Current Date

Search
Close this search box.
Search
Close this search box.

ബാങ്കിന്റെ ശ്രേഷ്ഠത

azan.jpg

عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا، وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لاَسْتَبَقُوا إِلَيْهِ، وَلَوْ يَعْلَمُونَ مَا فِي العَتَمَةِ وَالصُّبْحِ، لَأَتَوْهُمَا وَلَوْ حَبْوًا»

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ബാങ്കുവിളിക്കുന്നതിലും ഒന്നാമത്തെ സ്വഫ്ഫിലുമുള്ള മഹത്വം ജനങ്ങള്‍ മനസിലാക്കുകയും എന്നിട്ട് അത് കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ മറ്റുവഴികളില്ലെന്ന് അവര്‍ കാണുകയും ചെയ്യുകയാണെങ്കില്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനം കരസ്ഥമാക്കാന്‍ അവര്‍ ശ്രമിക്കും. നമസ്‌കാരം ആദ്യ സമയത്ത് തന്ന നിര്‍വഹിക്കുന്നതിന്റെ മഹത്വം ആളുകള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ അക്കാര്യത്തിലും അവര്‍ മല്‍സരിച്ച് മുന്നോട്ടുവരുമായിരുന്നു. ഇശാ നമസ്‌കാരത്തിലും ഫജ്‌റ് നമസ്‌കാരത്തിലുമുളള നേട്ടം ആളുകള്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ മുട്ടിലിഴഞ്ഞിട്ടെങ്കിലും അവ നിര്‍വഹിക്കുവാന്‍ അവര്‍ (പള്ളിയില്‍) വരുമായിരുന്നു. (ബുഖാരി)

النِّدَاء : വിളി, ബാങ്ക്
الصَّفّ الأَوَّل : ഒന്നാമത്തെ സ്വഫ്ഫ്
اِستَهَمَ : നറുക്കെടുത്തു
التَّهْجِير : ആദ്യ സമയം
عتَمَة : ഇരുട്ട് (ഇശാഅ് നമസ്‌കാരമാണ് ഉദ്ദേശ്യം)
حَبْو : മുട്ടിലിഴഞ്ഞ്‌

ബാങ്കു വിളിക്കുന്നതിന്റെയും പള്ളിയില്‍ ഒന്നാമത്തെ സ്വഫ്ഫില്‍ ഇടം പിടിക്കുന്നതിന്റെയും മഹത്വവും ശ്രേഷ്ഠതയുമാണ് ഈ തിരുവചനത്തിന്റെ ആദ്യ ഭാഗത്ത് പ്രസ്താവിക്കുന്നത്. ഓരോ നമസ്‌കാരവും അതതിന്റെ യഥാസമയത്ത് നിര്‍വഹിക്കുന്നതിന്റെയും ഫജ്‌റ്, ഇശാഅ് നമസ്‌കാരങ്ങള്‍  ജമാഅത്തായി പള്ളിയില്‍ വെച്ച് നിര്‍വഹിക്കുന്നതിന്റെയും മഹത്വവുമാണ് തുടര്‍ന്ന് വ്യക്തമാക്കുന്നത്.

ബാങ്ക് വിളിക്കുന്നതിന്റെ പുണ്യവും മഹത്വവും മനസിലാക്കുന്നവര്‍ ബാങ്ക് വിളിക്കാന്‍ ഒരവസരം കിട്ടാന്‍ കൊതിക്കും. അങ്ങനെ ആളുകള്‍ വര്‍ധിക്കുമ്പോള്‍ നറുക്കിട്ട് ഊഴം നിര്‍ണയിക്കേണ്ടിവരും. അങ്ങനെ സംഭവിക്കാത്തത് അതിന്റെ മഹത്വം ജനം തിരിച്ചറിയാത്തതു കൊണ്ടാണ്.

ബാങ്ക് ഈമാനിന്റെയും ഇസ്‌ലാമിന്റെയും ചിഹ്നവും നമസ്‌കാരത്തിനുള്ള അറിയിപ്പും ക്ഷണവുമാണ്. ഇസ്‌ലാമിക സന്ദേശങ്ങളുടെ രക്തച്ചുരുക്കമാണ് ബാങ്കിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. മുഅദ്ദിന്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് വിജയത്തിലേക്കും നന്മയിലേക്കും ക്ഷണിക്കുന്നവനാണ്. ഒരേ സ്ഥലത്ത് ഒരേ സമയം കുറേ പേര്‍ ഉച്ചത്തില്‍ അത് ആവര്‍ത്തിക്കേണ്ടത് അനിവാര്യമല്ലെങ്കിലും. ബാങ്കുമായി ബന്ധപ്പെട്ട് ധാരാളം ഹദീസുകള്‍ വിവിധ സമാഹാരങ്ങളില്‍ കാണാം. ചിലത് ഇവിടെ ഉദ്ധരിക്കാം.

• അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു ഇമാം ഉത്തരവാദിത്തമുള്ളവനാണ്. മുഅദ്ദിന്‍ വിശ്വാസമര്‍പ്പിക്കപ്പെട്ടവനാണ്. അല്ലാഹുവേ, നീ ഇമാമുകള്‍ക്ക് നേരായ വഴി കാണിച്ചുകൊടുക്കുകയും മുഅദ്ദിനുകള്‍ക്ക് പൊറുത്തുകൊടുക്കുകയും ചെയ്യേണമേ.(1)

ഇമാമിന് സ്വന്തം നമസ്‌കാരത്തോടൊപ്പം മറ്റുള്ളവരുടെ നമസ്‌കാരത്തിന്റെ കാര്യം കൂടി ശ്രദ്ധിക്കേണ്ട ബാധ്യതയുണ്ട്. കൃത്യസമയത്ത് ബാങ്ക് വിളിക്കാന്‍ നിയുക്തനാണ് മുഅദ്ദിന്‍. ഏത് അടിയന്തിരസാഹചര്യത്തിലും സ്വയം ബാങ്ക് നിര്‍വഹിക്കുകയോ അല്ലെങ്കില്‍ അതിന് പകരം ആളെ ഏല്‍പിക്കുകയോ ചെയ്യാന്‍ അദ്ദേഹത്തിന് കടമയുണ്ട്. ഇരുകൂട്ടരുടെയും ഉത്തരവാദിത്തത്തിന്റെ മഹത്വം വ്യക്തമാക്കിക്കൊണ്ട് അവരുടെ നന്മക്കായി പ്രവാചകന്‍ പ്രാര്‍ഥിച്ചിരിക്കുന്നു.

• അബൂസഈദില്‍ ഖുദ്‌രിയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു മുഅദ്ദിന്റെ ശബ്ദം എത്തിച്ചേരുന്ന ദൂരത്തില്‍ അവന്റെ ശബ്ദം കേള്‍ക്കുന്ന മനുഷ്യരും ജിന്നുകളും മറ്റെല്ലാ വസ്തുക്കളും ഖിയാമത്തു നാളില്‍ അവനുവേണ്ടി സാക്ഷിയാകുന്നതാണ്.(2)
ഇത് മുഅദ്ദിനുകള്‍ക്ക് ലഭിക്കുന്ന വമ്പിച്ച നേട്ടമാണ്.

• മുആവിയയില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു ഖിയാമത്ത് നാളില്‍ മുഅദ്ദിനുകള്‍ മറ്റുള്ളവരേക്കാള്‍ കഴുത്തിന് നീളം കൂടിയവര്‍ (തലയെടുപ്പുള്ളവര്‍) ആയിരിക്കും.(3)

• മുഅദ്ദിന്‍ ബാങ്ക് നിര്‍വഹിക്കുമ്പോള്‍ അതിലെ വാചകങ്ങള്‍ നിഷ്‌കളങ്കമായി ഏറ്റുപറയുന്നവന്‍ സ്വര്‍ഗാവകാശിയാകുമെന്ന്  പ്രവാചകന്‍.(4)
• ബാങ്കിന് ശേഷം ‘അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് …… ദീനന്‍’ (പൂര്‍ണരൂപം അറബിയില്‍ താഴെ) എന്ന് പറയുകയാണെങ്കില്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും, ശഫാഅത്തിന് അര്‍ഹനാവുമെന്നും പ്രവാചകന്‍.(5)

…………………
1.    عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” الْإِمَامُ ضَامِنٌ، وَالْمُؤَذِّنُ أَمِينٌ، اللهُمَّ أَرْشِدِ الْأَئِمَّةَ، وَاغْفِرْ لِلْمُؤَذِّنِينَ “) أحمد، أبوداود، الترمذي)
2.    حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ: أَخْبَرَنَا مَالِكٌ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ الأَنْصَارِيِّ ثُمَّ المَازِنِيِّ، عَنْ أَبِيهِ، أَنَّهُ أَخْبَرَهُ أَنَّ أَبَا سَعِيدٍ الخُدْرِيَّ، قَالَ لَهُ: إِنِّي أَرَاكَ تُحِبُّ الغَنَمَ وَالبَادِيَةَ، فَإِذَا كُنْتَ فِي غَنَمِكَ، أَوْ بَادِيَتِكَ، فَأَذَّنْتَ بِالصَّلاَةِ فَارْفَعْ صَوْتَكَ بِالنِّدَاءِ، فَإِنَّهُ: «لاَ يَسْمَعُ مَدَى صَوْتِ المُؤَذِّنِ، جِنٌّ وَلاَ إِنْسٌ وَلاَ شَيْءٌ، إِلَّا شَهِدَ لَهُ يَوْمَ القِيَامَةِ»، قَالَ أَبُو سَعِيدٍ: سَمِعْتُهُ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ (البخاري)
3.    حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللهِ بْنِ نُمَيْرٍ، حَدَّثَنَا عَبْدَةُ، عَنْ طَلْحَةَ بْنِ يَحْيَى، عَنْ عَمِّهِ، قَالَ: كُنْتُ عِنْدَ مُعَاوِيَةَ بْنِ أَبِي سُفْيَانَ، فَجَاءَهُ الْمُؤَذِّنُ يَدْعُوهُ إِلَى الصَّلَاةِ فَقَالَ مُعَاوِيَةُ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «الْمُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقًا يَوْمَ الْقِيَامَةِ» (مسلم)
4.    حَدَّثَنِي إِسْحَاقُ بْنُ مَنْصُورٍ، أَخْبَرَنَا أَبُو جَعْفَرٍ مُحَمَّدُ بْنُ جَهْضَمٍ الثَّقَفِيُّ، حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، عَنْ عُمَارَةَ بْنِ غَزِيَّةَ، عَنْ خُبَيْبِ بْنِ عَبْدِ الرَّحْمَنِ بْنِ إِسَافٍ، عَنْ حَفْصِ بْنِ عَاصِمِ بْنِ عُمَرَ بْنِ الْخَطَّابِ، عَنْ أَبِيهِ، عَنْ جَدِّهِ عُمَرَ بْنِ الْخَطَّابِ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” إِذَا قَالَ الْمُؤَذِّنُ: اللهُ أَكْبَرُ اللهُ أَكْبَرُ، فَقَالَ أَحَدُكُمْ: اللهُ أَكْبَرُ اللهُ أَكْبَرُ، ثُمَّ قَالَ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، قَالَ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، ثُمَّ قَالَ: أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ قَالَ: أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ، ثُمَّ قَالَ: حَيَّ عَلَى الصَّلَاةِ، قَالَ: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، ثُمَّ قَالَ: حَيَّ عَلَى الْفَلَاحِ، قَالَ: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، ثُمَّ قَالَ: اللهُ أَكْبَرُ اللهُ أَكْبَرُ، قَالَ: اللهُ أَكْبَرُ اللهُ أَكْبَرُ، ثُمَّ قَالَ: لَا إِلَهَ إِلَّا اللهُ، قَالَ: لَا إِلَهَ إِلَّا اللهُ مِنْ قَلْبِهِ دَخَلَ الْجَنَّةَ ”  (مسلم)
5.    عَنْ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: «مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ» (مسلم)
عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ” مَنْ قَالَ حِينَ يَسْمَعُ النِّدَاءَ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ، حَلَّتْ لَهُ شَفَاعَتِي يَوْمَ القِيَامَةِ ” رَوَاهُ حَمْزَةُ بْنُ عَبْدِ اللَّهِ، عَنْ أَبِيهِ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ (البخاري)

Related Articles