Sunnah

സ്വഹീഹുല്‍ ബുഖാരിക്കെതിരെയുള്ള ആധുനിക വിമര്‍ശനങ്ങള്‍

പുതിയ കാലത്തെ ഹദീസ് വിമര്‍ശനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, സ്വഹീഹുല്‍ ബുഖാരിയെ കേന്ദ്രീകരിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമാണ് പരിശോധിക്കപ്പെടേണ്ടത്. ഇമാം ബുഖാരിയുടെ സ്വഹീഹിന് വിശ്വാസികള്‍ക്കിടയില്‍ മഹത്തായ സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി രംഗത്തെത്തിയവരാണവര്‍. വിശ്വാസികള്‍ക്കിടയിലെ വിശ്വാസത്തെ പൊളിച്ച് പ്രവാചക സുന്നത്തിന്റെ മഹാത്മ്യം നിഷേധിക്കാനുള്ള കുടില തന്ത്രം. പരിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും പരസ്പരപൂരകങ്ങളാണെന്ന് മനസ്സിലാക്കി ഇസ്‌ലാം ദീനിനെ ലോകത്ത് നിന്ന് ഇല്ലായ്മ ചെയ്യുന്നതിന് രൂപമെടുത്തവരാണവര്‍. അഥവാ ഇസ്‌ലാമിനെ നശിപ്പിക്കുകയെന്നതാണ് ഒന്നാമതായി ലക്ഷ്യം വെക്കുന്നത്.

ആദ്യമായി ഇതിനായി ഇറങ്ങി തിരിച്ചത് ഓറിയന്റലിസ്റ്റുകളാണ്. ഇസ്‌ലാം മതത്തെ ദീനീ രംഗത്ത് നിന്ന് അകറ്റി നിര്‍ത്തി, ജൂത ക്രൈസ്തവ മതങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി പ്രവാചക സുന്നത്തുകള്‍ക്കെതിരെ പൊതുവായും സ്വഹീഹുല്‍ ബുഖാരിയെ കേന്ദ്രീകരിച്ച് പ്രത്യേകിച്ചും വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയാണ്. വിഷയാസ്പദമായ പഠനങ്ങള്‍ നടത്തിയാണ് ഇതിലവര്‍ മുന്നേറുന്നത്. ചില മുസ്‌ലിംകള്‍ ഈ കുഴിയില്‍ വീണുപോകുന്നുമുണ്ട്.

വിശ്വാസപരമായ മദ്ഹബുകള്‍ തങ്ങളുടെ മദ്ഹബുകളുടെ വിശ്വാസത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗിമായി ചില ഹദീസുകള്‍ നിരാകരിക്കുന്നു. തങ്ങളുടെ മദ്ഹബീ വീക്ഷണത്തിനെതരായത് കൊണ്ട്, വഴിപിഴച്ച ചിന്താധാരകള്‍ സ്വഹീഹുല്‍ ബുഖാരിക്കെതരെ തിരിഞ്ഞ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുതായി കാണാം. ‘മുഅതസലികള്‍’ ശുപാര്‍ശകളുമായി ബന്ധപ്പെട്ട ഹദീസുകള്‍, വന്‍പാപം ചെയ്തവര്‍ ശാശ്വതമായി നരകത്തിലാണെന്ന തങ്ങളുടെ വിശ്വാസത്തിനെതിരായതിനാല്‍ നിഷേധിക്കുന്നു. അതുപോലെ, അള്ളാഹുവിന്റെ തീരുമാന പ്രകാരമാണ് മനുഷ്യരുടെ ഓരോ പ്രവര്‍ത്തനവും സംഭവിക്കുന്നതെന്ന് മനസ്സിലാക്കി മുഅതസലികള്‍ ‘ഖദ്‌റുമായി’ ബന്ധപ്പെട്ട ഹദീസുകളും തള്ളുന്നു. വഴിപിഴച്ച ചിന്താധാരയായ ഖവാരിജുകള്‍ സമാന രീതിയില്‍ ഹദീസ് നിഷേധ പ്രവണതക്കൊപ്പം നില്‍ക്കുന്നു.

ആധുനിക വിമര്‍ശകര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍:

ഒന്ന്: തെറ്റ് കുറ്റങ്ങളില്‍ നിന്ന് സുരക്ഷിതനായ ഒരു മനുഷ്യനല്ല ബുഖാരി, തെറ്റുകളും ശരിയും സംഭവിക്കാനിടയുള്ള ഒരു മനുഷ്യന്‍. ആയതിനാല്‍ അദ്ദേഹം തയ്യാറാക്കിയ ഗ്രന്ഥത്തിനെങ്ങെനയാണ് വിശ്വാസ്യത കല്‍പ്പിക്കുക?
ഒരാള്‍ പാപ സുരക്ഷിതനെല്ലെന്നത് കൊണ്ട് അയാള്‍ ചെയ്യുന്നതെല്ലാം അബന്ധമാണെന്ന് പറയാന്‍ കഴിയില്ല. അബന്ധങ്ങള്‍ സംഭവിക്കാനുളള സാധ്യതയുണ്ടെന്ന് പറയാം. എന്നാല്‍, ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി ചെയ്തവര്‍ നമുക്ക് ചുറ്റുമുണ്ട്. തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയാത്ത വിധത്തിലാണ് അത് പണികഴിച്ചുട്ടുളളത്. മനുഷ്യ പ്രവര്‍ത്തനങ്ങള്‍ എത്ര നന്നായി ചെയ്താലും തെറ്റില്‍ നിന്ന് മുക്തമാവികയില്ലെന്നത് യാഥാര്‍ഥ്യമാണ്. ഇത് മനുഷ്യ ബുദ്ധി അംഗീകരിക്കുന്നതാണ്. പക്ഷേ, അബദ്ധം സംഭവിച്ചുട്ടുണ്ടെന്ന് വാദിക്കുന്നവര്‍ അതിനെ ബലപ്പെടുത്തുന്ന തെളിവുകള്‍ കൊണ്ട് വരേണ്ടതാണ്. പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കേവലമായി ഉന്നയിക്കുന്നത് സംഗതമായിട്ടുളളതല്ല. ആയതിനാല്‍, ഇമാം ബുഖാരി പാപ സുരക്ഷിതനല്ലെന്നത്് അദ്ദേഹത്തിന്റെ സ്വഹീഹിനെ സ്വീകരുക്കാതിരിക്കാനുളള ന്യായമല്ല.
സൂക്ഷമാര്‍ഥത്തില്‍ വിലയിരുത്തി പരിശോധിച്ച് നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന ചെറിയ തെറ്റുകള്‍ വിശ്വാസയോഗ്യമല്ലെന്ന് പറയുന്നതും ശരിയല്ല. കാരണം, തെറ്റുകള്‍ വിരളവും ശരികള്‍ ഒരുപാടുമാണ്. അത്‌കൊണ്ട് പണ്ഡിതന്മാര്‍ സ്വഹീഹുല്‍ ബുഖാരിക്കെതിരെയുള്ള ചെറിയ തെറ്റുകള്‍ പരിഗണനാ വിഷയമാക്കുന്നില്ല. ശരികളുടെ സമുദ്രത്തില്‍ ചെറിയ തെറ്റുകള്‍ക്കെന്ത് സ്ഥാനം!

ഹദീസ് സ്വീകരിക്കുന്നതില്‍ മറ്റൊരാളും വ്യവസ്ഥ ചെയ്യാത്ത നിബന്ധനകളാണ് ഇമാം ബുഖാരി നിശ്ചയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഇത്തരത്തിലുളള സൂക്ഷമ മാനദണ്ഡങ്ങള്‍, സംശയത്തിന്റെ നിഴലിലുളള ഒരുപാട് ഹദീസുകള്‍ ഒഴിവാക്കുന്നതിന് കാരണമായിട്ടുണ്ട്. ഹദീസ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഇമാം ബുഖാരി രണ്ട് റകഅത്ത് നമസ്‌ക്കരിക്കാറുണ്ടായിരിന്നു. അത്രയും സൂക്ഷമതയിലായിരിന്നു ഇമാം ബുഖാരി ഹദീസുകള്‍ രേഖപ്പെടുത്തിയുരുന്നത്. ഫര്‍ബരി പറയുന്നു: മുഹമ്മദ് ബ്ന്‍ ഇസ്മാഈല്‍ ബുഖാരി എന്നോട് പറഞ്ഞു; ‘കുളിച്ച് ശുദ്ധു വരുത്തി രണ്ട് റകഅത്ത് നമസ്‌ക്കരിച്ച് കൊണ്ടല്ലാതെ സ്വഹീഹില്‍ ഹദീസ് രേഖപ്പെടുത്താറില്ല’. ഇമാം ബുഖാരി സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഹദീസ് റിപ്പോര്‍ട്ട് ചെയ്യാറുളളത്. ഇതിനായി അദ്ദേഹം ഒരുപാട് വര്‍ഷങ്ങള്‍ ചെലവഴിച്ചു. അദ്ദേഹം പറയുന്നു: പതിനാറ് വര്‍ഷങ്ങള്‍ കൊണ്ടാണ് ഞാനെന്റെ സ്വഹീഹ് രചിച്ചത്. അതില്‍ ആറ് ലക്ഷം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനെ എനിക്കും അളളാഹുവുനും ഇടയിലുളള തെളിവാക്കിയുരിക്കുന്നു.

ഇമാം ബുഖാരി അക്കാലത്തെ പ്രഗല്‍ഭ പണ്ഡിതന്മാര്‍ക്ക് മുന്നിലാണ് തന്റെ ‘ജാമിഉല്‍ സ്വഹീഹി’നെ അവതരിപ്പിച്ചത്. ഉക്കൈലി പറയുന്നു: ഇമാം ബുഖാരി ‘ജാമിഉല്‍ സ്വഹീഹ്’ എഴുതി കഴിഞ്ഞപ്പോള്‍ പണ്ഡിതന്മാരായ അലി ബ്‌നു മദീനി, യഹ്‌യ ബ്‌നു മഈന്‍, അഹ്മദ് ബ്ന്‍ ഹമ്പല്‍ തുടങ്ങിയവരുടെ കൈകളിലേക്കാണ് കൈമാറിയത്. അവരത് പരിശോധിച്ച് നോക്കി പറഞ്ഞു; നാല് ഹദീസുകളൊഴികെ നിന്റെ ഗ്രന്ഥം വസ്തുതാപരമാണ്.

ഇമാം ബുഖാരിയില്‍ നിന്ന് ധാരാളം ശിഷ്യന്മാര്‍ ഹദീസ് സ്വീകരിച്ചിട്ടുണ്ട്. ഫര്‍ബരി പറയുന്നു: ബുഖാരിയില്‍ നിന്ന് ഒമ്പതിനായിരം പേര്‍ ഹദീസ് കേട്ടിട്ടുണ്ട്. അതിനേക്കാള്‍ കൂടുതലാണെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. ഇവര്‍ സ്വഹീഹിന് ഏറ്റവും വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുളളത്. ഓരോ വാക്യങ്ങളായും ഓരോ അക്ഷരങ്ങളായുമായാണ് അവരത് വായിച്ചെടുത്തത്. അത്രയും സൂക്ഷമതയിലാണ് സ്വഹീഹിനെ അവര്‍ കൈകാര്യം ചെയ്തത്. സ്വഹീഹ്, ഇമാം ബുഖാരിയില്‍ മാത്രം പരിമിതമാവുന്നില്ല. അദ്ദേഹത്തിന്റെ ശൈഖ്മാരുടെയും ശിഷ്യന്മാരുടെയും ബന്ധുക്കളുടെയും ശക്തമായ പിന്തുണയിലൂടെയാണ് സ്ഥിരപ്പെട്ടിട്ടുളളതാണ്. മുസ്‌ലിം സമുദായം ഒന്നടങ്കം ഇമാം ബുഖാരിയുടെ സ്വഹീഹിനെ അഭിപ്രായ ഐക്യത്തോടെ സ്വീകരിച്ചിരിക്കുന്നു. ഇമാം നവവി പറയുന്നു: പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും വശ്വാസ യോഗ്യമായ ഗ്രന്ഥങ്ങളാണ് ഇമാം ബുഖാരിയുടെയും ഇമാം മുസ്‌ലിമിന്റെയും സ്വഹീഹെന്നതില്‍ പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു. മുസ്‌ലിം സമുദായമത് ഉള്‍ക്കൊണ്ടിരിക്കുന്നു.

(തുടരും)

അവംലംബം: അല്‍ഫുര്‍ഖാന്‍

വിവ.അര്‍ശദ് കാരക്കാട്‌

Facebook Comments
Related Articles
Show More

Check Also

Close
Close
Close