Current Date

Search
Close this search box.
Search
Close this search box.

ദുഖത്തെയും കോപത്തെയും കരുതിയിരിക്കുക

nervous.jpg

നമ്മുടെ ഏറ്റവും വലിയ ശ്രതുക്കളാണ് കോപവും നിരാശയും. അതിന്റെ പരിണതി വളരെ മോശമായിരിക്കും. ദുഖം കൊലയാളിയാണ്. അതിന്റെ കാരണങ്ങളെ ഇല്ലാതാക്കി അതിനെ അതിജയിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കോപത്തെ യുക്തി കൊണ്ട് തരണം ചെയ്യാനും ശാന്തമായും പുഞ്ചിരിച്ചും ദിവസം ആരംഭിക്കാനും നമുക്ക് സാധിക്കണം. നാം ദേഷ്യപ്പെട്ട മിക്ക സന്ദര്‍ഭത്തിലും അത് ആവശ്യമായിരുന്നില്ലെന്ന് നമുക്ക് ബോധ്യമാകും.

ശരീരത്തിലെ നാഡികള്‍ക്കും അവയവങ്ങള്‍ക്കും ഇടയിലെ ബന്ധവും അവ നിര്‍വഹിക്കുന്ന വ്യത്യസ്തങ്ങളായ ദൗത്യവും മനുഷ്യന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കുന്നതിനായി അവന്‍ നാഡികളുടെ ശാന്തത കാത്തുസൂക്ഷിക്കുമായിരുന്നു. എന്നാല്‍ അധികമാളുകളും മനസ്സിലാക്കുന്നത് നാഡീസംവിധാനം ശരീരത്തിലെ ബാഹ്യാവയവങ്ങളെ മാത്രമാണ് നിയന്ത്രിക്കുന്നതെന്നാണ്. തങ്ങളുടെ ചലനങ്ങളിലും നടത്തത്തിലും സംസാരത്തിലും അതിനുള്ള സ്വാധീനം അവര്‍ മനസ്സിലാക്കുന്നില്ല. ഹൃദയം, രക്തചംക്രമണ സംവിധാനം, ആമാശയം, പ്രത്യുല്‍പാദന സംവിധാനം തുടങ്ങി ആന്തരിക സംവിധാനളെ നിയന്ത്രിക്കുന്നത് അതാണെന്നതാണ് വസ്തുത.

മാനസികമായ സ്വാധീനങ്ങള്‍ അവ എത്ര നേരിയതാണെങ്കിലും ശരീരത്തിലെ പല അവയവങ്ങളെയും ഗ്രന്ഥികളെയും അത് സ്വാധീനിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പേടിയോ ദേഷ്യമോ ഉണ്ടാവുമ്പോള്‍ അവന്റെ ഹൃദയമിടിപ്പ് വര്‍ധിക്കുകയും രക്തസമ്മര്‍ദം ഉയരുകയും ശരീരം വിറക്കുകയും ചെയ്യുന്നു. സന്തോഷമുണ്ടാകുമ്പോള്‍ രക്തസമ്മര്‍ദം താഴുകയും ഉന്‍മേഷം ഉണ്ടാവുകയും ചെയ്യുന്നു.

രക്തസമ്മര്‍ദം, നെഞ്ചെരിച്ചില്‍, പ്രമേഹം, അള്‍സര്‍, ആസ്ത്മ, തലവേദന പോലുള്ള അസുഖങ്ങള്‍ക്ക് പലപ്പോഴും കാരണം മാനസിക പ്രശ്‌നങ്ങളാണെന്ന് വൈദ്യശാസ്ത്രം സ്ഥിരീകരിച്ചതായി ഞാന്‍ വായിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മനസ്സിനെ ചികിത്സിച്ചു കൊണ്ട് ഇത്തരം പല അവസ്ഥകളില്‍ നിന്നും മോചിതനാവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

ദുര്‍ബല പ്രകൃതത്തോടെ സ്വന്തത്തില്‍ ഒതുങ്ങിക്കൂടുന്ന വ്യക്തികളിലാണ് ഈ രോഗങ്ങള്‍ കാണപ്പെടുന്നത്. വലിയ മാസികാഘാതങ്ങളുണ്ടാകുമ്പോള്‍ അതിനെ അതിജയിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അതവന്റെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. അത് അവന്റെ ഏതെങ്കിലും അവയവത്തില്‍ കേന്ദ്രീകരിക്കുന്നു, മിക്കപ്പോഴും അടിസ്ഥാനപരമായി തന്നെ ദുര്‍ബലമായ അവയവത്തെയാണത് ബാധിക്കുക.

ആരോഗ്യകരമായ നാഡിസംവിധാനത്തോടെ ജീവിക്കുന്നതിന് നാം നിന്തരമുള്ള ചിന്തയും തുടര്‍ച്ചയായ ജോലിയും വെടിയണം. നമ്മുടെ ശരീരത്തിനെന്ന പോലെ മനസ്സിനോടും നമുക്ക് ചില ബാധ്യതകളുണ്ട്. ഒരു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ അതിനെ കുറിച്ച ചിന്തയും നാം അവസാനിപ്പിക്കണം. അവസരം കിട്ടുമ്പോള്‍ ജോലിത്തിരക്കുകളില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ നമുക്ക് കഴിയണം. വാരാന്ത്യത്തിലെ ഒഴിവുകളും മറ്റും അതിനായി നാം ഉപയോഗപ്പെടുത്തണം. ഇങ്ങനെ കിട്ടുന്ന ഒഴിവുകള്‍ നമ്മുടെ ജോലിയുടെ പരിസരത്ത് നിന്ന് അകന്നു നില്‍ക്കാനും ശേഷം ഉന്‍മേഷത്തോടെ ജോലിയിലേക്ക് മടങ്ങാനുമാണ് നാം ശ്രമിക്കേണ്ടത്.

വിവ: നസീഫ്‌

Related Articles