Current Date

Search
Close this search box.
Search
Close this search box.

അവസാന സുജൂദ്

sujood.jpg

ഞാന്‍ എന്റെ നാടിന്റെ കുറച്ചകലത്തുള്ള ഒരു ഇസ്‌ലാമിക സംഘത്തിന്റെ കേന്ദ്രം സന്ദര്‍ശിച്ചു. അവിടെ ഞാന്‍ എന്റെ ചില സുഹൃത്തുക്കളെ കണ്ടു. അപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു: താങ്കള്‍ ഞങ്ങളുടെ കൂടെ വരണോ? എവിടേക്കാണെന്ന് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: ഒരാളുടെ ജനാസ ഒരുക്കുന്നതിനായാണ്.
ഞാന്‍ പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കട്ടെ. അപ്പോള്‍ അവര്‍ പറഞ്ഞു: ഈ മയ്യിത്ത് സച്ചരിതനാണെന്നാണ് ഞങ്ങള്‍ നാട്ടുകാര്‍ വിശ്വസിക്കുന്നത്. അതെന്താണെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ കഥ വിവരിച്ചു.
മരിച്ചയാള്‍ ഈ നാട്ടിലെ വലിയൊരു ഭക്തനാണ്. എപ്പോഴും നല്ലകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും അയാള്‍. അറുപത് വയസുണ്ടായിരുന്ന അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു നല്ല കാര്യത്തിലായിരിക്കെ മരിക്കുകയെന്നത്. അദ്ദേഹം മരിച്ച ദിവസം അദ്ദേഹം രാവിലെ ഞങ്ങളുടെ കൂടെ ജമാഅത്തായി സുബ്ഹി നമസ്‌കരിച്ചു. എന്നും അദ്ദേഹം എല്ലാ നമസ്‌കാരങ്ങള്‍ക്കും ജമാഅത്തായി പള്ളിയിലുണ്ടാകുമായിരുന്നു. -നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇന്ന് ധാരാളം മുസ്‌ലിം സഹോദരങ്ങള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ സമയത്തുള്ള നമസ്‌കാരം എന്നത്.
പ്രഭാത നമസ്‌കാരത്തിന് ശേഷം അദ്ദേഹം വീട്ടില്‍പോയി കുറച്ച് ഭക്ഷണം കഴിച്ചു. ശേഷം മുസ്‌ലിങ്ങളുടെ കൂടെ മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാന്‍ മൈതാനത്തിലെത്തി.
മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തിനിടയില്‍ സുജൂദിലായിരിക്കെ മരണത്തിന്റെ മാലാഖ അദ്ദേഹത്തിന്റെ ആത്മാവിനെ ദൈവത്തിലേക്ക് പിടിച്ചുയര്‍ത്തി. അപ്രകാരം അദ്ദേഹം സാഷ്ടാങ്കത്തിലായിരിക്കെ അല്ലാഹുവിലേക്ക് യാത്രയായി. അതുപോലെ അദ്ദേഹം അവിടെ ഉയില്‍ത്തെഴുന്നേല്‍പിക്കപ്പെടും.
എത്ര അനുഗ്രഹീതമായ മരണമാണ് അദ്ദേഹം വരിച്ചതെന്ന് ആലോചിച്ച് നോക്കുക! നമസ്‌കാരത്തില്‍ സുജൂദിലായിരിക്കെ മരണപ്പെടുക. അതുപോലെ അല്ലാഹുവിന്റെ മുമ്പില്‍ പുനര്‍ജീവിപ്പിക്കപ്പെടുക! എത്ര അനുഗ്രഹീതം.
ഇത്തരം അനുഗ്രഹീതമായ മരണത്തിനായി ഓരോരുത്തരും പരിശ്രമിക്കണം. അതിനായി ആദ്യം ചെയ്യേണ്ടത് നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയെന്നതാണ്. മറ്റൊന്ന് അതിയായ ആഗ്രഹവും പ്രാര്‍ഥനയുമാണ്. അല്ലാഹു നമുക്ക് അനുഗ്രഹീതമായ മരണം നല്‍കട്ടെ…

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles