Current Date

Search
Close this search box.
Search
Close this search box.

അകറ്റി നിര്‍ത്താം, ഉത്കണ്ഠയെ

tyhj;'.jpg

ഉത്കണ്ഠ എന്നത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഘടകമാണ്. ഈ ഭൂമുഖത്ത് ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അവരുടേതായ ഉത്കണ്ഠകളും വിഷമങ്ങളും പറയാനുണ്ടാവും. നമ്മള്‍ എത്രമാത്രം വിഷമിക്കേണ്ടതുണ്ട് എന്നതിന് നമുക്ക് പരിമിതികളുണ്ട്. വിഷമങ്ങള്‍ നമ്മെ നിരാശയിലേക്ക് നയിക്കാതെ സൂക്ഷിക്കേണ്ടതുണ്ട്.

ചിലയാളുകള്‍ ഉത്കണ്ഠകളും ആകാംക്ഷകളും ഒഴിവാക്കാന്‍ വളരെ പ്രയാസപ്പെടാറുണ്ട്. അത്തരം ആളുകള്‍ ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെടും. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഓടിപ്പോയാല്‍ അവരുടെ വിഷമതകള്‍ വര്‍ധിക്കുകയാണ് ചെയ്യുക.

എങ്ങനെയാണ് നാം ഉത്കണ്ഠകളെ നേരിടേണ്ടത്?
യുക്തിസഹവും വ്യക്തവുമായി നാം നമ്മുടെ ആകാംക്ഷകളെ നേരിടണം. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ന് പലരും ആകുലരാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും സമൂഹത്തിലൂടെ പരിഹരിക്കപ്പെടില്ല. അതിനാല്‍ തന്നെ ഇവയെക്കുറിച്ചുള്ള വേവലാതി നമ്മുടെ മനസ്സില്‍ ആകാംക്ഷയും ഉത്കണ്ഠയും വര്‍ധിപ്പിക്കുക മാത്രമേ ചെയ്യൂ.

നാം എപ്പോഴും ചെയ്യേണ്ട ഒരു കാര്യമാണ് ഉത്കണ്ഠകളെ നമ്മുടെ നിയന്ത്രണത്തിലാക്കുക എന്നത്. എന്നാല്‍, എല്ലായ്‌പ്പോഴും നമുക്ക് ഇതിന് സാധിച്ചെന്ന് വരില്ല. നമുക്കെല്ലാവര്‍ക്കും ഓരോ മോഹങ്ങള്‍ കാണും. അവ ആര്‍ജിച്ചെടുക്കാന്‍ നാം ഓരോരുത്തരും തീവ്രമായി ശ്രമിക്കാറുമുണ്ട്. എന്നാല്‍ ഇതിനിടയില്‍ നാം വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. നമുക്ക് നിലവില്‍ ഉള്ളതില്‍ നിന്നുള്ള നന്മ നാം കാണുന്നില്ല.

അതുപോലെ തന്നെ നമുക്കെല്ലാവര്‍ക്കും ചില നേട്ടങ്ങളും അംഗീകാരങ്ങളും ഉണ്ടാകും. അതില്‍ നമ്മള്‍ അഭിമാനം കൊള്ളാറുമുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തടയുന്നതിന് ഇതു കാരണമാകാതെ നാം സൂക്ഷിക്കേണ്ടതുണ്ട്. അതായത് അഭിമാന നേട്ടങ്ങളില്‍ മതിമറന്ന് അഹങ്കാരികളാവരുത്. അങ്ങനെ വന്നാല്‍ പിന്നീട് നാം ഖേദിക്കേണ്ടി വരും. അവസാനമായി നമ്മള്‍ മനസ്സിലാക്കേണ്ട കാര്യമാണ്, എല്ലാവര്‍ക്കും എന്തു നല്‍കണമെന്നും നല്‍കേണ്ട എന്നും തീരുമാനിക്കുന്നത് അല്ലാഹുവാണ്. അതിനാല്‍ അല്ലാഹുവില്‍ നാം പൂര്‍ണമായും ഭരമേല്‍പ്പിക്കുക. അവന്‍ ഉദ്ദേശിക്കുന്നവരെയാണ് അവന്‍ തന്റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നത്.

 

 

 

Related Articles