Current Date

Search
Close this search box.
Search
Close this search box.

ഇന്റര്‍നെറ്റ് ഉപയോക്താക്കളോട്

internet.jpg

വിവര സാങ്കേതിക രംഗത്തുണ്ടായ കുതിച്ചു ചാട്ടത്തെ അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് ഇന്നിന്റെ മക്കള്‍. നിത്യജീവിതത്തില്‍ നിന്ന് വേര്‍പെടുത്താനാവാത്ത ഒന്നായിട്ടത് മാറിയിരിക്കുന്നു. ഓരോരുത്തര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും വിമര്‍ശിക്കാനുമുള്ള വലിയ സ്വാതന്ത്ര്യവും ഇന്റര്‍നെറ്റ് ഒരുക്കിയിരിക്കുന്നു. അതിലെ നന്മകളും തിന്മകളും പരസ്പരം കൂടികലര്‍ന്നാണ് നില്‍ക്കുന്നത്. അതുകൊണ്ട് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പല തെറ്റുകളിലും അകപ്പെട്ടു പോകാറുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് താഴെ അക്കമിട്ട് പറയുന്നത്:

1) ഒരാള്‍ക്ക് തന്റെ വ്യക്തിത്വം മറച്ചുവെച്ചു കൊണ്ടു തന്നെ ഇടപെടാന്‍ സാധിക്കുമെന്നത് ഇന്റര്‍നെറ്റ് നല്‍കുന്ന ഒരു സൗകര്യമാണ്. ഇത്തരത്തില്‍ വ്യാജ പേരുകളില്‍ ഇടപെടുന്നവര്‍ തങ്ങള്‍ പറയുന്ന കാര്യത്തില്‍ യാതൊരു സൂക്ഷ്മതയും കൈകൊള്ളില്ല എന്നതാണ് വസ്തുത. തങ്ങളുമായി വിയോജിക്കുന്നവരെയും എതിരഭിപ്രായം പറയുന്നവരെയും എത്ര നീചമായും പ്രതിരോധിക്കാന്‍ അവര്‍ തയ്യാറാകും. നിങ്ങള്‍ പരസ്യവും രഹസ്യവുമായി ചെയ്യുന്ന എല്ലാം അറിയുന്ന അല്ലാഹുവിനെ അവര്‍ സൂക്ഷിക്കട്ടെ. അതിന്റെ പേരില്‍ അല്ലാഹുവിന്റെ അടുക്കലുള്ള ശിക്ഷക്ക് അര്‍ഹരായി തീരുകയാണവര്‍ ചെയ്യുന്നത്.

2) ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന വേദികളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയെന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഒരാളോട് വിയോജിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന്, അഭിപ്രായം ഉന്നയിച്ച ആള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും അയാളുടെ ഉദ്ദേശ്യശുദ്ധിയ കുറ്റപ്പെടുത്തുകയും ചെയ്യരുത്. കാരണം ഒരാളുടെ മാനസിക പ്രേരണകളെ കുറിച്ച് അല്ലാഹുവിന് മാത്രമേ അറിയൂ. അവര്‍ക്കെതിരെ അറിയാത്ത കാര്യത്തില്‍ ആരോപണമുന്നയിക്കുമ്പോള്‍ ഊഹത്തിന്റെ വഴിയിലാണ് നാം സഞ്ചരിക്കുന്നത്. അതിന്റെ പേരില്‍ അല്ലാഹു നമ്മെ ചോദ്യം ചെയ്യുക തന്നെ ചെയ്യും. നാം വിയോജിക്കുന്ന ആശയത്തിന്റെ ന്യൂനതകളെ കുറിച്ചാണ് ചര്‍ച്ച വേണ്ടത്. അല്ലാതെ അത് ഉന്നയിച്ച വ്യക്തിയുടെ ന്യൂനതകളെയും ഉദ്ദേശ്യശുദ്ധിയെയും കുറിച്ചായിരിക്കരുത് നമ്മുടെ അഭിപ്രായ പ്രകടനം. മാന്യമായ അഭിസംബോധനയാണ് ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം. ആളുകള്‍ വളരെ മോശവും വേദനിപ്പിക്കുന്നതുമായ വാക്കുകള്‍ ഉപയോഗിക്കുന്നത് വളരെ ദുഖകരമാണ്. ആക്ഷേപത്തിലും ചീത്തവിളിയിലും അതിരുവിടുന്ന അവര്‍ സ്വന്തത്തെയും സഹോദരങ്ങളെയും പൊതുവികാരത്തെ തന്നെയും വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല, അതുകൊണ്ട് യാതൊരു ഫലവുമില്ല താനും.

3) വളച്ചൊടിച്ചതും കെട്ടിച്ചമച്ചതുമായ നിരവധി പ്രമാണങ്ങളും രേഖകളും ഇന്റര്‍നെറ്റില്‍ വ്യാപകമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത സൂക്ഷമമല്ലാത്തതും വ്യാജവുമായ നിരവധി കണക്കുകളും വിവരങ്ങളും അക്കൂട്ടത്തിലുണ്ടാകും. നാം വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്. നാമായിട്ട് ആ മണ്ണിന്റെ നനവ് വര്‍ധിപ്പിക്കുന്നവരായി മാറരുത്. അതില്‍ നിന്ന് എടുത്തുദ്ധരിക്കുന്നതിലൂടെ ആ തെറ്റിലും തെറ്റിധരിപ്പിക്കലിലും നമ്മള്‍ കൂടി ഭാഗവാക്കാവുകയാണെന്ന് തിരിച്ചറിയുക.

മൊഴിമാറ്റം : നസീഫ്‌

Related Articles