Current Date

Search
Close this search box.
Search
Close this search box.

സൗന്ദര്യവും അലങ്കാരവും

beauty33.jpg

عن أبي الأحوص عَنْ أَبِيهِ قَالَ أَتَيْتُ النَّبِىَّ -صلى الله عليه وسلم- فِى ثَوْبٍ دُونٍ فَقَالَ: أَلَكَ مَالٌ. قَالَ نَعَمْ. قَالَ: مِنْ أَىِّ الْمَالِ. قَالَ قَدْ أَتَانِىَ اللَّهُ مِنَ الإِبِلِ وَالْغَنَمِ وَالْخَيْلِ وَالرَّقِيقِ. قَالَ: فَإِذَا أَتَاكَ اللَّهُ مَالاً فَلْيُرَ أَثَرُ نِعْمَةِ اللَّهِ عَلَيْكَ وَكَرَامَتِهِ (أبوداود)

അബുല്‍ അഹ്‌വസ് തന്റെ പിതാവില്‍ (മാലിക് ബിന്‍ നള്‌ലയില്‍) നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ അല്‍പം തരം താണ (എന്റെ സാമ്പത്തികാവസ്ഥക്ക് യോജിച്ചതല്ലാത്ത) വസ്ത്രം ധരിച്ചുകൊണ്ട് ഞാന്‍ പ്രവാചകന്റെ അരികില്‍ ചെന്നു. അപ്പോള്‍ നബി(സ) ചോദിച്ചു: നിനക്ക് സാമ്പത്തിക ശേഷിയില്ലേ? ഞാന്‍ പറഞ്ഞു: ഉണ്ട്. നബി(സ) ചോദിച്ചു: ഏത് തരം സമ്പത്താണുള്ളത്? ഞാന്‍ പറഞ്ഞു: അല്ലാഹു എനിക്ക് ഒട്ടകം, ആട്, കുതിര, ഭൃത്യന്മാര്‍ തുടങ്ങിയവ നല്‍കിയിട്ടുണ്ട്. നബി(സ) പറഞ്ഞു: അല്ലാഹു നിനക്ക് സമ്പത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ ആ അനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും അടയാളങ്ങള്‍ നിന്റെ മേല്‍ ദൃശ്യമാവണം. (അബൂദാവൂദ്)

അല്ലാഹു മനുഷ്യനെ ആദരിച്ചു. ഏറ്റവും നല്ല രീതിയില്‍ അവനെ സൃഷ്ടിച്ചു. അല്ലാഹു പറഞ്ഞു: മനുഷ്യനെ നാം ഏറ്റവം നല്ല ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു. (അത്തീന്‍:4). മനുഷ്യന് ഏറ്റവും നല്ലതും പൂര്‍ണവുമായി ഘടന അല്ലാഹു നല്‍കി. അവന് സൗന്ദര്യമേകുന്ന വസ്തു ഇറക്കിക്കൊടുത്തു. അല്ലാഹു പറഞ്ഞു: ആദം സന്തതികളേ, നാം നിങ്ങള്‍ക്ക് നിങ്ങളുടെ നഗ്ന മറക്കുന്ന വസ്ത്രവും അലങ്കാര വസ്ത്രവും ഇറക്കിത്തന്നു. (അല്‍അഅ്‌റാഫ്: 26). മനുഷ്യര്‍ക്ക് അവരുടെ നഗ്നത മറക്കാന്‍ വസ്ത്രം നല്‍കുക വഴി വലിയ അനുഗ്രഹമാണ് അല്ലാഹു ചെയ്തത്. അത് പോലെ ബാഹ്യമായ സൗന്ദര്യമുണ്ടാക്കാനും. സൗന്ദര്യമണിയാന്‍, നമസ്‌കാര വേളയില്‍ വിശേഷിച്ചും, അല്ലാഹു കല്‍പിച്ചു. അവന്‍ പറഞ്ഞു: ആദം സന്തതികളേ, നിങ്ങള്‍ എല്ലാ ആരാധനകളിലും അലങ്കാരമണിയുക. (അല്‍അഅ്‌റാഫ്: 31)

അല്ലാഹു അനുവദനീയമാക്കിയതനുസരിച്ച്, കാഴ്ചക്കാരില്‍ സന്തോഷം ജനിപ്പിക്കും വിധം മുസ്‌ലിംകള്‍ അലങ്കാരം സ്വീകരിക്കുന്നത് നബി(സ) ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഉപരിസൂചിത വചനം വ്യക്തമാക്കുന്നു. പരസ്പരം സന്ദര്‍ശിക്കുമ്പോഴും പെരുന്നാളുകളിലും ജുമുഅയിലും നമസ്‌കാരങ്ങളിലുമെല്ലാം പ്രത്യേകിച്ചും. അങ്ങനെ ജനങ്ങളെ മുസ്‌ലിംകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും അവരുമായി ഇടപഴകാന്‍ അവരില്‍ താല്‍പര്യം തോന്നുകയും വേണം. ഒരു യാത്രക്കിടെ നബി(സ) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളുടെ അടുക്കലേക്ക് എത്തുകയാണ്. അതിനാല്‍ നിങ്ങളുടെ വാഹനങ്ങളും വസ്ത്രങ്ങളും ആകര്‍ഷണീയമാക്കുക. നിങ്ങള്‍ ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമാവട്ടെ. നിശ്ചയം അല്ലാഹു മ്ലേഛമാവലും മ്ലേഛമാക്കലും വെറുക്കുന്നു.(1)

അലങ്കാരം ഉപേക്ഷിക്കുന്നതും വസ്ത്രധാരണത്തില്‍ അശ്രദ്ധ പുലര്‍ത്തുന്നതും നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല. അത്വാഉബ്‌നു യസാര്‍ പറയുന്നു: ഒരിക്കല്‍ നബി(സ) പള്ളിയിലായിരിക്കെ, താടിയും മുടിയുമെല്ലാം പാറിപ്പറന്ന നിലയില്‍ ഒരാള്‍ അങ്ങോട്ടു വന്നു. നബി(സ) അയാളോട് പുറത്തു പോകാന്‍ ആംഗ്യം കാണിച്ചു. അതായത് അയാളുടെ താടിയും മുടിയും ശരിപ്പെടുത്താന്‍ നബി(സ) ഉദ്ദേശിക്കുന്നതുപോലെ. അപ്പോള്‍ അയാള്‍ അപ്രകാരം ചെയ്ത് തിരിച്ചു വന്നു. അന്നേരം നബി(സ) ചോദിച്ചു: ഒരാള്‍ പിശാചിനെപ്പോലെ ജഢപിടിച്ച താടിയും മുടിയുമായി നടക്കുന്നതിനേക്കാള്‍ നല്ലത് ഇതല്ലേ?(2)

അല്ലാഹുവിന്റെ ദാസന്മാരേ, അലങ്കാരങ്ങള്‍ സ്വീകരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എടുത്തുപറയുന്നതിന് തുല്യമായി നബി(സ) കരുതിയിരുന്നു. നിന്റെ നാഥന്റെ അനുഗ്രഹം നീ വിളംബരം ചെയ്യുക (അദ്ദുഹാ: 11) എന്ന സൂക്തത്തിന്റെ പ്രയോഗവല്‍ക്കരണം കൂടിയാണത്.

അലങ്കാരം ഉപയോഗിക്കല്‍ ഈമാനിന് വിരുദ്ധമോ അഹങ്കാരമോ അല്ലെന്ന് നബി(സ) വ്യക്തമാക്കി. ഇബ്‌നു മസ്ഊദില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഹൃദയത്തില്‍ അണുമണിത്തൂക്കം ഈമാന്‍ ഉള്ളവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. ഹൃദയത്തില്‍ അണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തിലും പ്രവേശിക്കില്ല. ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ വസ്ത്രം അലക്കിയതും എന്റെ തല എണ്ണമയമുള്ളതും എന്റെ ചെരുപ്പിന്റെ വാറ് പുതിയതും ആയിരിക്കാന്‍ ഇഷ്ടമാണ്. ഇത് അഹങ്കാരത്തില്‍ പെടുമോ? നബി(സ) പറഞ്ഞു: ഇല്ല. അത് സൗന്ദര്യമാണ്. നിശ്ചയം അല്ലാഹു സുന്ദരനാണ്. സൗന്ദര്യം അവന്‍ ഇഷ്ടപ്പെടുന്നു. സത്യത്തെ അവമതിക്കലും ജനങ്ങളെ നിന്ദിക്കലുമാണ് അഹങ്കാരം.(3)

നബി(സ) ഏറ്റവും മികച്ച വസ്ത്രം ധരിക്കാന്‍ പ്രോല്‍സാഹിപ്പിച്ചു. പ്രത്യേകിച്ചും ആളുകളെ അഭിമുഖീകരിക്കുമ്പോഴും നമസ്‌കാരത്തിനെത്തുമ്പോഴും. അദ്ദേഹം പറഞ്ഞു: ഒരാള്‍ വെള്ളിയാഴ്ച ദിവസം കുളിച്ച്, ഏറ്റവും നല്ല വസ്ത്രം ധരിച്ച്, ലഭ്യമാണെങ്കില്‍ സുഗന്ധം പൂശി ജനങ്ങളുടെ പിരടില്‍ ചവിട്ടാതെ ജുമുഅക്ക് വന്നു. എന്നിട്ട് അല്ലാഹു അയാള്‍ക്ക് വിധിച്ച നമസ്‌കാരം നിര്‍വഹിച്ചു. പിന്നെ ഇമാം നമസ്‌കാരത്തില്‍ നിന്ന് വിരമിക്കുന്നതു വരെ അയാള്‍ നിശ്ശബ്ദത പാലിച്ചു. അങ്ങനെയാണെങ്കില്‍ ഇത് ആ ജുമുഅയുടെയും അതിനുള്ള മുമ്പുള്ള ജുമുഅയുടെയും ഇടയിലുള്ള തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമാണ്.(4)

മുസ്‌ലിംകളേ, അലങ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങള്‍ സാധാരണ സ്വീകരിക്കുന്നതും ചിരപരിചിതവുമായ അലങ്കാരമാണ്. അല്ലാഹു പറഞ്ഞു: പറയുക, തന്റെ ദാസന്മാര്‍ക്ക് അല്ലാഹു നല്‍കിയ അലങ്കാരത്തെ വിരോധിക്കുന്നവരായി ആരുണ്ട്. (അഅ്‌റാഫ് 32)

നല്ല വസ്ത്രമാണ് ഇവിടെ അലങ്കാരം കൊണ്ടുള്ള വിവക്ഷ. അല്ലാഹുവിന്റെ അലങ്കാരം എന്ന പ്രയോഗത്തില്‍ അല്ലാഹുവാണ് അത് സൃഷ്ടിച്ചതെന്ന സൂചനയുണ്ട്. തന്റെ ദാസന്മാര്‍ക്ക് അവനത് അനുവദനീയമാക്കിയെന്നും. ഇബ്‌നു അബ്ബാസ് പറഞ്ഞു: നീ ഉദ്ദേശിക്കുന്നത് ഭക്ഷിക്കുക, നീ ഉദ്ദേശിക്കുന്നത് ധരിക്കുക, എന്നാല്‍ അമിതവ്യയമോ അഹങ്കാരമോ ഉണ്ടായാല്‍ അത് തെറ്റാകുന്നതാണ്.(5)

ഉമറുബ്‌നുല്‍ ഖത്വാബ് പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് വിശാലത നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സ്വന്തത്തിന്റെ കാര്യത്തില്‍ വിശാലത കാണിക്കുക.(6)

അതായത്, ഒരാള്‍ക്ക് അല്ലാഹു വിപുലമായ സമ്പത്ത് നല്‍കിയാല്‍ അയാള്‍ തന്റെ വസ്ത്രധാരണത്തിന് അത് ഉപയോഗപ്പെടുത്തണം. തന്നെപ്പോലുള്ളവരുടെ രീതി അയാള്‍ പിന്തുടരണം. ആളുകള്‍ അനിഷ്ടം പ്രകടിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രധാരണ രീതി വര്‍ജിക്കണം.

നല്ല ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കലും അലങ്കാരം സ്വീകരിക്കലും സുഗന്ധം ഉപയോഗിക്കലുമെല്ലാം നമ്മുടെ ദീന്‍ പ്രോല്‍സാഹിപ്പിച്ച കാര്യങ്ങളാണ്. വസ്ത്രവും മറയുമാകുന്ന അനുഗ്രഹത്താല്‍ അല്ലാഹു നമ്മെ ആദരിച്ചിരിക്കുന്നു. അതിനാല്‍ മനുഷ്യന്‍ തനിക്ക് ലഭിച്ച അനുഗ്രഹത്തിന് അനുഗ്രഹ ദാതാവിനോട് നാവ് കൊണ്ട് നന്ദി പ്രകാശിപ്പിക്കണം. അത് നിര്‍ബന്ധമാണ്. നബി(സ) പറഞ്ഞു: ഒരാള്‍ വസ്ത്രം ധരിച്ച ശേഷം, എന്റെ ശക്തിയോ കഴിവോ കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ അത് ധരിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി എന്ന് പറഞ്ഞാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ അവന് പൊറുത്തുകൊടുക്കപ്പെടും.(7)

അപ്രകാരം തന്നെ കര്‍മങ്ങളിലൂടെയും നന്ദി രേഖപ്പെടുത്തണം. അതായത് വസ്ത്രമില്ലാത്തവന് വസ്ത്രം നല്‍കുകയും പുതപ്പില്ലാത്തവന് പുതപ്പ് നല്‍കുകയും വേണം. അബൂസഈദില്‍ ഖുദ്‌രിയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ക്ക് വാഹനം അധികമുണ്ടെങ്കില്‍ അതില്ലാത്തവന് നല്‍കട്ടെ. ഒരാളുടെ കൈവശം ഭക്ഷണം അധികമുണ്ടെങ്കില്‍ ഭക്ഷണമില്ലാത്തവന് അത് നല്‍കട്ടെ.(8)

……………………………………

1. إِنَّكُمْ قَادِمُونَ عَلَى إِخْوَانِكُمْ ، فَأَصْلِحُوا رِحَالَكُمْ ، وَأَصْلِحُوا لِبَاسَكُمْ ، حَتَّى تَكُونُوا كَأَنَّكُمْ شَامَةٌ فِي النَّاسِ ، فَإِنَّ اللَّهَ لاَ يُحِبُّ الْفُحْشَ ، وَلاَ التَّفَحُّشَ ( أبوداود، أحمد)
2. عَنْ مَالِك عَنْ زَيْدِ بْنِ أَسْلَمَ أَنَّ عَطَاءَ بْنَ يَسَارٍ أَخْبَرَهُ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْمَسْجِدِ فَدَخَلَ رَجُلٌ ثَائِرَ الرَّأْسِ وَاللِّحْيَةِ فَأَشَارَ إِلَيْهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِيَدِهِ أَنْ اخْرُجْ كَأَنَّهُ يَعْنِي إِصْلَاحَ شَعَرِ رَأْسِهِ وَلِحْيَتِهِ فَفَعَلَ الرَّجُلُ ثُمَّ رَجَعَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَلَيْسَ هَذَا خَيْرًا مِنْ أَنْ يَأْتِيَ أَحَدُكُمْ ثَائِرَ الرَّأْسِ كَأَنَّهُ شَيْطَانٌ
3. عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَدْخُلُ النَّارَ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ إِيمَانٍ وَلَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ كِبْرٍ فَقَالَ رَجُلٌ يَا رَسُولَ اللَّهِ إِنِّي لَيُعْجِبُنِي أَنْ يَكُونَ ثَوْبِي غَسِيلًا وَرَأْسِي دَهِينًا وَشِرَاكُ نَعْلِي جَدِيدًا وَذَكَرَ أَشْيَاءَ حَتَّى ذَكَرَ عِلَاقَةَ سَوْطِهِ أَفَمِنْ الْكِبْرِ ذَاكَ يَا رَسُولَ اللَّهِ قَالَ لَا ذَاكَ الْجَمَالُ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ وَلَكِنَّ الْكِبْرَ مَنْ سَفِهَ الْحَقَّ وَازْدَرَى النَّاسَ (أحمد)
4. عَنْ أَبِى سَعِيدٍ الْخُدْرِىِّ وَأَبِى هُرَيْرَةَ قَالاَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَنِ اغْتَسَلَ يَوْمَ الْجُمُعَةِ وَاسْتَاكَ وَمَسَّ مِنْ طِيبٍ إِنْ كَانَ عِنْدَهُ وَلَبِسَ مِنْ أَحْسَنِ ثِيَابِهِ ثُمَّ خَرَجَ حَتَّى يَأْتِىَ الْمَسْجِدَ فَلَمْ يَتَخَطَّ رِقَابَ النَّاسِ حَتَّى رَكَعَ مَا شَاءَ أَنْ يَرْكَعَ ثُمَّ أَنْصَتَ إِذَا خَرَجَ الإِمَامُ فَلَمْ يَتَكَلَّمْ حَتَّى يَفْرُغَ مِنْ صَلاَتِهِ كَانَتْ كَفَّارَةً لِمَا بَيْنَهَا وَبَيْنَ الْجُمُعَةِ الَّتِى قَبْلَهَا ».
5.باب قَوْلِ اللَّهِ تَعَالَى ( قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِى أَخْرَجَ لِعِبَادِهِ ) . وَقَالَ النَّبِىُّ – صلى الله عليه وسلم – « كُلُوا وَاشْرَبُوا وَالْبَسُوا وَتَصَدَّقُوا ، فِى غَيْرِ إِسْرَافٍ وَلاَ مَخِيلَةٍ » . وَقَالَ ابْنُ عَبَّاسٍ كُلْ مَا شِئْتَ وَالْبَسْ مَا شِئْتَ ، مَا أَخْطَأَتْكَ اثْنَتَانِ سَرَفٌ أَوْ مَخِيلَةٌ (البخاري)
6.عَنْ مَالِك عَنْ أَيُّوبَ بْنِ أَبِي تَمِيمَةَ عَنْ ابْنِ سِيرِينَ قَالَ قَالَ عُمَرُ بْنُ الْخَطَّابِ إِذَا أَوْسَعَ اللَّهُ عَلَيْكُمْ فَأَوْسِعُوا عَلَى أَنْفُسِكُمْ (الموطأ)
7.عَنْ سَهْلِ بْنِ مُعَاذِ بْنِ أَنَسٍ عَنْ أَبِيهِ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَنْ لَبِسَ ثَوْباً فَقَالَ الْحَمْدُ لِلَّهِ الَّذِى كَسَانِى هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ » (الدارمي)
8.عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ بَيْنَمَا نَحْنُ فِي سَفَرٍ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ جَاءَ رَجُلٌ عَلَى رَاحِلَةٍ لَهُ قَالَ فَجَعَلَ يَصْرِفُ بَصَرَهُ يَمِينًا وَشِمَالًا فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ كَانَ مَعَهُ فَضْلُ ظَهْرٍ فَلْيَعُدْ بِهِ عَلَى مَنْ لَا ظَهْرَ لَهُ وَمَنْ كَانَ لَهُ فَضْلٌ مِنْ زَادٍ فَلْيَعُدْ بِهِ عَلَى مَنْ لَا زَادَ لَهُ (مسلم).

Related Articles