Current Date

Search
Close this search box.
Search
Close this search box.

തേനിന്റെ മഹത്വം

honey.jpg

വിവിധ അസുഖങ്ങള്‍ക്ക് അത്യുത്തമമായ ഒരു ഔഷധമാണ് തേന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. തേനിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചും മഹത്വത്തെകക്കുറിച്ചും നാം വിവിധയിടങ്ങളില്‍ നിന്നും കേട്ടും വായിച്ചും മനസ്സിലാക്കിയിട്ടുണ്ട്. പ്രവാചക കാലത്തും തേനിന്റെ വിശേഷണങ്ങള്‍ എടുതത്തുപറഞ്ഞിരുന്നതായി നമുക്ക് കാണാം. അത്തരം ഹഥീസുകളുമുണ്ട്. അബൂ സഅദ് കുദ്‌രി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കല്‍ ഒരാള്‍ പ്രവാചകന്റെ അടുത്തേക്ക് വന്നു.

തന്റെ സഹോദരന് ഉദരസംബന്ധമായ ചില അസ്വസ്തതകള്‍ ഉണ്ടെന്നാണ് അദ്ദേഹം നബിതിരുമേനിയെ അറിയിച്ചത്. തുടര്‍ന്ന് പ്രവാചകന്‍ പറഞ്ഞു: അവന് തേന്‍ നല്‍കുക. അങ്ങിനെ അദ്ദേഹം തന്റെ സഹോദരന് തേന്‍ നല്‍കി. എന്നാല്‍ അസുഖം മാറിയില്ല. ഇക്കാര്യം പ്രവാചകനെ അറിയിച്ചു. തുടര്‍ന്ന് മൂന്ന് പ്രാവശ്യവും അദ്ദേഹം തേന്‍ നല്‍കാന്‍ പറഞ്ഞു. തുടര്‍ന്ന് പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിനറിയാം നിന്റെ സഹോദരന്റെ ഉദരത്തിന് അസ്വസ്ഥതകള്‍ ഉണ്ടെന്ന്. തുടര്‍ന്ന് പ്രവാചകന്‍ അദ്ദേഹത്തെ തേന്‍ കുടിപ്പിച്ചു.(മുസ്‌ലിം)

Related Articles