Current Date

Search
Close this search box.
Search
Close this search box.

പിഴച്ച സംഘടനകളുടെ സമ്മര്‍ദ്ധം

pressure1.jpg

ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടുകയും എന്നാല്‍ പിഴച്ച ആദര്‍ശ-വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന ചില സംഘടനകള്‍ നിരവധി മനുഷ്യരെ പ്രബോധരംഗത്ത് നിന്ന് അടര്‍ത്തിമാറ്റിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ ഇസ്‌ലാമിക സംരംഭങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളുടെ പ്രധാനലക്ഷ്യം. ആരോപണ-പ്രത്യാരോപണങ്ങളില്‍ മുഴുകുകയും വിവാദങ്ങളും ആശയക്കുഴപ്പവും സൃഷ്ടിക്കലുമാണ്. യുവാക്കളുടെ മസ്തിഷ്‌കത്തെ പണയപ്പെടുത്തുകയും സമൂഹത്തിലെ അവരുടെ ക്രിയാത്മകതയും അന്തരീക്ഷം മലിനമാക്കുകയും ചെയ്യുന്ന ഇത്തരം നാമമാത്ര സംഘടനകള്‍ എല്ലാ കാലത്തും ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇസ്‌ലാമിക പ്രവര്‍ത്തനത്തിലേക്ക് അവരെ ആകര്‍ഷിക്കുകയോ അവരുടെ പ്രവര്‍ത്തനശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയോ ചെയ്യുകയില്ല.

ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് അനേകം സംഘടനകള്‍ ഉണ്ടാകുന്നത് ഒരിക്കലും ആരോഗ്യകരമായ പ്രവണതയല്ല. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെ കുറിച്ച നെഗറ്റീവായ പല ചിത്രങ്ങളും പകര്‍ന്നു നല്‍കാന്‍ അത് ഇടവരുത്തും. ഇസ്‌ലാമിനെ കുറിച്ച സന്ദേശവും ആശയക്കുഴപ്പവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ശത്രുക്കളുടെ കടന്നാക്രമണങ്ങള്‍ക്കു മുമ്പില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയാതെ ഇവര്‍ പരാജയപ്പെടുകയും ചെയ്യുന്നതുമൂലം പ്രബോധനരംഗത്തുനിന്ന് പിന്മാറിയ നിരവധി പേരെ എനിക്ക് പരിചയമുണ്ട്.

ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയും അതിന്റെ ആശയങ്ങള്‍ ആഴത്തില്‍ ഗ്രഹിക്കുകയും ചെയ്യാത്ത യുവാക്കള്‍ ശത്രുക്കളുടെ ആക്രമണങ്ങള്‍ക്കു മുമ്പില്‍ നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ കഴിയാതെ പതറുകയും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പരാജയപ്പെടുകയും ചെയ്യുന്നത് കാണാം. ഊര്‍ജ്ജ്വസ്വലനും സര്‍ഗാത്മക കഴിവുള്ളവനുമായ ഒരു സഹോദരന്‍ പിഴച്ച സംഘടനയുടെ വലയില്‍ കുരുങ്ങുകയുണ്ടായി. ദുര്‍മന്ത്രങ്ങള്‍ അവന്റെ ഇരു കാതുകളെയെല്ലാം കടിക്കാന്‍ തുടങ്ങി. പൈശാചിക ഇടപെടലുകള്‍ അവന്റെ മനസ്സിനെ തളര്‍ത്തി. ഇതെല്ലാം അവനില്‍ സന്ദേഹങ്ങളും സംശയങ്ങളും ഉയര്‍ത്തി. ഒടുവില്‍ ഇസ്‌ലാമിക പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുകയും നിരീശ്വരവാദിയായ കമ്യൂണിസ്റ്റായി മാറുകയുമാണുണ്ടായത്.

നമ്മുടെ കാഴ്ചകളെ മറയിടുന്ന ഒരു ജ്വാല എല്ലാ പിഴച്ച സംഘടനകള്‍ക്കുമുണ്ടാകും. നമ്മുടെ ഉള്‍ക്കാഴ്ചകളെ മറയിടുന്ന ഒരു ജ്വാല എല്ലാ പിഴച്ച സംഘടനകള്‍ക്കുമുണ്ടാകും. ചിലര്‍ ആദര്‍ശത്തിന്റെ (അഖീദ) കാര്യത്തില്‍ വലിയശ്രദ്ധ പുലര്‍ത്തുന്നവരാകും. അതേ സമയം മറ്റുകാര്യങ്ങളില്‍ അവര്‍ അങ്ങേയറ്റം ദുര്‍ബലരും പാപ്പരത്തം അനുഭവിക്കുന്നവരുമാകും.

ചിലര്‍ സൈനിക ശക്തിയിലും പ്രതിരോധ രംഗത്തും വലിയ പ്രാധാന്യം നല്‍കുന്നവരാകും, എന്നാല്‍ മറ്റുരംഗങ്ങളില്‍ അവര്‍ അങ്ങേയറ്റം പരാജിതരാകും. ആത്മീയതയും ആത്മീയ രംഗവമായിരിക്കും ചില സംഘടനകളുടെ മുഖം. അതേ സമയം നമ്മുടെ സമൂഹമധ്യത്തിലിറങ്ങി ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ഇസ്‌ലാമിന്റെ സംസ്ഥാപനത്തിന് വേണ്ടി അവര്‍ നിലകൊള്ളുകയുമില്ല.

ഇസ്‌ലാമിന്റെ പ്രതിഛായയേയും വ്യക്തിത്വത്തെയും പ്രബോധനപ്രവര്‍ത്തനങ്ങളെയും വികൃതമാക്കുകയും ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഇത്തരം സംഘടനകള്‍ ചെയ്യുന്നത്. നേരായ ചിന്തകൊണ്ടും ആദര്‍ശശുദ്ധികൊണ്ടും മാത്രമേ ഇത്തരം പ്രതിഭാസങ്ങളെ പ്രതിരോധിക്കാന്‍ കഴിയുക. (തുടരും)

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

ബന്ധുക്കളുടെയും വീട്ടുകാരുടെയും സമ്മര്‍ദ്ധങ്ങള്‍
പ്രലോഭനങ്ങളില്‍ അടിപതറുന്നവര്‍

Related Articles