Current Date

Search
Close this search box.
Search
Close this search box.

സ്വകാര്യസ്വത്തും പൊതു സ്വത്തും

private-property.jpg

عَنْ أَبِى سَعِيدٍ الْخُدْرِىِّ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ : إِنَّ هَذَا الْمَالَ خَضِرَةٌ حُلْوَةٌ فَمَنْ أَخَذَهُ بِحَقِّهِ وَوَضَعَهُ فِى حَقِّهِ فَنِعْمَ الْمَعُونَةُ هُوَ وَمَنْ أَخَذَهُ بِغَيْرِ حَقِّهِ كَانَ كَالَّذِى يَأْكُلُ وَلاَ يَشْبَعُ .

അബൂസഈദില്‍ ഖുദ്‌രിയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: തീര്‍ച്ചയായും ഈ സമ്പത്ത് പച്ചപ്പും മാധുര്യവുമുള്ളതാണ്. ന്യായപ്രകാരം ഒരാള്‍ അത് നേടുകയും ന്യായമായ ആവശ്യത്തിനായി വിനിയോഗിക്കുകയും ചെയ്താല്‍ അതെത്ര നല്ല സഹായമാണ്. എന്നാല്‍ ഒരാള്‍ അന്യായമായിട്ടാണ് അതെടുക്കുന്നതെങ്കില്‍ അവന്‍ എത്ര തിന്നിട്ടും വയറു നിറയാത്തവനെപ്പോലെയാണ് (മുസ്‌ലിം)

خَضِرَةٌ : പച്ചപ്പ്
حُلْوَةٌ : മാധുര്യം  
أَخَذَ : എടുത്തു
حَقٌّ : ന്യായം, സത്യം, അവകാശം, ബാധ്യത
وَضَعَ : വെച്ചു (വിനിയോഗിച്ചു)  
مَعُونَةٌ : സഹായം   
يَشْبَعُ : വിശപ്പ് മാറുന്നു, വയറ് നിറയുന്നു

സമ്പത്ത് അല്ലാഹുവിന്റെ സമ്മാനങ്ങളിലൊന്നാണ്. അതിനെ അവന്‍ ജീവിതത്തിന്റെ സുഗമമായ നിലനില്‍പിനും മുന്നോട്ടുപോക്കിനും ആവശ്യങ്ങള്‍ നേടാനും നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ സൗഭാഗ്യം കരസ്ഥമാക്കാനുമുള്ള ഒരു ഉപാധിയാക്കി.  നബി(സ) പറഞ്ഞു: സച്ചരിതനായ വ്യക്തിക്ക് നല്ല സമ്പത്ത് ഏറെ അനുഗ്രഹം തന്നെ.(1)

പ്രവാചകന്‍ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ, ഞാന്‍ ജീവിക്കുന്ന ഈ ദുന്‍യാവ് എനിക്ക് അനുഗുണമാക്കിത്തരേണമേ. ഞാന്‍ മടങ്ങിപ്പോകേണ്ട പരലോകവും എനിക്ക് അനുകൂലമാക്കിത്തരേണമേ.(2)

സമ്പത്ത്  ജനസേവനത്തിനുള്ള ഒരു മാര്‍ഗമാണ്. സുബൈറുബ്‌നുല്‍ അവ്വാം(റ) പറഞ്ഞു: തീര്‍ച്ചയായും സമ്പത്തില്‍ സല്‍കര്‍മങ്ങളുണ്ട്. കുടുംബബന്ധം ചേര്‍ക്കലുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധനം ചെലവഴിക്കലുണ്ട്. സല്‍സ്വഭാവത്തിനുള്ള സഹായവും ഉണ്ട്.

അതിനാല്‍ സമ്പത്ത് സംരക്ഷിക്കുക എന്നത് ഇസ്‌ലാം മഹത്തായ ഒരു ലക്ഷ്യവും അനിവാര്യതയുമായി നിശ്ചയിച്ചു. കാരണം അതുമുഖേന ധാരാളം പ്രയോജനങ്ങളുണ്ട്. സമ്പത്ത് നശിപ്പിക്കുന്നതില്‍ ധാരാളം ദോഷങ്ങളുമുണ്ട്. രക്തവും അഭിമാനവും പോലെ പവിത്രമാണ് സമ്പത്തെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. വിടവാങ്ങല്‍ ഹജ്ജില്‍ പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ രക്തവും സമ്പത്തും നിങ്ങള്‍ക്ക് പവിത്രമാണ്. ഈ നാട്ടിലെ, ഈ മാസത്തിലെ, ഈ ദിനത്തിന്റെ പവിത്രത പോലെ.(3)

ജനങ്ങളുടെ സ്വകാര്യസ്വത്തിന്റെയും പൊതുസ്വത്തിന്റെയും കാര്യത്തില്‍ അതിക്രമം കാണിക്കുന്നത് അല്ലാഹു നിരോധിച്ചു. അല്ലാഹു പറഞ്ഞു: വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം  അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത് (അന്നിസാഅ് 29).

സ്വകാര്യ സ്വത്ത് എന്ന് പറഞ്ഞാല്‍ ഏതെങ്കിലും വ്യക്തിയുടെയോ നിര്‍ണിത വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ളതാണ്. അത് അക്രമത്തിലൂടെ കരസ്ഥമാക്കാന്‍ പാടില്ല. നബി(സ) പറഞ്ഞു: ഒരാള്‍ മറ്റൊരാളുടെ ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ അക്രമത്തിലൂടെ കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ അത് ഏഴു ഭൂമികളായി അവന്റെ കഴുത്തില്‍ അണിയപ്പെടും.(4)

അതിനേക്കാള്‍ ചെറിയ വസ്തുക്കള്‍ അന്യായമായി കൈവശപ്പെടുത്തുന്നതും നബി(സ) നിരോധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഒരാള്‍ അവന്റെ സഹോദരന്റെ വടിപോലും അവന്റെ തൃപ്തിയില്ലാതെ എടുക്കാന്‍ പാടില്ല.(5)

ജനങ്ങളുടെ സ്വത്തിനുള്ള പവിത്രത കാരണമായി മറ്റുള്ളവരുടെ സമ്പത്തിനെ നിസ്സാരമാക്കുന്ന എല്ലാ പ്രവണതകളെയും ഇസ്‌ലാം നിരോധിച്ചു. ഇടപാടുകളില്‍ വഞ്ചന നിരോധിച്ചു. നബി(സ) പറഞ്ഞു: നമ്മെ വഞ്ചിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.(6)

അളവില്‍ കൃത്രിമത്വം കാണിക്കുന്നത് നിരോധിച്ചു. അല്ലാഹു പറഞ്ഞു: കള്ളത്താപ്പുകാര്‍ക്ക് നാശം. അവര്‍ ജനങ്ങളില്‍ നിന്ന് അളന്നെടുക്കുമ്പോള്‍ തികവ് വരുത്തും. എന്നാല്‍ ജനങ്ങള്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവ് വരുത്തുകയും ചെയ്യും. (അല്‍മുത്വഫ്ഫിഫീന്‍ 1 – 3)

കൈക്കൂലി നിരോധിച്ചു. അതിനെ അങ്ങേയറ്റം വെറുക്കപ്പെട്ട കാര്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറഞ്ഞു: കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും നബി(സ) ശപിച്ചിരിക്കുന്നു.(7)

ജനങ്ങള്‍ക്ക് ദ്രോഹകരമായ എല്ലാ നിയമവിരുദ്ധ സമ്പാദ്യങ്ങളെയും ഇസ്‌ലാം നിരോധിച്ചു. മോഷണം, ചൂത്, ലോട്ടറി തുടങ്ങിയവ അതില്‍ പെടുന്നു. അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചിക വൃത്തിയില്‍ പെട്ട മാലിന്യമാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ വര്‍ജിക്കുവിന്‍. നിങ്ങള്‍ വിജയിച്ചേക്കാം (അല്‍മാഇദ 90).

പൊതുസ്വത്തിനെയും ഇസ്‌ലാം പവിത്രമായി കാണുന്നു. ജനങ്ങളുടെ പൊതുവായ ഗുണത്തിന് വേണ്ടി മാറ്റിവെക്കപ്പെട്ട സമ്പത്താണ് അതുകൊണ്ടുദ്ദേശ്യം. അതിന്റെ ഉടമസ്ഥവകാശം എല്ലാവര്‍ക്കുമാണ്. അതിനോട് കാണിക്കുന്ന ദ്രോഹം എല്ലാവരെയും ദ്രോഹിക്കലാണ്. പള്ളികള്‍, സ്‌കൂളുകള്‍, പാര്‍ക്കുകള്‍, പുന്തോപ്പുകള്‍, റോഡുകള്‍, ലൈബ്രറികള്‍ തുടങ്ങിയവ പൊതുസ്വത്തിന് ഉദാഹരണങ്ങളാണ്. രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളും സ്ഥാപനങ്ങളും അതിന്റെ നേട്ടങ്ങളുമെല്ലാം അപ്രകാരം തന്നെ. ഇതിനെയൊന്നും അക്രമിക്കാന്‍ പാടില്ല.     പൊതു സ്വത്ത് സംരക്ഷിക്കലും അതിനെ ദ്രോഹിക്കാതിരിക്കലും എല്ലാവരുടെയും ബാധ്യതയാണ്. അതില്‍ വീഴ്ച വരുത്തുന്നത് സാമൂഹ്യദ്രോഹമാണ്.

പൊതുസ്വത്ത് സംരക്ഷിക്കുന്നതിന് വിവിധ രൂപങ്ങളുണ്ട്. അതിലൊന്ന് ഉദ്യോഗസ്ഥര്‍ അവരുടെ ബാധ്യത പൂര്‍ണമായി നിറവേറ്റലാണ്. ഉദ്യോഗസ്ഥന്‍ അയാളുടെ കീഴിലുള്ള പൊതുസ്വത്ത് സംരക്ഷിക്കണം. അത് അനുയോജ്യമായ വിധത്തില്‍ മാത്രമേ അവന്‍ ഉപയോഗിക്കാവൂ. അവയെ ഒരിക്കലും അശ്രദ്ധമായി കൈകാര്യം ചെയ്യാവതല്ല. അത് അവനില്‍ ഏല്‍പിക്കപ്പെട്ട അമാനത്താകുന്നു. അല്ലാഹു പറഞ്ഞു: അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു, നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. (അന്നിസാഅ് 58)

നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ സമ്പത്തില്‍ (പൊതുസ്വത്തില്‍) അന്യായമായി കൈകടത്തുന്നവന് അന്ത്യനാളില്‍ നരകം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു (8)

നബി(സ) പറഞ്ഞു: നിന്നെ വിശ്വസിച്ചേല്‍പിച്ചവന് ആ സൂക്ഷിപ്പുമുതല്‍ തിരിച്ചുകൊടുക്കുക. നിന്നെ വഞ്ചിച്ചവനെ നീ വഞ്ചിക്കരുത്.(9)

പൊതുസ്വത്തും ഉദ്യോഗവും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനെ കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രവാചകന്‍ ഒരാളെ സകാത്ത് ശേഖരിക്കാനായി നിയോഗിച്ചു. തിരിച്ചുവന്നപ്പോള്‍ അയാള്‍ പറഞ്ഞു ഇത് നിങ്ങള്‍ക്കുള്ളതാണ്. ഇത് എനിക്ക് സമ്മാനമായി കിട്ടിയതാണ്. തുടര്‍ന്ന് നബി(സ) മിമ്പറില്‍ കയറി അല്ലാഹുവിനെ സ്തുതിച്ച ശേഷം പറഞ്ഞു: നാം നിയോഗിക്കുകയും എന്നിട്ട് ഇത് നിങ്ങള്‍ക്കുള്ളതാണ്, ഇത് എനിക്ക് സമ്മാനമായി നല്‍കപ്പെട്ടതാണ് എന്ന് പറയുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ സ്ഥിതിയെന്താണ്? അവന്‍ അവന്റെ പിതാവിന്റെ വീട്ടിലോ മാതാവിന്റെ വീട്ടിലോ ഇരിക്കുകയും, എന്നിട്ട് അവന് വല്ലതും സമ്മാനമായി ലഭിക്കുമോ ഇല്ലേ എന്ന് നോക്കാമായിരുന്നില്ലേ.(10)

…….. ………… ……….
1.عن مُوسَى بْنُ عَلِيِّ بْنِ رَبَاحٍ، قَالَ: سَمِعْتُ أَبِي يَقُولُ: سَمِعْتُ عَمْرَو بْنَ الْعَاصِ، يَقُولُ: بَعَثَ إِلَيَّ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَتَيْتُهُ فَأَمَرَنِي أَنْ آخُذَ عَلَيَّ ثِيَابِي  وَسِلَاحِي، ثُمَّ آتِيَهُ قَالَ: فَفَعَلْتُ، ثُمَّ أَتَيْتُهُ وَهُوَ يَتَوَضَّأُ فَصَعَّدَ فِيَّ النَّظَرَ، ثُمَّ طَأْطَأَ، ثُمَّ قَالَ: ” يَا عَمْرُو إِنِّي أُرِيدُ أَنْ أَبْعَثَكَ عَلَى جَيْشٍ فَيُغْنِمُكَ اللهُ وَيُسْلِمُكَ، وَأَرْغَبُ لَكَ رَغْبَةً صَالِحَةً مِنَ الْمَالِ “، فَقُلْتُ: يَا رَسُولَ اللهِ، إِنِّي لَمْ أُسْلِمْ رَغْبَةً فِي الْمَالِ، وَلَكِنْ أَسْلَمْتُ رَغْبَةً فِي الْإِسْلَامِ وَأَنْ أَكُونَ مَعَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ لِي: ” يَا عَمْرُو: نِعْمَ الْمَالُ الصَّالِحُ لِلرَّجُلِ الصَّالِحِ (شعب الإيمان – بيهقي)

2.   عَنْ أَبِى هُرَيْرَةَ قَالَ كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يَقُولُ « اللَّهُمَّ أَصْلِحْ لِى دِينِىَ الَّذِى هُوَ عِصْمَةُ أَمْرِى وَأَصْلِحْ لِى دُنْيَاىَ الَّتِى فِيهَا مَعَاشِى وَأَصْلِحْ لِى آخِرَتِى الَّتِى فِيهَا مَعَادِى وَاجْعَلِ الْحَيَاةَ زِيَادَةً لِى فِى كُلِّ خَيْرٍ وَاجْعَلِ الْمَوْتَ رَاحَةً لِى مِنْ كُلِّ شَرٍّ » (مسلم)

3.   إِنَّ دِمَاءَكُمْ وَأَمْوَالَكُمْ حَرَامٌ عَلَيْكُمْ كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا (مسلم)

4.    عَنْ هِشَامِ بْنِ عُرْوَةَ عَنْ أَبِيهِ أَنَّ أَرْوَى بِنْتَ أُوَيْسٍ ادَّعَتْ عَلَى سَعِيدِ بْنِ زَيْدٍ أَنَّهُ أَخَذَ شَيْئًا مِنْ أَرْضِهَا فَخَاصَمَتْهُ إِلَى مَرْوَانَ بْنِ الْحَكَمِ. فَقَالَ سَعِيدٌ أَنَا كُنْتُ آخُذُ مِنْ أَرْضِهَا شَيْئًا بَعْدَ الَّذِى سَمِعْتُ مِنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ وَمَا سَمِعْتَ مِنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « مَنْ أَخَذَ شِبْرًا مِنَ الأَرْضِ ظُلْمًا طُوِّقَهُ إِلَى سَبْعِ أَرَضِينَ » (متفق عليه)

5.    عَنْ أَبِي حُمَيْدٍ السَّاعِدِيِّ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ” لَا يَحِلُّ لِلرَّجُلِ أَنْ يَأْخُذَ عَصَا أَخِيهِ بِغَيْرِ طِيبِ نَفْسِهِ ” (أحمد).

6.    عَنْ أَبِى هُرَيْرَةَ : أَنَّ النَّبِىَّ -صلى الله عليه وسلم- مَرَّ بِرَجُلٍ يَبِيعُ طَعَامًا فَأَعْجَبَهُ فَأَدْخَلَ يَدَهُ فِيهِ ، فَإِذَا هُوَ طَعَامٌ مَبْلُولٌ ، فَقَالَ النَّبِىُّ -صلى الله عليه وسلم- :« لَيْسَ مِنَّا مَنْ غَشَّنَا ». (أحمد)

7.    عَنْ عَبْدِ اللهِ بْنِ عَمْرٍو، قَالَ: ” لَعَنَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الرَّاشِيَ وَالْمُرْتَشِيَ ” (2)

8.    عَنْ خَوْلَةَ بِنْتِ ثَامِرٍ الأَنْصَارِيَّةِ ، أَنَّهَا سَمِعَتْ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ ، وَإِنَّ رِجَالاً يَتَخَوَّضُونَ فِي مَالِ اللهِ بِغَيْرِ حَقٍّ لَهُمُ النَّارُ يَوْمَ الْقِيَامَةِ.

9.    عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « أَدِّ الأَمَانَةَ إِلَى مَنِ ائْتَمَنَكَ وَلاَ تَخُنْ مَنْ خَانَكَ ( الترمذي).

10.    عَنْ الزُّهْرِيِّ أَنَّهُ سَمِعَ عُرْوَةَ أَخْبَرَنَا أَبُو حُمَيْدٍ السَّاعِدِيُّ قَالَ اسْتَعْمَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا مِنْ بَنِي أَسْدٍ يُقَالُ لَهُ ابْنُ الْأُتَبِيَّةِ عَلَى صَدَقَةٍ فَلَمَّا قَدِمَ قَالَ هَذَا لَكُمْ وَهَذَا أُهْدِيَ لِي فَقَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى الْمِنْبَرِ قَالَ سُفْيَانُ أَيْضًا فَصَعِدَ الْمِنْبَرَ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ ثُمَّ قَالَ مَا بَالُ الْعَامِلِ نَبْعَثُهُ فَيَأْتِي يَقُولُ هَذَا لَكَ وَهَذَا لِي فَهَلَّا جَلَسَ فِي بَيْتِ أَبِيهِ وَأُمِّهِ فَيَنْظُرُ أَيُهْدَى لَهُ أَمْ لَا وَالَّذِي نَفْسِي بِيَدِهِ لَا يَأْتِي بِشَيْءٍ إِلَّا جَاءَ بِهِ يَوْمَ الْقِيَامَةِ يَحْمِلُهُ عَلَى رَقَبَتِهِ إِنْ كَانَ بَعِيرًا لَهُ رُغَاءٌ أَوْ بَقَرَةً لَهَا خُوَارٌ أَوْ شَاةً تَيْعَرُ ثُمَّ رَفَعَ يَدَيْهِ حَتَّى رَأَيْنَا عُفْرَتَيْ إِبْطَيْهِ أَلَا هَلْ بَلَّغْتُ ثَلَاثًا    (البخاري)

Related Articles