദര്യബന്ധത്തിലൂടെ രൂപപ്പെടുന്നതാണ് രണ്ടാമത്തേത്. ഇവ രണ്ടും ഒത്തുചേരുമ്പോള്‍ എല്ലാ വിടവുകളും വിള്ളലുകളും നികത്തി ഭദ്രതയോടെ മുമ്പോട്ടു പോകാന്‍ കഴിയുന്നു. ഇസ്‌ലാമിക ലോകത്ത് ഒരു പരിധിവരെ ഇന്നും നിലനില്‍ക്കുന്ന പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും യാഥാര്‍ഥ്യം ഈ പരസ്പര ബന്ധമാണ്. ഇതിന്റെ ഏറ്റവും ശോഭനമായ ചിത്രമായിരുന്നു അന്‍സാറുകള്‍ക്കും മുഹാജിറുകള്‍ക്കും ഇടയില്‍ രൂപപ്പെട്ടത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സാഹോദര്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ബലിഷ്ഠമായ പാശങ്ങള്‍ സമൂഹത്തില്‍ രൂപപ്പെടുത്തുമ്പോള്‍ സംഘടനയുടെയും അതിലെ ഓരോ അംഗങ്ങളുടെയും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയുന്നു

പ്രബോധന സരണിയില്‍ കാലിടറുന്നത് എങ്ങനെ?
സംഘടനകള്‍ പ്രബോധനസരണിയില്‍ നിന്ന് തെന്നിമാറുന്നതെങ്ങനെ?
സംസ്‌കരണത്തിന് വിഘാതമാകുന്ന മാരകരോഗം
വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന‌
വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും
പ്രവര്‍ത്തനഭാരം ചില വ്യക്തികളില്‍ പരിമിതമാകുക
തീരുമാനമെടുക്കുന്നതിലെ കാലതാമസം
ആഭ്യന്തര സംഘര്‍ഷങ്ങള്‍
നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

Related Articles