Current Date

Search
Close this search box.
Search
Close this search box.

അയല്‍പക്കത്തെ ആദരിക്കുക

together.jpg

ഒട്ടനേകം ആരാധനാമുറകള്‍ അതിന്റെ രൂപത്തിലും ശൈലിയിലും കൊണ്ടുനടക്കുന്നവരാണ് മുസ്‌ലിം സമുദായം. ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ ദൈനം ദിന ജീവിതരീതികള്‍ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കപ്പെട്ട സമുദായം. അതുപോലെ മനുഷ്യബന്ധങ്ങളെക്കുറിച്ചും അതിന്റെ പവിത്രതയെക്കുറിച്ചും അത് പാലിച്ചുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒട്ടുവളരെ സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നുമാത്രമല്ല, ആരാധനയെക്കാള്‍ കൂടുതല്‍ ബന്ധങ്ങളെയും കടപ്പാടുകളെയും കുറിച്ച് പറയാനാണ് അതില്‍ കൂടുതല്‍ ഭാഗങ്ങളും ഉപയോഗിച്ചതും. അതില്‍ ഏറ്റവും വിലമതിക്കുന്നതും കാത്തുസൂക്ഷിക്കേണ്ടതുമായ ബന്ധമാണ് നമ്മുടെ അയല്‍പക്ക ബന്ധങ്ങള്‍.

അയല്‍പക്ക ബന്ധം സ്‌നേഹോഷ്മളണമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാനം പ്രവാചകന്റെ ഒരൊറ്റം വചനം മാത്രം നോക്കിയാല്‍ നമുക്ക് മനസ്സിലാകും. .അയല്‍പക്കക്കാരോട് സൗമ്യമായി പറണമെന്നുജിബ്രീല്‍ അ)ഉദേശിച്ചുകൊണ്ടേയിരുന്നപ്പോള്‍ അനന്തരാവകാശം പോലും കൊടുക്കേണ്ടിവരുമോയെന്ന് ഞാന്‍ ഭയപ്പെട്ടു എന്ന് പ്രവാചകന്‍ സ പറഞ്ഞതായി നമുക്ക് ഹദീസുകളില്‍ കാണാം,.അയല്‍പക്ക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദൈവിക പാഠങ്ങളുമായി ഭൂമിയിലേക്കിറങ്ങിയ ജിബ്രീര്‍ (അ) പ്രവാചകനെ നിരന്തരം ഉപേദിശിച്ചിരുന്നുവെന്നര്‍ഥം.

ആരാണ് അയല്‍വാസി എന്നുചോദിച്ചാല്‍ ഒരുപാട് ഉത്തരങ്ങള്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ലഭിക്കുക ഒട്ടും പ്രയാസമില്ല. തൊട്ടട്ടടുത്ത് താമസിക്കുന്നവന്‍ മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകനും സഹയാത്രികനും  റൂം മേറ്റ്‌സും എല്ലാം തന്റെ അയല്‍വാസിയാണ്. അവരോടൊക്കെ നമുക്ക് ഒട്ടേറെ ഉത്തരവാദിത്വങ്ങളുണ്ട്. ആ ഉത്തരവാദിത്തം ചേര്‍ത്തുവെച്ചത് ഇസ്‌ലാമുമായിട്ടാണ്. ഇസ്‌ലാമികാധ്യാപനങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നവനാണ് മുസ്‌ലിം.  നോമ്പും നിസ്‌കാരവും ദാനങ്ങളും മുറപോലെ ചെയ്യുന്ന ഒരു സ്ത്രീയെക്കുറിച്ച് പരാതിയുമായി ഒരു അയല്‍വാസി വന്നപ്പോള്‍ പ്രവാചകന്‍ ആ സ്ത്രീ നരകത്തിലാണെന്നാണ് പറഞ്ഞത്(ബുഖാരി) അതേപോലെ തന്നെ ഒരു സ്ത്രീ അവര്‍ ഫര്‍ളല്ലാതെ മറ്റൊാരു കാര്യവും ചെയ്യാറില്ല. പക്ഷേ അയല്‍വാസികള്‍ അവരെക്കുറിച്ച് നല്ലതുമാത്രം പറയുന്നു. അവരെക്കുറിച്ച് പ്രവാചകന്‍ പഞ്ഞത് അവര്‍ സ്വര്‍ഗത്തിലാണെന്നാണ്  വെറും നിസ്‌കാരവും നോമ്പും പള്ളിയിലെ ഭജനമിരിപ്പുകൊണ്ടും മാത്രം സാധ്യമാവുന്നതല്ല ദീന്‍ എന്നത് എന്നര്‍ഥം.
വിശ്വാസികളുടെ മാതാവായ ആയിശ (റ) ഒരിക്കല്‍ പ്രവാചകനോട് ചോദിച്ചു എനിക്ക് രണ്ട് അയല്‍വാസികളുണ്ട് അവര്‍ക്ക് ആര്‍ക്കാണ് എന്റെ കൈയ്യിലെ സമ്മാനം കൊടുക്കേണ്ടത് എന്ന് ആദ്യം നിന്റെ വാതിലിന് അടുത്തുള്ളവര്‍ക്ക്. എന്നായിരുന്നു പ്രവാചകന്‍ മറുപടി പറഞ്ഞത്. അയല്‍പക്കക്കാരന് ഉപദ്രവമുണ്ടാകുന്ന യാതൊന്നും ഒരു മുസ്‌ലിംമില്‍ നിന്നും ഉണ്ടാവരുതെന്നും പ്രവാചകന്‍ പഠിപ്പിച്ചു. അയല്‍വീടിന്റെ കാഴ്ചയെ മറക്കുന്ന വിധത്തില്‍ തന്റെ വീടിന്‍രെ മതിലോ മരണങ്ങളോ ഉയര്‍ത്തരുതെന്നു പോലും പ്രവാചകന്‍ പഠിപ്പിച്ചു. വിശിഷ്ടമായ വല്ലതും ഉണ്ടാക്കിയാല്‍ അതില്‍ അയല്‍വാസിയെ പരിഗണിക്കണമെന്നു മാത്രമല്ല, അയല്‍വാസിക്കു കൊടുക്കാന്‍ മാത്രം  ഇല്ലെങ്കില്‍ ആ വിഭവവും കൈയില്‍ പിടിച്ച് കുട്ടികളെപ്പോളും അയല്‍ വീടുകളിലേക്ക് അയക്കരുതെന്നാണ് പ്രവാചക പാഠം.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത അയല്‍വാസിയോട് എങ്ങയെല്ലാമായിരിക്കണം പെരുമാറേണ്ടത് എന്നല്ലാതെ ആയല്‍വാസി ഏത് മതസ്ഥനായിരിക്കണം ജാതിക്കാരനായിരിക്കണം  നാട്ടുകാരനായിരിക്കണം എന്നൊന്നും പ്രവാചകന്‍ പറഞ്ഞിട്ടില്ല. നിങ്ങളെല്ലാവരും ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടിട്ടിട്ടുള്ളത് എന്ന് പഠിപ്പിക്കപ്പെട്ട മുസ്‌ലിമിന് ഒരിക്കലും ജാതി മത വംശാ നിറവ്യത്യാസത്തിന്റെ പേരില്‍ മനുഷ്യനെ തരംതിരിക്കാന്‍ കഴിയില്ല. അവനൊരിക്കലും ജാതിയുടെയും മതത്തിന്റെയും പേരില്‍ അയല്‍പക്കബന്ധത്തിനു വേലികെട്ടുന്നവനായിരിക്കില്ല.  പ്രവാചകന്‍ (സ) വഫാത്താകുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ കൈവശമായിരുന്നു എന്നത് ചരിത്രമാണ്,.  അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് തിരുവചനം. ഏക ദൈവത്വം പ്രഘോഷണം ചെ.യ്യാനായി നിയോഗിക്കപ്പെട്ട പ്രവാചകന്‍   വിശപ്പിനും ദാരിദ്രത്തിനും നിസ്സഹായതക്കും മുന്നില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ കെട്ടിയില്ല.  മനുഷ്യത്വം എന്ന വലിയൊരു സന്ദേശത്തിനാണ് ഊന്നല്‍ നല്‍കിയത്.

ഇവിടെ പട്ടിണിക്കാരന്‍ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ അല്ല പ്രവാചകന്‍ പറഞ്ഞത്. മനുഷ്യനായ അയല്‍വാസിയെന്നു മാത്രമാണ് ഇവിടെ ഉദ്ദേശം. ഈ പാഠങ്ങള്‍ നമ്മുടെ മുന്നിലുള്ളപ്പോള്‍ ഏതു രൂപത്തിലാണ് നാം അയല്‍വാസികളോട് പെരുമാറുന്ന്ത്. ഒരുപക്ഷേ നാം അയല്‍പക്കക്കാരോട് ആരോടും വഴക്കിനും വക്കാണത്തിനും പോകുന്നുണ്ടാകില്ല. ആരുമായും ദേഷ്യവും വെറുപ്പും ഉണ്ടാകില്ല. പക്ഷേ ഈ അയല്‍വാസികളെ ഇസ്‌ലാം പറഞ്ഞതുപോലെ ആദരിക്കാന്‍ നമുക്കായിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. പ്രത്യേകിച്ചും അമുസ്‌ലിം സഹോദരങ്ങളുടെ കാര്യത്തില്‍.

ഇന്നും നമ്മുടെ വലിയ ചര്‍ച്ച ഓണസദ്യ കഴിക്കാന്‍ പാടുണ്ടോ ഇല്ലേ എന്നാണ്. ഈ ഓണം ആഘോഷിക്കുന്ന അമുസ്‌ലിം നമ്മുടെ ആരാണ്. നമ്മുടെ അയല്‍വാസിയായ സഹോദരനും സഹോദരിമാരും അവരുടെ മക്കളുമാണവര്‍. നല്ല ഭക്ഷണം ഉണ്ടാക്കിയാല്‍ അയല്‍വീടുകളില്‍ കൊടുക്കണമെന്ന് പ്രവാചകന്‍ നമ്മോട് പറഞ്ഞിട്ടുണ്ട്.  അതില്‍ അമുസ്‌ലിമും പെടും. അപ്പോള്‍ തിരിച്ചിങ്ങോട്ട് കൊടുത്തയക്കുന്ന സ്‌നേഹോപഹാരം നാം എന്തിന്റെ പേരിലാണ് നിരസിക്കേണ്ട്ത്. പരസ്പരം ഭക്ഷണം കൈമാറി സൗഹൃദങ്ങല്‍ പങ്കുവെക്കുക എന്ന പ്രവാചകന്റെ വലിയ പാഠത്തിനു വിരുദ്ധമല്ലേ അത്.  ഭക്ഷണത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് ഏതാനും കറിക്കൂട്ടുകളുടെ രുചി മാത്രമല്ല, അതില്‍ ചേര്‍ത്തുവെച്ച സ്‌നേഹത്തിന്റെ ഇഴയടുപ്പം കൂടിയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനസ്സുകള്‍  തല്‍പ്പര കക്ഷികള്‍ അകറ്റിക്കൊണ്ടേയിരിക്കുമ്പോള്‍ അതില്‍ ചിലപ്പോള്‍ മുസ്‌ലിംകളും അകപ്പെട്ടുപോകുന്നുണ്ടെന്നാണ് ഓണസദ്യയെക്കുറിച്ച ചര്‍ച്ചകള്‍ കാണുമ്പോള്‍ തോന്നുന്നത്.
ഇടക്കിടെയുള്ള അയല്‍പക്ക സന്ദര്‍ശനങ്ങളും പലഹാര കൈമാറ്റങ്ങളും കുശലാന്വേഷണങ്ങളും മതജാതിചിന്തക്കപ്പുറം നിന്ന് കൈമാറ്റം ചെയ്യാന്‍ നാം ശീലിക്കേണ്ടതുണ്ട്. ഇടവെളകളിലെ നമ്മുടെ കാഴ്ചകള്‍ അയല്‍പക്കക്കാരന്റെ സുഖാന്വേഷണങ്ങളെ തേടിചെല്ലണം. പക്ഷേ ആ സംസാരങ്ങളോ കൂടിക്കാഴ്ചകളോ ഒരിക്കലും പരസ്പരം മതവൈര്യം വരുത്തുന്ന തരത്തിലാവാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അപരന്റെ മതചിഹ്നങ്ങളെയോ വിശ്വാസത്തെയോ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ നമ്മുടെ അയല്‍പക്ക സൗഹൃദ ചര്‍ച്ചകളില്‍ ഇടം പിടിച്ചുകൂടാ. പല വര്‍ഗീയ കലാപങ്ങളും ചില പാഠങ്ങല്‍ നമുക്ക് തന്നിട്ടുണ്ട്. അതിലൊന്നാണ് അയല്‍പക്കത്തെ നാം അറിയാതെ പോയത്എന്ന്. കഠാരയുമായി കടന്നുവരുന്ന അക്രമിക്ക് ഞങ്ങള്‍ പലപപോഴും വെറും വെറുക്കപ്പെടേണ്ട അന്യനായ മുസ്‌ലിം മാത്രമായിരുന്നു. അവനൊരിക്കലും അയല്‍വാസിയുടെ കാഴ്ചയെ മറച്ചുകൊണ്ട് മതിലുകളോ മരങ്ങലോ വെച്ചുപിടിപ്പിക്കാന്‍ പാടില്ലെന്നു പ്രഖ്യാപിച്ച പ്രവാചകന്റെ അനുയായി അല്ലായിരുന്നു.  നിത്യേന പള്ളിയിലും മതപഠന കഌസ്സുകളിലും പോയിക്കൊണ്ടേയിരുന്ന നമുക്ക്  അയല്‍ക്കാരന്റെ വീടുവരെ ഒന്നുപോയി കാണാനോ സൗഹൃദം പുതുക്കാനോ നേരമില്ലാതെയായിപ്പോകുമ്പോള്‍ ഇസ്‌ലാമിന്റെ മൂല്യങ്ങളാണ് നമ്മില്‍ നിന്നും  അയല്‍വാസി അറിയാതെ പോകുന്നത്. വിശേഷിച്ചും. അമുസ്‌ലിമായ അയല്‍വാസി സഹോദരന്‍.

ഒരു ജൂതന്‍ തന്റെ വീട് വില്‍ക്കാന്‍ വെച്ചു. അതിന്ന് വസ്തുവിന്റെ വിലയെക്കാള്‍ ഉയര്‍ന്ന വിലയായിരുന്നു ജൂതന്‍ ആവശ്യപ്പെട്ടത്. എന്താണിത്രയും വലിയ തുകയെന്നു ചോദിച്ചു പരിതപിച്ചവരോട് അദ്ദേഹം പറഞ്ഞത്. താങ്ങള്‍ക്ക് എന്റെ വീട് മാത്രമല്ല,  നന്മകള്‍ മാത്രം ഉള്ള എന്റെ അയല്‍വാസിയുടെ  സഹവാസവും കൂടിയാണ്  ഇതു വാങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ മാന്യതക്കുള്ള വിലയാണ് ഞാനിട്ടത് എന്നായിരുന്നു ജൂതന്റെ മറുപടി. ഇബ്‌നു മുബാറക് എന്ന ഇസ്‌ലാമിക പണ്ഡതനായിരുന്നു ആ ജൂതന്റെ അയല്‍വാസി.  ഇങ്ങനെ ആഘോഷവേളകളിലും അല്ലാത്തപ്പോഴും പരസപരം സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന നല്ല അയല്‍പക്ക ബന്ധങ്ങള്‍ മതജാതി ചിന്തക്കപ്പുറം ഉണ്ടാക്കിടെയുക്കാന്‍ നമുക്കാവണം. മാനവലോകത്തിന്റെ ഐക്യസന്ദേശം വിളംബരം ചെയ്യുന്ന ഹജ്ജും ഓണവും ഒന്നിച്ചു വന്ന ഈ ദിനത്തില്‍ ആ സന്ദേശം പകരാന്‍ നമുക്കാവട്ടെ

Related Articles