Current Date

Search
Close this search box.
Search
Close this search box.

ഈമാനിന്റെ മാധുര്യം

sweet.jpg

‘അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബില്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പറയുന്നതായി അദ്ദേഹം കേട്ടു. അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ജീവിതസരണിയായും മുഹമ്മദ് നബിയെ അല്ലാഹുവിന്റെ ദൂതനായും മനസ്സിലാക്കി തൃപ്തിപ്പെട്ടവന്‍ ഈമാനിന്റെ മാധുര്യം രുചിച്ചു’.

ഇമാം മുസ്‌ലിം ഈമാനിനെ വിശദീകരിക്കുന്ന അധ്യായത്തിലാണ് ഇത് ഉദ്ദരിച്ചത്. ഈമാന്‍ എന്നതിന്റെ ഭാഷാര്‍ഥം സത്യപ്പെടുത്തുക എന്നാണ്. അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും അന്ത്യനാളിലും ഖദറിലുമുള്ള വിശ്വാസത്തിനാണ് സാങ്കേതികമായി ഈമാന്‍ എന്നു പറയുന്നത്.

അലി(റ) ഈമാനിനെ നിര്‍വചിച്ചത് ഇപ്രകാരമാണ് : നാവുകൊണ്ട് ഉച്ചരിക്കലും ഹൃദയം കൊണ്ട് സത്യപ്പെടുത്തലും അവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലുമാണ് ഈമാന്‍. ഈമാനിന്റെ മാധുര്യം എപ്രകാരം നുകരാം എന്നാണ് ഹദീസ് സംബോധന ചെയ്യുന്നത്. ശരീരം അതാവശ്യപ്പെടുന്ന ഉത്തമ ഭക്ഷണം കൊണ്ട് പുഷ്ടിപ്പെടുന്നു. അപ്രകാരം തന്നെ ആത്മാവ് അല്ലാഹുവിനെ പരിപാലകനായും മുഹമ്മദ്‌നബിയെ പ്രവാചകനായും ഇസ്‌ലാമിനെ ജീവിത സരണിയായും തൃപ്തിപ്പെടുന്നതിലൂടെ പുഷ്ടിപ്പെടുന്നു.

അല്ലാഹുവിനെ റബ്ബായി തൃപ്തിപ്പെടുന്നതിനുള്ള മാര്‍ഗങ്ങള്‍
1. ആരാധനയിലും അധികാരവകാശങ്ങളിലും അല്ലാഹുവിനെ ഏകനാക്കുക
2. അല്ലാഹുവിനെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക
3. അല്ലാഹുവിന് മാത്രം വഴിപ്പെടുകയും എല്ലാ കാര്യത്തിലും അവനെ മാത്രം ഭരമേല്‍പിക്കുകയും ചെയ്യുക.
4. സന്തോഷത്തിലും പ്രയാസഘട്ടത്തിലും അവനോട് മാത്രം പ്രാര്‍ഥിക്കുകയും സഹായം തേടുകയും ചെയ്യുക

ഇസ്‌ലാമിനെ ദീനായി തൃപ്തിപ്പെടുക എന്നതിന്റെ ഉദ്ദേശ്യം
1. ആരാധനയിലും പ്രവര്‍ത്തനങ്ങളിലും അവന്റെ നിയമനിര്‍ദ്ദേശങ്ങളവലംഭിക്കുക.
2. ഇസ്‌ലാമിക ജീവിതവ്യവസ്ഥയില്‍ അംഗത്വം ലഭിക്കുന്നതില്‍ അഭിമാനം കൊള്ളുക.

മുഹമ്മദ് നബിയെ അല്ലാഹുവിന്റെ ദൂതനായി തൃപ്തിപ്പെടുക എന്നതിന്റെ അര്‍ഥം
1. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും അന്ത്യപ്രവാചകനാണെന്നും വിശ്വസിക്കുക.
2. അദ്ദേഹത്തിന്റെ സന്ദേശങ്ങളും അധ്യാപനങ്ങളും പൂര്‍ണമായും പിന്‍പറ്റുക.
3. പ്രവാചകനെ അനുസരിക്കുക, അദ്ദേഹത്തിന്റെ ചര്യ അനുധാവനം ചെയ്യുക.
ഖുര്‍ആന്‍ പറയുന്നു : ‘നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നെങ്കില്‍ എന്നെ(മുഹമ്മദ് നബിയെ) പിന്‍പറ്റുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും ഇഷ്ടപ്പെടുന്താണ്’.
മനുഷ്യന്റെ ഹൃദയവും ബുദ്ധിയും ചിന്തയും അല്ലാഹുവിനോടുള്ള ഈ തൃപ്തി കൈവരിക്കുന്നതില്‍ വിജയിച്ചാല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിക ആദര്‍ശവും നിയമങ്ങളും അവന്‍ പിറ്റുമ്പോള്‍ വിശ്വാസത്തിന്റെ യഥാര്‍ഥ മാധുര്യം നുകരാന്‍ അവന് സാധിക്കുന്നതാണ്.’

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles