Current Date

Search
Close this search box.
Search
Close this search box.

മരണക്കിടക്കയില്‍

namaz.jpg

ഇബ്നുല്‍ ഖയ്യിം പറയുന്നു: തെറ്റുകളും കുറ്റങ്ങളും വളരെയേറെ ചെയ്ത ഒരാള്‍ മരണാസന്നനായി. മരണത്തിന്റെ മലക്ക് അദ്ദേഹത്തിന് സമീപമെത്തിയതും ചുറ്റുമുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. അവര്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് ചാഞ്ഞു.. അവര്‍ അല്ലാഹുവിനെകുറിച്ച് ഓര്‍മപ്പെടുത്താനും ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കാനും തുടങ്ങി. റൂഹിനെ ഊരിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ വലിയ ശബ്ദത്തില്‍ അയാള്‍ അട്ടഹസിച്ചു പറഞ്ഞു: ‘ഞാന്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നു ഞാന്‍ പറയാം.. ലാ ഇലാഹ ഇല്ലല്ലാഹ് എനിക്കെങ്ങനെ ഉപകാരപ്പെടും? ഞാന്‍ നമസ്‌കരിച്ചതായി എനിക്ക് അറിയില്ല. പിന്നെ മരിക്കുന്നത് വരെ തേങ്ങി കരഞ്ഞു.

ആമിര്‍ ബിന്‍ അബ്ദുല്ല മരണ കിടക്കയില്‍ ജീവിതത്തിന്റെ നിശ്വാസങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു.. കുടുംബം അദ്ദേഹത്തിനു ചുറ്റുമിരുന്ന് കരയുകയായിരുന്നു… മരണത്തോട് മല്ലടിച്ചു കൊണ്ടിരിക്കെ പള്ളിയില്‍ നിന്നും മഗ്‌രിബ് നമസ്‌കാരത്തിനുള്ള ബാങ്ക് കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. വേദന ശക്തമായി..
ബാങ്ക് കേട്ടപ്പോള്‍ അദ്ദേഹം ചുറ്റുമുള്ളവരോടായി പറഞ്ഞു: ‘എന്റെ കൈ പിടിക്കൂ..’
അവര്‍ ചോദിച്ചു: എവിടേക്കാണ്?
അദ്ദേഹം പറഞ്ഞു: പള്ളിയിലേക്ക്.
അവര്‍ ചോദിച്ചു: ഈ അവസ്ഥയിലോ?
അദ്ദേഹം പറഞ്ഞു: ‘സുബ്ഹാനല്ലാഹ്. നമസ്‌കാരത്തിന് വിളിച്ചിട്ട് ഞാനതിന് ഉത്തരം നല്‍കാതിരിക്കുകയോ.. എന്റെ കൈ പിടിക്കൂ.. രണ്ടാളുകള്‍ അദ്ദേഹത്തെ താങ്ങിയെടുത്തു. അദ്ദേഹം ഇമാമിനോടൊപ്പം ഒരു റക്അത്ത് നമസ്‌കരിക്കുകയും പിന്നീട് സുജൂദില്‍ വെച്ച് മരണപ്പെടുകയും ചെയ്തു.’

അതെ, സുജൂദില്‍ വെച്ചു തന്നെയാണ് അദ്ദേഹം മരിച്ചത്. നമസ്‌കരിക്കുകയും തന്റെ യജമാനനുള്ള അനുസരണക്കായി സഹനമവലംബിക്കുകയും ചെയ്തയാള്‍, അവന്റെ തൃപ്തിക്കനുസരിച്ച് അവസാനിക്കുകയും ചെയ്തു.
അത്വാഅ് ബിന്‍ സാഇബ് പറയുന്നു: അബൂ അബ്ദുറഹ്മാന്‍ അസ്സുല്‍മയുടെ രോഗം കഠിനമായി. ഞങ്ങള്‍ പള്ളിയില്‍ അദ്ദേഹത്തിന്റെ മുസ്വല്ലക്കരികിലെത്തി. കഠിനമായ വേദനിയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ റൂഹ് ഊരിയെടുക്കാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ക്കദ്ദേഹത്തോട് അനുകമ്പ തോന്നി. അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ വിരിപ്പിലേക്ക് പോയാലും.. അത് കൂടുതല്‍ നൈര്‍മല്യവും സുഖപ്രദവുമായിരിക്കും. വളരെ പ്രയാസപ്പെട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു: നബി(സ) ഇങ്ങനെ പറയുന്നതായി ഒരാള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ‘നമസ്‌കാരത്തെ പ്രതീക്ഷിച്ച് മുസ്വല്ലയില്‍ തന്നെയായിരിക്കുമ്പോള്‍ റൂഹ് പിടിക്കപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

വിവ: നസീഫ്

Related Articles