Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ വലിയ്യുകള്‍

waliyy.jpg

ഹദീസ്: അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അല്ലാഹു പറഞ്ഞതായി ഉദ്ധരിക്കുന്നു: ‘എന്റെ ഒരു  വലിയ്യിനോട് ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്റെ അടിമ ഞാനവനോട് നിര്‍ബന്ധമാക്കിയതിനേക്കാളുപരി എനിക്കിഷ്ടമുള്ള ഒരു കാര്യംകൊണ്ടും എന്നോട് അടുത്തിട്ടില്ലതന്നെ. നിര്‍ബന്ധകര്‍മ്മങ്ങളുടെ പൂരകങ്ങളായ സുകൃതങ്ങള്‍ മൂലം എന്റെ അടിമ എന്നോട് അടുത്തു കൊണ്ടേയിരിക്കുകയും അങ്ങനെ ഞാനവനെ ഇഷ്ടപ്പെടുകയും ചെയ്യും. ഞാനവനെ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ശ്രവണ ശക്തിയും കാണാനാഗ്രഹിക്കുന്ന ദൃഷ്ടിയും  ഗ്രഹിക്കാനുപയോഗിക്കുന്ന കരവും നടക്കാനുപയോഗിക്കുന്ന കാലുമെല്ലാം ഞാനായിരിക്കും. നിശ്ചയം, അവനെന്നോട് ചോദിക്കുന്നപക്ഷം ഞാനവന് നല്‍കും. എന്നോട് അഭയം തേടുന്നപക്ഷം ഞാനവന് അഭയം നല്‍കുക തന്നെ ചെയ്യും’ (ബുഖാരി)

അല്ലാഹുവിന്റെ അനുഗ്രഹീതരായ ഔലിയാക്കളുടെ വിശേഷണങ്ങള്‍, സ്ഥാനങ്ങള്‍, പദവികള്‍ എന്നിവ പ്രകാശിപ്പിക്കുന്ന ഹദീസാണിത്. മാത്രമല്ല, അല്ലാഹുവിന്റെ ആത്മ മിത്രങ്ങളോട് ശത്രുത പുലര്‍ത്തുന്നവന്‍ യഥാര്‍ഥത്തില്‍ അല്ലാഹുവോടാണ് ശത്രുത പുലര്‍ത്തുന്നത്. അവന്‍ അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന ശക്തമായ താക്കീതാണ് ഈ ഹദീസിലൂടെ വിവരിക്കുന്നത്.

അല്ലാഹുവിന്റെ ആത്മ മിത്രങ്ങളുടെ വിശേഷണങ്ങള്‍ അവര്‍ നിര്‍ബന്ധമാക്കിയ കര്‍മങ്ങള്‍ കൃത്യമായി അനുഷ്ടിക്കുന്നവരും ഐഛിക കര്‍മങ്ങള്‍ താല്‍പര്യപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്നവരാണ് എന്നതാണ്. നിര്‍ബന്ധ കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാത്തവര്‍ക്ക് ഒരിക്കലും വലിയ്യായിത്തീരാന്‍ സാധിക്കുകയില്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അപ്രകാരം തന്നെ വലിയ്യ് എന്ന അംഗീകാരം അല്ലാഹുവിന് ഇഷ്ട്‌പ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി മുഴുകുമ്പോള്‍ അവനില്‍ നിന്ന് ലഭിക്കുന്ന അംഗീകാരമാണ്. അവരുടെ എല്ലാ ചലനങ്ങളിലും അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും പ്രവര്‍ത്തിക്കുക. അപ്രകാരം അവര്‍ വല്ലതും കേള്‍ക്കുന്നുവെങ്കില്‍ അത് അല്ലാഹുവിന് വേണ്ടിയായിരിക്കും. അവര്‍ വല്ലതും ദര്‍ശിക്കുന്നുവെങ്കില്‍ അതും അല്ലാഹുവിന് വേണ്ടിയായിരിക്കും. അവര്‍ സഞ്ചരിക്കുന്നതും വിശ്രമിക്കുന്നതുമെല്ലാം അല്ലാഹുവിന് വേണ്ടിയായിരിക്കും. അവര്‍ തങ്ങളുടെ ഐഹിക പാരത്രിക വിജയത്തിന് നിദാനമായ വല്ലതും അല്ലാഹുവിനോട് ചോദിക്കുകയാണെങ്കില്‍ അല്ലാഹു അവര്‍ക്കതു നല്‍കുകയും വല്ല ഉപദ്രവത്തില്‍ നിന്ന് അല്ലാഹുവിനോട് സഹായം തേടുന്ന പക്ഷം അവന്‍ അവരെ രക്ഷിക്കുന്നതുമാണ്. അതോടൊപ്പം അവരോട് എല്ലായ്‌പ്പോഴും അങ്ങേയറ്റത്തെ ദയാവായ്പുളളവനും കരുണാവാരിധിയുമായിരിക്കും അവന്‍.
ഹദീസ് പാഠങ്ങള്‍

– വലിയ്യ് എന്നാല്‍ അല്ലാഹുവിനെ കുറിച്ച് അഗാധജ്ഞാനമുള്ളവനും അവനോടുള്ള അനുസരണത്തില്‍ നിഷ്‌കളങ്കത പുലര്‍ത്തുന്നവനുമാണ്.
-വലിയ്യിന്റെ മഹത്വം എന്നത് അല്ലാഹുവിന്റെ ആസൂത്രണത്തിനനുസൃതമായി ആസൂത്രണം ചെയ്യുന്നതിലൂടെയും സ്വന്തത്തിനുമേല്‍ അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ അതിജയിക്കുകയും ചെയ്യുന്നതിലൂടെയാണ്.
-ഫര്‍ദുകള്‍ക്ക് സുന്നത്തുകളേക്കാള്‍ മുന്‍ഗണന നല്‍കുന്നവരായിരിക്കുമവര്‍.
-ഫര്‍ദായ(നിര്‍ബന്ധ) കാര്യങ്ങള്‍ അനുഷ്ടിക്കുന്നതിലൂടെയും ഐഛിക കര്‍മങ്ങള്‍ പതിവാക്കുന്നതിലൂടെയുമാണ് അല്ലാഹുവിന്റെ സ്‌നേഹം അടിമകളില്‍ ഉണ്ടാകുക.
-അല്ലാഹു അവന്റെ ഔലിയാക്കളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും.
അവലംബം: www.sayed47own0.com
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles